Just In
Don't Miss
- Travel
ലോകമേ തറവാട് ബിനാലെ പ്രദര്‍ശനത്തിന് തുടക്കമായി, പ്രവേശനം പാസ് വഴി
- Sports
IPL 2021: പഞ്ചാബിന്റെ തോല്‍വിക്ക് കാരണം അവന്, വേണ്ട സമയത്ത് വെടിക്കെട്ട് വന്നില്ലെന്ന് ചോപ്ര
- Movies
ദിവ്യയായുളള ഒന്നരവര്‍ഷത്തെ സീരിയല്‍ യാത്ര, പ്രേക്ഷകര്‍ക്കും അണിയറക്കാര്‍ക്കും നന്ദി പറഞ്ഞ് അര്‍ദ്ര ദാസ്
- Automobiles
ശ്രവണ വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി സൈലന്റ് എക്സ്പെഡീഷനെ പിന്തുണച്ച് റോയൽ എൻഫീൽഡ്
- News
അബദ്ധത്തിൽ പാളത്തിലേക്ക് വീണ് കുഞ്ഞ്; ജീവൻ പണയപ്പെടുത്തി രക്ഷിച്ച് റെയിൽവേ ജീവനക്കാരൻ,വീഡിയോ
- Finance
ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരി വില്‍പ്പനയിലൂടെ 162 കോടി സമാഹരിച്ചു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
തടി കുറയ്ക്കാന്‍ കുമ്പളങ്ങ കാട്ടും അത്ഭുതം
പലരേയും അലട്ടുന്ന പ്രശ്നമാണ് പൊണ്ണത്തടി. തടി കുറക്കാനായി പല വഴികളും അവര്‍ പരീക്ഷിക്കുന്നു. ഒട്ടേറെ ഡയറ്റുകളും വ്യായാമമുറകളും ഇന്ന് ഇതിനായി ഇന്ന് നിലവിലുണ്ടെങ്കിലും മനസാന്നിദ്ധ്യത്തോടെ പരിശ്രമിച്ചാലേ തടി കുറയ്ക്കല്‍ യജ്ഞത്തില്‍ വിജയിക്കാന്‍ പറ്റൂ എന്നുള്ളത് വാസ്തവം. തടി കുറക്കാന്‍ സഹായിക്കുന്ന പല ഭക്ഷണങ്ങളെക്കുറിച്ചും നിങ്ങള്‍ കേട്ടുകാണും. അത്തരത്തിലുള്ള ഒന്നാണ് കുമ്പളങ്ങ. തടി കുറയ്ക്കാന്‍ പെടാപ്പാടു പെടുന്നവരുടെ ഭക്ഷണത്തില്‍ പ്രധാനമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണിത്.
Most read: കൊഴുപ്പ് കത്തും, തടികുറയും; കിടക്കും മുമ്പ് ഇവ

ഫൈബറാല്‍ സമ്പുഷ്ടം
ഇന്ത്യയില്‍ സാധാരണയായി മിക്കയിടങ്ങളിലും കണ്ടുവരുന്ന കുമ്പളങ്ങ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച ഭക്ഷണമാണ്. 96 ശതമാനം ജലാംശം ഉള്ള ഈ പച്ചക്കറിയില്‍ കലോറി, കൊഴുപ്പ്, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ വളരെ കുറവാണ്. ഇത് ഫൈബറാല്‍ സമ്പുഷ്ടവുമാണ്. കൂടാതെ നിങ്ങള്‍ക്ക് ദിവസേന ശരീരത്തിന് ആവശ്യമുള്ള നിരവധി അവശ്യ പോഷകങ്ങളും അടങ്ങിയിരിക്കുന്നു. ഈ ഘടകങ്ങളൊക്കെ നിങ്ങള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിച്ച് നിങ്ങളുടെ തടി കുറക്കാന്‍ സഹായിക്കുന്നു. പരമ്പരാഗത ചൈനീസ്, ആയുര്‍വേദ ഔഷധങ്ങളിലും കുമ്പളങ്ങ വ്യാപകമായി ഉപയോഗിക്കുന്നു.

കുമ്പളങ്ങയുടെ പോഷകമൂല്യം
ഈ പച്ചക്കറിയില്‍ കൂടുതലും വെള്ളവും നാരുകളും അടങ്ങിയിരിക്കുന്നു. എന്നിരുന്നാലും, ചില പോഷകങ്ങള്‍ വളരെ ചെറിയ അളവിലും ഇതില്‍ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം അസംസ്കൃത കുമ്പളങ്ങയില്‍ നിന്ന് നിങ്ങള്‍ക്ക് 1 ഗ്രാം പ്രോട്ടീന്‍, 3 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 1 ഗ്രാമില്‍ കുറവ് കൊഴുപ്പ് എന്നിവ ലഭിക്കുന്നു. ഇത് നിങ്ങളുടെ പ്രതിദിന വിറ്റാമിന്‍ സി യുടെ 14 ശതമാനവും റൈബോഫ്ളേവിന്റെ ദൈനംദിന ആവശ്യത്തിന്റെ 8 ശതമാനവും സിങ്കിന്റെ ദൈനംദിന ആവശ്യത്തിന്റെ 6 ശതമാനവും നല്‍കും.
Most read: ഭക്ഷണശീലം ഇങ്ങനെയോ? അള്‍സര്‍ അപകടം അടുത്ത്

സെല്ലുലാര്‍ കേടുപാടുകളില്‍ നിന്ന് രക്ഷിക്കുന്നു
ബി വിറ്റാമിനുകളുടെ അളവ് ഒഴികെയുള്ള ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, ചെമ്പ്, മാംഗനീസ് എന്നിവയും കുമ്പളങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റുകള്‍, ഫ്ളേവനോയ്ഡുകള്‍, കരോട്ടിനുകള്‍ എന്നിവയുടെ നല്ല ഉറവിടം കൂടിയാണിത്, ഇത് നിങ്ങളുടെ ശരീരത്തെ സെല്ലുലാര്‍ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നു. പ്രമേഹരോഗികള്‍ക്കും ഹൃദ്രോഗികള്‍ക്കും ഈ പച്ചക്കറി കഴിക്കുന്നത് നല്ലതാണ്.

ശരീരഭാരം കുറയ്ക്കാന്‍ കുമ്പളങ്ങ
ഈ അത്ഭുതകരമായ പച്ചക്കറിയില്‍ 96 ശതമാനവുംം വെള്ളമാണ്. ശരീരഭാരം കുറയ്ക്കാന്‍ ഇത് അനുയോജ്യമായ ഭക്ഷണമാക്കി മാറ്റുന്നു. ഉയര്‍ന്ന ലയിക്കുന്ന നാരുകളും ഇതിലുണ്ട്. ഇതിന്റെ ലയിക്കുന്ന നാരുകള്‍ ദഹനത്തെ മന്ദീഭവിപ്പിക്കുന്നതിനും കൂടുതല്‍ നേരം നിങ്ങളെ വിശപ്പുരഹിതമായി നിലനിര്‍ത്തുന്നതിനും നിങ്ങളുടെ കുടലില്‍ ഒരു ജെല്‍ പോലുള്ള പദാര്‍ത്ഥമായി മാറി പ്രവര്‍ത്തിക്കുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് നിങ്ങളെ തടയുകയും വിശപ്പു നീക്കുകയും ചെയ്യുന്നു. നിങ്ങളുടെ ഉപാപചയ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിലൂടെ വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ പ്രേരിപ്പിക്കുന്നതിനും കുമ്പളങ്ങ സഹായകമാണ്.
Most read: ആണത്തം ഉണര്‍ത്തും ഈ ആഹാരങ്ങള്‍

ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്നു
കുമ്പളങ്ങ നിങ്ങളുടെ ദഹന ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ അകറ്റുകയും ചെയ്യുന്നു. ഇത് അള്‍സറില്‍ നിന്ന് സംരക്ഷണം നല്കുന്നു. ആരോഗ്യകരമായ ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നല്ല ദഹനവ്യവസ്ഥ ആവശ്യമാണ്. ഈ ഫലം നിങ്ങളെ ജലാംശത്തോടെ നിലനിര്‍ത്തുകയും നിര്‍ജ്ജലീകരണം നീക്കുകയും ചെയ്യുന്നു.

മറ്റ് ആരോഗ്യ ഗുണങ്ങള്‍
പ്രമേഹമുള്ളവര്‍ക്ക് ഈ ഫലം പ്രത്യേകിച്ചും നല്ലതാണ്. രക്തത്തിലെ പഞ്ചസാര, ട്രൈഗ്ലിസറൈഡ്, ഇന്‍സുലിന്‍ എന്നിവയുടെ അളവ് നിയന്ത്രിക്കാന്‍ കുമ്പളങ്ങ സഹായിക്കും. വേനല്‍ക്കാലത്ത് ഇത് നിങ്ങളെ തണുപ്പിക്കുകയും പുതുക്കുകയും ജലാംശം നല്‍കുകയും ചെയ്യും. ഒപ്പം സ്റ്റാമിന വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല, ധാരാളം ബാക്ടീരിയ, ഫംഗസ് അണുബാധകള്‍ക്കെതിരെയും ഇത് സംരക്ഷണം നല്കുന്നു.
Most read: പാലും പഴവും ഒന്നിച്ച് കഴിക്കരുത്; അപകടം

ഭക്ഷണത്തില്‍ എങ്ങനെ ഉള്‍പ്പെടുത്താം
ഏറ്റവും വൈവിധ്യമാര്‍ന്ന ഫലങ്ങളില്‍ ഒന്നാണ് കുമ്പളങ്ങ, നിങ്ങള്‍ക്ക് ഇത് അസംസ്കൃതമോ വേവിച്ചതോ ആക്കി കഴിക്കാം. ഇത് പാകം ചെയ്തോ സൂപ്പുകളിലാക്കിയോ പച്ചയ്ക്കോ ജ്യൂസ് ആക്കിയോ കഴിക്കാം.

തടി കുറക്കാന്‍ കുമ്പളങ്ങ ജ്യൂസ്
കുമ്പളങ്ങ, ഇഞ്ചി, നാരങ്ങ എന്നിവ ഉപയോഗിച്ച് നിങ്ങള്‍ക്ക് തടി കുറക്കാനായി പാനീയം തയാറാക്കാവുന്നതാണ്. ആരോഗ്യപരമായ ഗുണങ്ങളാല്‍ മുന്നിട്ടു നില്ക്കുന്ന ഒന്നാണ് ഇഞ്ചി. ഇതിലെ ജിഞ്ചറോള്‍ എന്ന ഘടകം ശരീരത്തിലെ കൊഴുപ്പു നീക്കാനും കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനും ഉത്തമമാണ്.
Most read: ഇഞ്ചി ദിനവും ഇങ്ങനെ; തടി താനേ കുറയും

ഇഞ്ചി, നാരങ്ങ
കുമ്പളങ്ങ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കുക. പകുതിയോ കാല് ഭാഗമോ എടുക്കാം. ഇതിനൊപ്പം നാലഞ്ചു ചെറിയ കഷ്ണം ഇഞ്ചി കൂടി ചേര്‍ക്കുക. ഇതില്‍ അല്പം വെള്ളവും ചേര്‍ത്ത് ജ്യൂസ് അടിച്ചെടുക്കണം. പിന്നീട് ഇതിലേക്ക് പകുതി ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞൊഴിക്കുക.

എപ്പോള്‍ കുടിക്കണം
ഈ ജ്യൂസ് തടി കുറക്കാനായി രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുന്നതാണ് ഉത്തമം. രാത്രി കിടക്കാന്‍ നേരത്തും കുടിയ്ക്കാം. രാവിലെ വെറും വയറ്റില്‍ ജ്യൂസ് കുടിച്ച ശേഷം അരമണിക്കൂര്‍ കഴിഞ്ഞു മാത്രമേ എന്തെങ്കിലും കഴിയ്ക്കാവൂ. രാത്രി ഇതു കിടക്കാന്‍ നേരം കുടിക്കുന്നതാവും നല്ലത്.