ഭക്ഷണംകുറക്കണ്ട, ഇവയൊക്കെ കഴിച്ച് കുറക്കാം 5കിലോ

Posted By:
Subscribe to Boldsky

ആരോഗ്യത്തിന് വളരെ വലിയ പ്രശ്‌നം ഉണ്ടാക്കുന്ന ഒന്നാണ് അമിതവണ്ണവും ചാടിയ വയറും എല്ലാം. എന്നാല്‍ പലപ്പോഴും ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ പിന്നീട് ഉണ്ടാക്കുന്നു. അമിതവണ്ണവും തടിയും പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുക. ശാരീരികമായി മാത്രമല്ല മാനസികപരമായും പലരേയും തളര്‍ത്താന്‍ അമിതവണ്ണത്തിനും കുടവയറിനും കഴിയും. എന്നാല്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു നിയന്ത്രണവും വെക്കാതെ തന്നെ 15 കിലോ കുറയ്ക്കാം. എന്നാല്‍ കൃത്യമായ രീതിയില്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ പെട്ടെന്ന് തന്നെ നമുക്ക് അമിതവണ്ണവും തടിയും കുറക്കാന്‍ സാധിക്കും.

തടിയും വയറും കൂടുതലായാല്‍ തന്നെ അത് ആരോഗ്യത്തിന് വളരെ വലിയ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ വിധത്തിലും എങ്ങനെയെങ്കിലും തടിയും വയറും കുറക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. പെട്ടെന്ന് തടി കുറക്കാന്‍ അമിതവ്യായാമവും ഭക്ഷണ നിയന്ത്രണവും നടത്തുന്നവര്‍ ചില്ലറയല്ല. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ തടിയും വയറും ഒതുക്കുന്നതിനും ശ്രദ്ധിക്കണം. ഭക്ഷണം കഴിച്ച് കൊണ്ട് തന്നെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. തടി കുറക്കുന്നതിനും സാധിക്കുന്നു. എങ്ങനെയെന്ന് നോക്കാം.

നന്നായി ഉറങ്ങുക

നന്നായി ഉറങ്ങുക

ഉറങ്ങിയാല്‍ വണ്ണം കൂടുതലാവും എന്നൊരു ധാരണ പലര്‍ക്കും ഉണ്ട്. എന്നാല്‍ കൃത്യസമയത്ത് ഉറങ്ങുന്നതും കൃത്യസമയത്ത് ഉണരുന്നതും അമിതവണ്ണത്തേയും കുടവയറിനേയും ഇല്ലാതാക്കുന്നു. ഇത് ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുകയും വിശപ്പിനെ കൃത്യമാക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഉറങ്ങുന്ന കാര്യത്തില്‍ യാതൊരു വിധത്തിലും പിശുക്ക് കാണിക്കേണ്ട ആവശ്യമില്ല. കാരണം കൃത്യമായ ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് ആരോഗ്യത്തിന് വളരെയധികം ദോഷമുണ്ടാക്കുന്നു. അതുകൊണ്ട് ഒരു മാസം കൃത്യമായി ഉറക്കത്തിന്റെ കാര്യത്തില്‍ ഒരു ചിട്ടയുണ്ടാക്കാന്‍ ശ്രദ്ധിക്കണം.

പ്രോട്ടീന്‍ അളവ് വര്‍ദ്ധിപ്പിക്കുക

പ്രോട്ടീന്‍ അളവ് വര്‍ദ്ധിപ്പിക്കുക

പ്രോട്ടീനും വിറ്റാമിനുകളും എല്ലാം നമ്മുടെ ശരീരത്തിന് വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. എന്നാല്‍ അതിനായി ഭക്ഷണം കൂടുതല്‍ കഴിക്കാന്‍ പലരും തയ്യാറാവുന്നില്ല. പക്ഷേ ഭക്ഷണത്തില്‍ പ്രോട്ടീന്റെ അളവ് വര്‍ദ്ധിപ്പിച്ചാല്‍ നമുക്ക് തടിയും വയറും കുറക്കാം. പ്രോട്ടീന്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് കലോറി കത്തിച്ച് കളയുകയും അമിതവണ്ണത്തേയും കുടവയറിനേയും ഇല്ലാതാക്കുകയും ചെയ്യുന്നു. മാത്രമല്ല എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. കഴിക്കുന്ന ഭക്ഷണത്തില്‍ പ്രോട്ടീന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ പെട്ടെന്ന് ശ്രദ്ധിക്കുക.

ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ 3 ഫാറ്റി ആസിഡ്

ഭക്ഷണം നിയന്ത്രിയ്ക്കുകയല്ല ആവശ്യത്തിന് ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം കഴിയ്ക്കുകയാണ് ചെയ്യേണ്ടത്. ഇത് തടി കുറക്കുന്നതിനും ശരീരത്തിലെ അധികമുള്ള കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല ആരോഗ്യമുള്ള ശരീരത്തിനും ഇത് നല്ലതാണ്. ഒമേഗ 3 ഫാറ്റ് ആസിഡ് കൊഴുപ്പ് കുറയ്ക്കുകയും അമിതമായുള്ള കൊഴുപ്പിന്റെ ശേഖരം ഇല്ലാതാക്കുകയും ചെയ്യുന്നു. മത്സ്യ വിഭവങ്ങള്‍ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്. ഒരു മാസം ഇത് ശീലമാക്കിയാല്‍ ഏത് ഇളകാത്ത തടിയും ഇളകും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഫൈബര്‍ അടങ്ങിയ ഭക്ഷണം

ഫൈബര്‍ അടങ്ങിയ ഭക്ഷണം

ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണം കഴിയ്ക്കാന്‍ ശ്രദ്ധിക്കുക. ദിവസവും 10 ഗ്രാ ംഫൈബര്‍ എങ്കിലും കഴിയ്ക്കാന്‍ ശ്രദ്ധിക്കുക. ഇതും തടിയും വയറും കുറക്കാന്‍ സഹായിക്കുന്നു. ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിച്ചാല്‍ മാത്രമേ നമുക്ക് പല പ്രശ്‌നങ്ങളില്‍ നിന്നും പരിഹാരം കാണുന്നതിന് സാധിക്കുകയുള്ളൂ. എത്രയൊക്കെ ശ്രമിച്ചിട്ടും ആരോഗ്യത്തിന് കാര്യമായ മാറ്റം വന്നില്ലെങ്കില്‍ ഇപ്പോള്‍ പറയുന്ന വഴികള്‍ തീര്‍ച്ചയായും ചെയ്ത് നോക്കാവുന്നതാണ്. ഇത് തടിയും വയറും കുറക്കാന്‍ സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇതിലൂടെ നമുക്ക് പരിഹാരം കാണാം.

കുരുമുളക് ഉള്‍പ്പെടുത്താം

കുരുമുളക് ഉള്‍പ്പെടുത്താം

എരിവ് തടി കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഭക്ഷണത്തില്‍ കൂടുതലായി കുരുമുളക് ഉള്‍പ്പെടുത്താം. ഇത് വയര്‍ വീര്‍ക്കുന്നതും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു. മാത്രമല്ല വയറ്റിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. പല വിധത്തില്‍ തടിയുമായി ബന്ധപ്പെട്ടുണ്ടാവുന്ന അസ്വസ്ഥതകള്‍ കുറക്കുന്നതിന് സഹായിക്കുന്നു. എല്ലാ ദിവസവും കുരുമുളക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

 നട്‌സ് കഴിയ്ക്കാം

നട്‌സ് കഴിയ്ക്കാം

നട്‌സ് കഴിയ്ക്കുന്നത് ശീലമാക്കാം. ഇത് അമിതവണ്ണവും വയറും കുറയ്ക്കുന്നതിന് സഹായിക്കും. മാത്രമല്ല പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് ഇത് സഹായിക്കും.

ഡാര്‍ക്ക് ചോക്ലേറ്റ് ശീലമാക്കാം

ഡാര്‍ക്ക് ചോക്ലേറ്റ് ശീലമാക്കാം

ഡാര്‍ക്ക് ചോക്ലേറ്റ് ഒരിക്കലും തടി വര്‍ദ്ധിപ്പിക്കുകയല്ല, തടി കുറയ്ക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല ഹൃദയത്തിന്റെ ആരോഗ്യത്തെ സഹായിക്കുന്നതിനും ഡാര്‍ക്ക് ചോക്ലേറ്റ് സഹായിക്കുന്നു.

 ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് രാവിലെ വെറുംവയറ്റില്‍ കഴിച്ചാല്‍ അമിതവണ്ണത്തേയും കുടവയറിനേയും ഇല്ലാതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

വ്യായാമമില്ലാതെ തടി കുറയ്‌ക്കാം

വ്യായാമമില്ലാതെ തടി കുറയ്‌ക്കാം

നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കാന്‍ സാധിക്കില്ലെങ്കില്‍ ഫൈബര്‍ സമ്പുഷ്ടമായ ആഹാരം കഴിക്കുക. കലോറി കുറഞ്ഞവയും, ഫൈബര്‍ ധാരാളമായി അടങ്ങിയതുമാണ് പഴങ്ങളും പച്ചക്കറികളും. ഇവ കൂടുതല്‍ കഴിക്കുക.

കലോറി

കലോറി

നിങ്ങള്‍ക്ക് കലോറി അധികമായി ലഭിക്കുന്നത് പ്രധാനമായും കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവിനെ ആശ്രയിച്ചാണ്. അതില്‍ ശ്രദ്ധ നല്കുക. ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കുക. എന്നാല്‍ പട്ടിണി കിടക്കരുത്.

 ഭക്ഷണം കഴിക്കുന്ന രീതി

ഭക്ഷണം കഴിക്കുന്ന രീതി

സോഫയില്‍ കിടന്നും ശ്രദ്ധയില്ലാതെയും ഭക്ഷണം കഴിക്കുന്ന രീതി ഒഴിവാക്കുക. ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ടുന്ന പ്രധാന കാര്യം. ഇങ്ങനെ ചെയ്യുന്നത് അളവില്‍ കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ ഇടയാക്കും.

English summary

Ways To Lose Belly Fat Without Exercise

We have listed some healthy ways to reduce your weight without exercise, read on.
Story first published: Thursday, April 26, 2018, 17:22 [IST]