For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജിമ്മില്‍ പോകാതെ തടി കുറയ്ക്കാന്‍ നോക്കുന്നവര്‍ക്ക

തടി കുറയ്ക്കാന്‍ ജിമ്മിനേയും കഠിന വ്യായാമങ്ങളേയും ആശ്രയിക്കുന്നവരുണ്ട്.

|

തടി സൗന്ദര്യ പ്രശ്‌നം മാത്രമല്ല, ആരോഗ്യ പ്രശ്‌നം കൂടിയാണ്. തടി കൂടുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും രോഗങ്ങളുമെല്ലാം വരുത്തി വയ്ക്കുകയും ചെയ്യും.

തടി കൂടാന്‍ കാരണങ്ങള്‍ പലതുണ്ട്. പൊതുവേ നാം കരുതുക കൂടുതല്‍ ഭക്ഷണം കഴിച്ചിട്ടെന്നാണ്. എന്നാല്‍ അധിക ഭക്ഷണം കഴിയ്ക്കാത്തവര്‍ക്കും ചിലപ്പോഴെങ്കിലും തടിയുണ്ടാകും. പാരമ്പര്യം തടി വയ്ക്കുന്നതില്‍ പ്രധാന ഘടകമാണ്. ചില പ്രത്യേക രോഗങ്ങള്‍ തടി കൂടാന്‍ വഴിയൊരുക്കും. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കാരണം തടി കൂടുന്നവരുമുണ്ട്. പ്രത്യേകിച്ചും മെനോപോസില്‍ സ്ത്രീകള്‍ക്കു ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കാരണം തടി കൂടും. സ്‌ട്രെസ് കാരണമുണ്ടാകുന്ന ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ തടി കൂടാനുള്ള ഒന്നാണ്. ഇമോഷണല്‍ ഈറ്റിംഗ് എന്ന ഒന്നുണ്ട്. ചിലര്‍ വിഷമം വരുമ്പോള്‍ അമിത ഭക്ഷണം കഴിയ്ക്കും. ഇത് സ്വാഭാവികമായും തടി വര്‍ദ്ധിപ്പിയ്ക്കും. വ്യായാമക്കുറവും അമിത ഭക്ഷണമില്ലെങ്കിലും അനോരോഗ്യകരമായ ഭക്ഷണങ്ങളും ചിലരില്‍ തടി വര്‍ദ്ധിപ്പിയ്ക്കുന്ന ഘടകങ്ങളാണ.്

തടി കുറയ്ക്കാന്‍ ജിമ്മിനേയും കഠിന വ്യായാമങ്ങളേയും ആശ്രയിക്കുന്നവരുണ്ട്. ചിലര്‍ക്ക് ഇതിനു താല്‍പര്യം കാണില്ല. ഇത്തരക്കാര്‍ക്കും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ചില പ്രത്യേക ടിപ്‌സുണ്ട് . വീട്ടില്‍ തന്നെ നമുക്കു തടി കുറയ്ക്കാന്‍ സാധിയ്ക്കുന്ന ടിപ്‌സ്.

 ഒരു ഗ്ലാസ് വെള്ളം

ഒരു ഗ്ലാസ് വെള്ളം

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ ആദ്യം ചെയ്യേണ്ട ഒന്നാണ് രാവിലെ വെറുംവയറ്റില്‍ ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുകയെന്നത്. ചൂടുവെള്ളമാകാം, നാരങ്ങാവെള്ളമാകാം, നെല്ലിക്കാജ്യൂസ് കലര്‍ത്തിയതാാം. സാധാരണ ഒരു ഗ്ലാസ് വെള്ളമായാലും മതി. ഇത് തടി കുറയ്ക്കാന്‍ സഹായിക്കും. ദഹനത്തെ സഹായിക്കും. ടോക്‌സിനുകള്‍ നീക്കും. കൊഴുപ്പു നീക്കും.

വിശക്കുമ്പോള്‍

വിശക്കുമ്പോള്‍

വിശക്കുമ്പോള്‍ വിശപ്പു മുഴുവന്‍ മാറാന്‍ ഭക്ഷണം കഴിയ്ക്കാതിരിയ്ക്കുക. അല്‍പം വിശപ്പു ബാക്കി നിന്നോട്ടെ. വിശക്കുമ്പോള്‍ വയര്‍ നിറയെ കഴിയ്ക്കുന്ന ശീലം തടി കൂട്ടുന്ന ഒന്നാണ്.

ഭക്ഷണം കഴിച്ച ശേഷം വെള്ളം

ഭക്ഷണം കഴിച്ച ശേഷം വെള്ളം

വയര്‍ നിറയെ ഭക്ഷണം കഴിച്ച ശേഷം വെള്ളം കുടിയ്ക്കുന്നത് ഒഴിവാക്കുക. ഇത് തടി കൂടാന്‍ ഇടയാക്കും. ഭക്ഷണ ശേഷം ചുരുങ്ങിയത് അര മണിക്കൂര്‍ കഴിഞ്ഞു വെള്ളം കുടിയ്ക്കുക. ഇതു ഗുണം ചെയ്യും.

നടപ്പ്

നടപ്പ്

ഏതു നേരം ഭക്ഷണം കഴിച്ചാല്‍ ഇതിനു ശേഷം അര മണിക്കൂര്‍ നടപ്പ് നിര്‍ബന്ധമാക്കുക. ഇത് ദഹനത്തെ സഹായിക്കുക മാത്രമല്ല, പല ആരോഗ്യ ഗുണങ്ങളും നല്‍കും. തടി കുറയാന്‍ സഹായിക്കുകയെന്നത് ഇതില്‍ ഒന്നാണ്.

ഉറക്കം തൂങ്ങിയിരിയ്ക്കുന്നതും

ഉറക്കം തൂങ്ങിയിരിയ്ക്കുന്നതും

പണിയെടുക്കാതെ മടി പിടിച്ചിരിയ്ക്കുന്നതും ഉറക്കം തൂങ്ങിയിരിയ്ക്കുന്നതും എപ്പോഴും ഇരിപ്പ്, കിടപ്പ് നിലകളില്‍ ജീവിയ്ക്കുന്നതുമെല്ലാം തടി കൂട്ടാന്‍ ഇടയാക്കുന്ന സാഹചര്യങ്ങളാണ്. നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പു നീങ്ങാന്‍ നല്ലപോലെ അധ്വാനിയ്ക്കുക തന്നെ വേണം. അല്ലെങ്കില്‍ മാനസികമായും നമുക്കു മടുപ്പു തോന്നും.

അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍

അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍

അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍, അതായത് വറുത്തതും പൊരിച്ചതുമെല്ലാം ഒഴിവാക്കുക. ഇത്തരം ശീലങ്ങളുള്ളവര്‍ക്ക് തടി പോകാന്‍ ഏറെ ബുദ്ധിമുട്ടു തന്നെയാണ്. മറ്റെന്തു വഴികള്‍ സ്വീകരിച്ചാലും ഇത്തരം ഭക്ഷണ ശീലങ്ങളെങ്കില്‍ ഗുണമുണ്ടാകില്ല.

ചെറിയ വ്യായാമങ്ങള്‍

ചെറിയ വ്യായാമങ്ങള്‍

ചെറിയ വ്യായാമങ്ങള്‍ വീട്ടില്‍ തന്നെ ചെയ്യാവുന്നതേയുള്ളൂ. സ്‌റ്റെയര്‍കേസ് ഉപയോഗിയ്ക്കുക, നടക്കുക, വീട്ടിലെ ജോലികള്‍ ചെയ്യുക, ഗാര്‍ഡനിംഗ് പോലുള്ള ശീലമാക്കുക, കളികള്‍, സ്‌പോട്‌സോ ഡാന്‍സ് പോലുള്ളവയോ എല്ലാം ചെയ്യാം. യോഗ, മെഡിറ്റേഷന്‍ ശീലമാക്കാം. തടി കുറയ്ക്കുക മാത്രമല്ല, ഒരു പിടി ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് ഇവയെല്ലാം. ശരീരത്തിനും മനസിനും ഒരുപോലെ ആരോഗ്യം നല്‍കുന്ന ഒന്നു കൂടിയാണിവ.

സ്‌ട്രെസ്, ടെന്‍ഷന്‍

സ്‌ട്രെസ്, ടെന്‍ഷന്‍

സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ ഹോര്‍മോണ്‍ പ്രവര്‍ത്തനം കാരണം തടി വര്‍ദ്ധിപ്പിയ്ക്കും. ഇത് ആരോഗ്യപരമായി ദോഷങ്ങള്‍ വരുത്തുന്ന ഒന്നുമാണ്. ഇതുകൊണ്ടുതന്നെ ഇത്തരം അവസരങ്ങളില്‍ മനസംയമനം പാലിയ്ക്കുക. യോഗയും മെഡിറ്റേഷനുമെല്ലാം ഇതിനുള്ള പരിഹാരങ്ങള്‍ കൂടിയാണ്.

പ്രോട്ടീന്‍

പ്രോട്ടീന്‍

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിച്ചാല്‍ കൂടുതല്‍ സമയം വയര്‍ നിറഞ്ഞിരിക്കും. ഇതുവഴി ഇടക്കിടെ ഭക്ഷണം കഴിക്കേണ്ടിവരില്ല.

ഉറക്കക്കുറവ്

ഉറക്കക്കുറവ്

ദിവസവും ഏഴെട്ടു മണിക്കൂര്‍ ഉറങ്ങാത്തത്‌ അപചയപ്രക്രിയയെ ദുര്‍ബലമാക്കും. ദിവസവും ഏഴെട്ടു മണിക്കൂര്‍ ഉറങ്ങുക.ഉറക്കക്കുറവ് തടി കൂടാന്‍ മാത്രമല്ല, പല അസുഖങ്ങള്‍ക്കും വഴിയൊരുക്കുകയും ചെയ്യും.

പ്ലാന്‍

പ്ലാന്‍

പ്ലാന്‍ ചെയ്യുക. ഇത്‌ ഏതു കാര്യത്തിലുമെന്ന പോലെ തടി കുറയ്‌ക്കുന്നതിനും പ്രധാനമാണ്‌. തടി കുറയ്‌ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുക. ചെയ്യാന്‍ സാധിയ്‌ക്കുന്ന കാര്യങ്ങള്‍ മാത്രം പ്ലാന്‍ ചെയ്യുകഈ ലക്ഷ്യം മുന്നില്‍ കണ്ട് കൃത്യമായി പ്രവര്‍ത്തിയ്ക്കുകയും ചെയ്യുക.

ചില ഭക്ഷണചിട്ടകളും

ചില ഭക്ഷണചിട്ടകളും

ചില ഭക്ഷണചിട്ടകളും ഇതിനു സഹായിക്കും. രാത്രി അത്താഴം നേരത്തെയാക്കുക. ലഘുവാക്കുക.

ചെറിയ അളവില്‍ പല തവണയായി ഭക്ഷണം കഴിയ്‌ക്കുന്നതാണ്‌ തടി കുറയ്‌ക്കാന്‍ കൂടുതല്‍ നല്ലത്‌.ചുവന്ന പാത്രത്തിലോ ചെറിയ പാത്രത്തിലോ ഭക്ഷണം കഴിയ്‌ക്കുന്നത്‌ ഭക്ഷണത്തിന്റെ അളവു കുറയ്‌ക്കുമെന്നു പറയുന്നു. ഈ മാര്‍ഗം പരീക്ഷിച്ചു നോക്കൂ.അവോക്കാഡോ, നട്‌സ്‌ പോലുള്ള ആരോഗ്യകരമായ ഫാറ്റ്‌ കഴിയ്‌ക്കാം. ഇത്‌ പെട്ടെന്നു തന്നെ തടി കുറയ്‌ക്കാന്‍ സഹായിക്കും.പാസ്‌ത, ചോറ്‌, വൈറ്റ്‌ ബ്രെഡ എന്നിവ ഒഴിവാക്കുക. കാരണം കാര്‍ബോഹൈഡ്രേറ്റുകള്‍ തന്നെ. പകരം പച്ചക്കറികളും പഴവര്‍ഗങ്ങളും ശീലമാക്കാം.

ചില ഭക്ഷണചിട്ടകളും

ചില ഭക്ഷണചിട്ടകളും

സമയാസമയത്ത് ഭക്ഷണം കഴിയ്ക്കുന്നത് വണ്ണം കൂടാതിരിക്കാന്‍ പ്രധാനമാണ്. സമയത്ത് ഭക്ഷണം കഴിക്കുമ്പോള്‍ നമ്മുടെ ശരീരം അതോട് ചേര്‍ന്നു പോകുകയും അതാത് സമയങ്ങളില്‍ ദഹനരസം പുറപ്പെടുവിക്കുകയും ചെയ്യും. സമയം തെറ്റിയുള്ള ഭക്ഷണം പൊണ്ണത്തടിക്ക് കാരണമായി ഡോക്ടര്‍മാര്‍ പറയാറുണ്ട്. ഇത് ദഹനപ്രശ്‌നങ്ങളും ഉണ്ടാക്കും. രാത്രി കിടക്കുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പ് ഭക്ഷണം കഴിക്കണം. എന്നാലേ ദഹിക്കുകയുള്ളൂ. ഇത് സുഖമായി ഉറങ്ങുവാനും സഹായിക്കും. ഉറക്കം ശരിയാവാതിരിക്കുന്നതും ചിലരില്‍ തൂക്കം വര്‍ദ്ധിപ്പിക്കും.

Read more about: weight loss health body തടി
English summary

Tips To Reduce Weight Without Going Gym

Tips To Reduce Weight Without Going Gym, Read more to know about,
X
Desktop Bottom Promotion