ചാടിയ വയറൊതുക്കും ഈ പഴത്തിന്റെ സൂത്രം

Posted By:
Subscribe to Boldsky

അമിതവണ്ണവും തടിയും എല്ലാവരേയും അലട്ടുന്ന ഒന്നാണ്. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ഡയറ്റും മറ്റ് കാര്യങ്ങളുമായി നടക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി ഇത്തരത്തിലുള്ള കഠിനവ്യായാമവും ഡയറ്റും ഒന്നും വേണ്ട. ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ പഴത്തിലുണ്ട്. പഴം കൊണ്ട് വയറ്റിലെ കൊഴുപ്പും തടിയും എല്ലാം ഇല്ലാതാക്കാം. കുടവയറിന്റെ പ്രധാന കാരണം വയറ്റിലെ കൊഴുപ്പാണ്.

ഈ കൊഴുപ്പാകട്ടെ എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പ്രധാന കാരണമാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇത് പ്രശ്‌നമായി മാറുന്നു. വയറ്റിലെ കൊഴുപ്പ് കുറക്കാന്‍ പഴങ്ങള്‍ക്ക് കഴിയും. പഴങ്ങള്‍ ഉപയോഗിച്ച് വയറ്റിലെ കൊഴുപ്പ് കുറക്കാവുന്നതാണ്.

വഴുതനങ്ങയും നാരങ്ങ നീരും; വയറൊതുക്കും പെട്ടെന്ന്

കുടവയര്‍ എങ്ങനെ വരുന്നു എന്നതാണ് പലര്‍ക്കും അറിയാത്തത്. എന്നാല്‍ ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം കുടവയറിന്റെ കാരണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. എന്തൊക്കെ ചെയ്താലും വയര്‍ കുറച്ചാല്‍ മതിയെന്ന ചിന്തയായിരിക്കും പലര്‍ക്കും. ഇതിന് വേണ്ടി ഏതൊക്കെ പഴങ്ങളാണ് വയറും തടിയും കുറക്കാന്‍ സഹായിക്കുന്നത് എന്ന് നോക്കാം.

ആവക്കാഡോ

ആവക്കാഡോ

നമ്മുടെ നാട്ടുകാരനല്ലെങ്കിലും ആവക്കാഡോ കഴിക്കുന്നത് തടിയും വയറും കുറക്കാന്‍ സഹായിക്കുന്നു. ഇത് കൊഴുപ്പ് ഇല്ലാതാക്കുന്നു. ആവക്കാഡോയാണ് ഏറ്റവും മികച്ചു നില്‍ക്കുന്ന പഴങ്ങളില്‍ ഒന്ന്. ഇത് നമ്മുടെ ശരീരത്തിലെ അമിത കലോറി എരിച്ചു കളയുന്നതോടൊപ്പം ശരീരത്തെ ആരോഗ്യത്തോടു കൂടി സംരക്ഷിക്കുകയും ചെയ്യുന്നു.

ആപ്പിള്‍

ആപ്പിള്‍

ആപ്പിള്‍ ദിവസവും കഴിച്ചാല്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാഹിയ്ക്കുന്നു. കൊഴുപ്പ് കളയുന്ന നല്ലൊരു ഫലവര്‍ഗ്ഗമാണ് ആപ്പിള്‍. തടി കുറയ്ക്കുന്നതില്‍ ഇത്രയേറെ സഹായിക്കുന്ന മറ്റൊരു പഴം ഇല്ലെന്നു പറയാം. കലോറി ഏറ്റവും കുറവുള്ള ഫലവര്‍ഗ്ഗം വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് എന്ന കാര്യത്തില്‍ സംശയമില്ല.

ബെറികള്‍

ബെറികള്‍

സ്‌ട്രോബെറി, മള്‍ബറി തുടങ്ങിയ ബെറികള്‍ എല്ലാം തന്നെ ശരീരത്തിന് നല്ലതാണ്. ഇത് ശരീരത്തിലെ കലോറി കുറക്കുന്നതിന് വളരെയധികം സഹായിക്കുന്നു. മാത്രമല്ല കൊഴുപ്പിനേയും ഇല്ലാതാക്കുന്നു. ബ്ലൂബെറിയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ കുടവയര്‍ കുറയ്ക്കുന്നതോടൊപ്പം ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ പ്രദാനം ചെയ്യുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം.

 മധുര നാരങ്ങ

മധുര നാരങ്ങ

ആണിന് മധുര നാരങ്ങ കഴിക്കുന്നത് കൊണ്ട് പല വിധത്തില്‍ ഗുണങ്ങളുണ്ട്. അമിത വണ്ണവും കുടവയറും ഇല്ലാതാക്കാന്‍ മധുര നാരങ്ങ വലരെയധികം സഹായിക്കുന്നു. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ എന്നും രാവിലെ മധുരനാരങ്ങ കഴിക്കുന്നത് നമ്മുടെ തടി കുറഞ്ഞ് ഫിറ്റ് ആവാന്‍ സഹായിക്കും എന്നാണ് പറയുന്നത്. മാത്രമല്ല നമ്മുടെ ആരോഗ്യത്തില്‍ നിരവധി മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ഇത് സഹായിക്കുമെന്നും പറയുന്നു.

മാതള നാരങ്ങ

മാതള നാരങ്ങ

രക്തചംക്രമണം വര്‍ദ്ധിപ്പിക്കും എന്നതിലുപരി ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് മാതള നാരങ്ങ. മാത്രമല്ല ഇത് ദഹനപ്രശ്‌നങ്ങളെ ഇല്ലാതാക്കുകയും ചെയ്യും. ഭക്ഷണത്തിന് സാലഡ് എന്ന രീതിയില്‍ ഉപയോഗിക്കാം. മാതള നാരങ്ങ ജ്യൂസ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

നാരങ്ങ വെള്ളം

നാരങ്ങ വെള്ളം

നാരങ്ങ വെള്ളം പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇത് ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. കരള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് നാരങ്ങ ഏറ്റവും നല്ലൊരു ഔഷധമാണ്. നാരങ്ങയില്‍ അടങ്ങിയിട്ടുള്ള ആസിഡ് അമിത കലോറി എരിച്ചു കളയുന്നു.

 പപ്പായ

പപ്പായ

പപ്പായ കൊണ്ട് ഇത്തരത്തില്‍ അമിതവണ്ണത്തേയും തടിയേയും കുറക്കുന്നു. ഇത് പല വിധത്തില്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. എന്നും രാവിലെ ഒരു ഗ്ലാസ്സ് പപ്പായ ജ്യൂസ് കഴിക്കുന്നത് ആരോഗ്യത്തിനും സഹായിക്കുന്നു.

പൈനാപ്പിള്‍

പൈനാപ്പിള്‍

പൈനാപ്പിള്‍ കൊണ്ട് ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. പൈനാപ്പിള്‍ എല്ലാ വിധത്തിലും കലോറി ഇല്ലാതാക്കുന്നതിനും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

 വാഴപ്പഴം

വാഴപ്പഴം

വാഴപ്പഴം കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു. എന്നും കിടക്കാന്‍ പോവുന്നതിന് മുന്‍പ് വാഴപ്പഴം കഴിക്കുക. കൂടാതെ വാഴപ്പഴം ഷേക്ക് അടിച്ച് കഴിക്കുന്നത് കൊണ്ട് കലോറി ഇല്ലാതാക്കുകയും കൊഴുപ്പിനെ കുറക്കുകയും ചെയ്യുന്നു.

 തണ്ണിമത്തന്‍

തണ്ണിമത്തന്‍

തണ്ണിമത്തന്‍ കൊണ്ട് തടി കുറക്കാവുന്നതാണ്. ജലാംശം കൂടുതലുള്ള ഒന്നാണ് തണ്ണിമത്തന്‍. അത് അമിത കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ തണ്ണിമത്തന്‍ ശീലമാക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

English summary

Fruits That Burn Belly Fat

Here are list of some of the fruits that will help you conquer and burn the fat on your body.
Story first published: Saturday, February 17, 2018, 17:01 [IST]