പ്രായം ലിംഗത്തില്‍ വരുത്തുന്നത്‌........

Posted By:
Subscribe to Boldsky

പ്രായം നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളേയും ഒരുപോലെ ബാധിയ്ക്കും. ഓരോ പ്രായത്തിലും ഓരോ അവയവങ്ങള്‍ക്കും അതിന്റേതായ പ്രവര്‍ത്തശൈലിയുണ്ടാകും, സൗന്ദര്യമുണ്ടാകും, പ്രായമേറുമ്പോള്‍ അതിനനുസരിച്ച മാറ്റവും.

പുരുഷലിംഗത്തിന്റെ കാര്യവും വ്യത്യസ്തമല്ല, പ്രായമേറുന്തോറം ലിംഗത്തിന്റെ പ്രവര്‍ത്തനത്തിലും ശേഷിയിലുമെല്ലാം ധാരാളം വ്യത്യാസങ്ങളുണ്ടാകും. ഇതെക്കുറിച്ചു കൂടുതറിയൂ, 6 ലക്ഷണം, അടുത്ത മാസം ഹാര്‍ട്ട് അറ്റാക്ക്

19-30

19-30

19-30 വരെയുള്ള പ്രായത്തില്‍ പുരുഷന്റെ സെക്‌സ്താല്‍പര്യം ഹൈപ്പര്‍ ആക്ടീവായിരിയ്ക്കും. ഉദ്ധാരണത്തിന് സാധാരണ ഗതിയില്‍ പ്രശ്‌നങ്ങളുണ്ടാകില്ല. പ്രത്യേകിച്ചു രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍.

ഈ പ്രായത്തില്‍ ഓര്‍ഗാസത്തിനും ബീജത്തിന്റെ അളവിനും പ്രശ്‌നങ്ങളുമുണ്ടാകില്ല. എന്നാല്‍ സെക്‌സ് ആവേശം കൂടുമ്പോള്‍ പെട്ടെന്നു തന്നെ ചിലര്‍ക്കു ശീഘ്രസ്ഖലനമെന്ന പ്രശ്‌നമുണ്ടാകാറുമുണ്ട്.

31-40

31-40

31-40 വരെയുള്ള പ്രായത്തില്‍ സെക്‌സ് താല്‍പര്യത്തില്‍ അല്‍പമൊന്നു കുറവു വരും. ഇതിനായി വല്ലാതെ ദാഹിയ്ക്കുന്ന പ്രായമല്ലെന്നര്‍ത്ഥം.

പുലര്‍ച്ചെയുള്ള ഉദ്ധാരണത്തിന്റെ തോതിലും കുറവുണ്ടാകും. രണ്ടാമതും ഉദ്ധാരണത്തിന്റെ കാര്യത്തിലും അല്‍പം പ്രയാസമുണ്ടാകും.

41-50

41-50

41-50 വയസു വരെയുള്ള പ്രായത്തില്‍ സെക്‌സ് താല്‍പര്യമുണ്ടെങ്കിലും ഇതില്‍ ഗണ്യമായി കുറവുണ്ടാകും. സ്പര്‍ശനമില്ലാതെ ഉദ്ധാരണത്തിന് ബുദ്ധിമുട്ടുണ്ടാകും. ഉദ്ധാരണവും നിങ്ങളുടെ 20കളിലുള്ളതിനു തുല്യമാകുകയില്ല. ഓര്‍ഗാസത്തിനും അല്‍പം ബുദ്ധിമുട്ടുണ്ടാകും.

51-60

51-60

51-60 വരെയുള്ള പ്രായത്തില്‍ സെക്‌സ് താല്‍പര്യവും കഴിവുമെല്ലാം തീര്‍ത്തും കുറയും. പ്രഭാതത്തിലെ ഉദ്ധാരണം തീരെക്കുറയും. സ്റ്റാമിന നഷ്ടപ്പെടും. സ്ഖലനത്തിനു മുന്‍പു തന്നെ ഉദ്ധാരണം നഷ്ടപ്പെടും.

ഓര്‍ഗാസത്തിന്റെ കാര്യത്തിലും കാര്യമായി കുറവുണ്ടാകും. സെക്‌സില്‍ ഇതു സംഭവിയ്ക്കണമെന്നുതന്നെയില്ല. ബീജത്തിന്റെ ഉല്‍പാദത്തിലും തീര്‍ത്തും കുറവുണ്ടാകും. സെക്‌സ് തന്നെ വളരെ വിരളമാകും.

61-70

61-70

61-70 വരെയുള്ള പ്രായത്തില്‍ ടെസ്റ്റോസ്റ്റിറോണ്‍ തോത് തീരെക്കുറയും. സെക്‌സ് താല്‍പര്യം ഏതാണ്ടു നഷ്ടപ്പെടുമെന്നു തന്നെപറയാം. ഉദ്ധാരണം തന്നെ വളരെ ശ്രമപ്പെട്ട ശേഷം മാത്രമേ ലഭിയ്ക്കുകയുള്ളൂവെന്നു വരാം. ഓര്‍ഗാസം വളരെ കുറയും.

71-80

71-80

71-80 വരെയുള്ള പ്രായത്തില്‍ താല്‍പര്യമുണ്ടെങ്കില്‍ പോലും ശരീരം ഇ്ഷ്ടത്തിനു വഴങ്ങില്ല. ഭാഗികമായ ഉദ്ധാരണം മാത്രമായിരിയ്ക്കും സംഭവിയ്ക്കുക. പ്രഭാതത്തിലെ ഉദ്ധാരണം പൂര്‍ണമായും നഷ്ടമാകും. ഓര്‍ഗാസം സംഭവിയ്ക്കുക തന്നെയില്ലെന്നു പറയാം.

81-90

81-90

81-90 വരെ ആയുസുള്ള പുരുഷന്മാരില്‍ വര്‍ഷത്തില്‍ ഒന്നോരണ്ടോ തവണയെങ്കിലും സെക്‌സ് നടന്നാല്‍ കരുത്തരായ പുരുഷന്മാരുടെ ഗണത്തില്‍ പെടുത്താം.

91-100

91-100

91-100 വരെ ജീവിച്ചിരിയ്ക്കുന്ന പുരുഷന്മാര്‍ക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ച് ആലോചിയ്ക്കാന്‍ തന്നെ കഴിയില്ലെന്നു വേണം പറയാന്‍.

English summary

What Happens To Your Penis As You Age

What Happens To Your Penis As You Age, Read more to know about,
Story first published: Thursday, March 16, 2017, 1:00 [IST]
Subscribe Newsletter