Latest Updates
-
രാജസ്ഥാനിലെ പൊടിക്കാറ്റും മഴയും: ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
ഉത്തർപ്രദേശിൽ കനത്ത മഴ; മഴക്കാല രോഗങ്ങളെ അകറ്റാൻ വീട്ടിലുണ്ട് ചില അത്ഭുത വഴികൾ! -
വിറ്റിലിഗോ ഉള്ളവർ ജിമ്മിൽ പോകുമ്പോൾ: ചർമ്മ സംരക്ഷണത്തിന് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
റെഡ് അലർട്ട്: കനത്ത മഴയിൽ ഗർഭിണികളും സ്ത്രീകളും ആരോഗ്യസുരക്ഷയ്ക്കായി ഈ മുൻകരുതലുകൾ നിർബന്ധമായും എടുക്കുക! -
ഡൽഹിയിലെ മഴക്കാലം; പുറത്തിറങ്ങാതെ തന്നെ ഫിറ്റ്നസ് നിലനിർത്താം, ഒപ്പം ശ്രദ്ധിക്കേണ്ട ഭക്ഷണക്രമവും ഇതാ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും നശിക്കാതെ കാക്കാം; അണുബാധ തടയാൻ ഈ മുൻകരുതലുകൾ മതി! -
സാമന്തയുടെ ഫിറ്റ്നസ് രഹസ്യം; ഗർഭകാലത്ത് ഈ 12 മിനിറ്റ് വ്യായാമം അത്ഭുതങ്ങൾ സൃഷ്ടിക്കുമോ? -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ വിസ്മയം; ബുധനും വ്യാഴവും ഒന്നിക്കുന്നു, ഈ കാഴ്ച മിസ്സാക്കരുത്! -
2026 ജൂൺ 25: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, സാമ്പത്തിക നേട്ടങ്ങളുടെ പെരുമഴ! -
2026 ജൂൺ 25 ഗുരുപുഷ്യ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ധനമഴ, ഭാഗ്യം കൂടെയുണ്ടാകും!
മീനത്തില്‍ 27 നാളിനും തെളിയുന്ന ദോഷങ്ങള്‍ : ഗുണവര്ദ്ധനവും അത്യപൂര്‍വ്വ നേട്ടങ്ങളും കൂടെ വരും
മീനമാസത്തിന് തുടക്കമായി, വരുന്ന 31 നാളുകള്‍ നിങ്ങളുടെ ജീവിതത്തില്‍ അത്യപൂര്‍വ്വമായ മാറ്റങ്ങള്‍ക്ക് കൂടിയാണ് തുടക്കം കുറിയ്ക്കുന്നത്. ഗുണാനുഭവങ്ങള്‍ പോലെ തന്നെ ദോഷഫലങ്ങളും നിങ്ങളെ തേടി എത്തുന്നു. എന്നാല്‍ ഗുണാനുഭവങ്ങള്‍ പോലെ തന്നെ ദോഷഫലങ്ങളും നിങ്ങള്‍ക്കുണ്ടാവും. അതിനെ പരിഹരിക്കുന്നതിനും ദോഷഫലങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിനും നേട്ടങ്ങളിലേക്ക് കുതിക്കുന്നതിനും വേണ്ടി ചില പരിഹാരങ്ങള്‍ അനുഷ്ഠിക്കാം.
അശ്വതി മുതല്‍ രേവതി വരെയുള്ള 27 നാളുകാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും നിങ്ങളുടെ ജീവിതത്തിലെ ഏറ്റക്കുറച്ചിലുകള്‍ പോലെ തന്നെ ചില ദോഷഫലങ്ങള്‍ക്ക് ചില പരിഹാരങ്ങളും ഉണ്ട്. ഏതൊക്കെ നാളുകാര്‍ എപ്രകാരമാണ് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

മേടക്കൂറ്
മേടക്കൂറില്‍ ഉള്‍പ്പെടുന്ന അശ്വതി, ഭരണി, കാര്‍ത്തികയുടെ ആദ്യ കാല്‍ഭാഗം എന്നീ നക്ഷത്രക്കാര്‍ക്ക് ദോഷശാന്തിക്കും അഭിവൃദ്ധിക്കും വേണ്ടി ഈ മാസത്തില്‍ ശിവക്ഷേത്ര ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം. അത് കൂടാതെ ശാസ്താക്ഷേത്രത്തില്‍ എള്ള് പായസം വഴിപാടായി സമര്‍പ്പിക്കുന്നത് വഴി ദോഷഫലങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കുന്നു.
ഇടവക്കൂറ്
ഇടവക്കൂറില്‍ വരുന്ന കാര്‍ത്തികയുടെ അവസാനത്തെ മുക്കാല്‍ ഭാഗം, രോഹിണി, മകയിരത്തിന്റെ ആദ്യപകുതി എന്നീ ഇടവക്കൂറുകാര്‍ക്ക് ദോഷപരിഹാരത്തിനായി ശ്രീകൃഷ്ണ ഭഗവാനെയാണ് പ്രാര്‍ത്ഥിക്കേണ്ടത്. അത് കൂടാതെ ഇവര്‍ നാഗദൈവങ്ങളെ പ്രാര്‍ത്ഥിക്കുകയും നൂറും പാലും അഭിഷേകം അര്‍പ്പിക്കുകയും ചെയ്യണം. സുബ്രഹ്മണ്യസ്വാമിക്ക് കുമാരാര്ച്ചനയും ഗുണ ഫലങ്ങള്‍ നല്‍കും.
മിഥുനക്കൂറ്
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നാളുകാരായ മകയിരത്തിന്റെ അവസാന പകുതി, തിരുവാതിര, പുണര്‍തത്തിന്റെ ആദ്യ മുക്കാല്‍ ഭാഗം എന്നീ മിഥുനക്കൂറുകാര്‍ക്ക് ദോഷങ്ങളകറ്റി ഗുണവര്‍ദ്ധനവിന് വേണ്ടി ശനിയാഴ്ചകളില്‍ വ്രതമെടുക്കാം. ശാസ്താക്ഷേത്രദര്‍ശനവും പഞ്ചാമൃതം വഴിപാടായി സമര്‍പ്പിക്കുന്നതും നിങ്ങളുടെ ദോഷങ്ങളെ ഇല്ലാതാക്കുന്നു. അത് കൂടാതെ ഗണപതി ഭഗവാനെ ആരാധിക്കുന്നതും ഐശ്വര്യത്തിന് നല്ലതാണ്.
കര്‍ക്കിടകക്കൂറ്
പുണര്‍തത്തിന്റെ അവസാന കാല്‍ഭാഗം, പൂയം, ആയില്യം എന്നീ കര്‍ക്കടകക്കൂറുകാര്‍ക്ക് ജന്മനക്ഷത്ര ദോഷപരിഹാരത്തിനായി വിഷ്ണുക്ഷേത്ര ദര്‍ശനം സ്ഥിരമാക്കണം. പ്രത്യേകിച്ച് ജന്മനക്ഷത്രനാളില്‍ ഇത് ശ്രദ്ധിക്കണം. കൂടാതെ പാല്പായസം വഴിപാടും ശാസ്താവിന് എള്ള് തിരിയും നീരാഞ്ജനവും ഉത്തമം. ഗണപതിഹോമവും ദോഷനിവാരണത്തിന് സഹായിക്കും.
ചിങ്ങക്കൂറ്
ചിങ്ങക്കൂറില്‍ വരുന്ന മകം, പൂരം, ഉത്രത്തിന്റെ ആദ്യ കാല്‍ഭാഗം നക്ഷത്രക്കാര്‍ക്ക് ദോഷശാന്തിക്കായി ഇഷ്ടദേവന് പാലഭിഷേകവും ഇളനീര്ധാരയും സമര്‍പ്പിക്കണം. കൂടാതെ പിന്‍വിളക്കും കടുംപായസവും വഴിപാടായി നടത്തുന്നത് ദോഷങ്ങളെ ഇല്ലാതാക്കുന്നു. നാഗദൈവങ്ങള്‍ക്ക് നൂറും പാലും നേരുന്നത് ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു.
കന്നിക്കൂറ്
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരായ ഉത്രത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗം, അത്തം, ചിത്രയുടെ ആദ്യ പകുതി ദുരിതങ്ങള്‍ അകറ്റാന്‍ ശ്രീകൃഷ്ണ ക്ഷേത്ര ദര്‍ശനത്തിന് സമയം കണ്ടെത്തണം. ഭഗവാന് തൃക്കൈവെണ്ണ സമര്‍പ്പിക്കുന്നത് ദശാസന്ധികളെ മറികടക്കുന്നതിന് സഹായിക്കും. കൂടാതെ ശാസ്താവിന് എള്ള് തിരി സമര്‍പ്പിക്കുന്നത് ദോഷഫലങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കും.

തുലാക്കൂറ്
ചിത്രയുടെ അവസാന പകുതി, ചോതി, വിശാഖത്തിന്റെ ആദ്യ മുക്കാല്‍ ഭാഗം എന്നീ തുലാക്കൂറുകാര്‍ക്ക് ദോഷങ്ങള്‍ നീക്കാനും ഗുണവര്‍ദ്ധനവിനും സാമ്പത്തിക ഉന്നതിക്കും തൊഴില്‍ നേട്ടങ്ങള്‍ക്കും വേണ്ടി ശനിയാഴ്ച വ്രതം അനുഷ്ഠിക്കാം. ശാസ്താവിന് എള്ള് തിരി സമര്‍പ്പിച്ച് ശാസ്താക്ഷേത്ര ദര്‍ശനം നടത്തുന്നതിനും ശ്രദ്ധിക്കാം.
വൃശ്ചികക്കൂറ്
വിശാഖത്തിന്റെ അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട എന്നീ വൃശ്ചികക്കൂറുകാര്‍ക്ക് ദോഷശാന്തിക്കും ജീവിത വിജയത്തിനും വേണ്ടി വ്യാഴാഴ്ച ദിനത്തില്‍ മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കാവുന്നതാണ്. പാല്പായസം വഴിപാടും ശാസ്താവിന് നീരാഞ്ജനവും ദോഷങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നു. ഗണപതി ഭഗവാന് കറുകമാല സമര്‍പ്പിക്കുന്നത് നിങ്ങള്‍ക്കുണ്ടാവുന്ന വിഘ്നങ്ങളെ ഇല്ലാതാക്കും.
ധനുക്കൂറ്
മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യ കാല്‍ഭാഗം എന്നീ നക്ഷത്രങ്ങള്‍ വരുന്ന ധനുക്കൂറുകാര്‍ക്ക് ദോഷങ്ങളകറ്റാന്‍ ശാസ്താവിനെ പ്രാര്‍ത്ഥിക്കാവുന്നതാണ്. വിഷ്ണുക്ഷേത്രത്തില്‍ സഹസ്രനാമാര്‍ച്ചന നടത്തുന്നത് സന്തോഷവും ഐശ്വര്യവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും. കൂടാതെ നാഗപ്രീതിക്കായി കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതും ദോഷഫലങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നു.
മകരക്കൂറ്
ഉത്രാടത്തിന്റെ അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടത്തിന്റെ ആദ്യ പകുതി എന്നീ മകരക്കൂറുകാര്‍ക്ക് ദോഷശാന്തിക്കായി ശാസ്താവിനെ പ്രാര്‍ത്ഥിക്കാവുന്നതാണ്. കൂടാതെ ശാസ്താക്ഷേത്ര ദര്‍ശനവും ഗണപതി പ്രീതിക്കായുള്ള പ്രാര്‍ത്ഥനകളും ദോഷഫലങ്ങളെ ഇല്ലാതാക്കും. നാഗദൈവങ്ങള്‍ക്ക് നൂറും പാലും നേരുന്നത് സന്താനദോഷങ്ങള്ക്ക് പരിഹാരം നല്‍കും.
കുംഭക്കൂറ്
അവിട്ടത്തിന്റെ അവസാന പകുതി, ചതയം, പൂരുരുട്ടാതിയുടെ ആദ്യ മുക്കാല്‍ ഭാഗം എന്നീ കുംഭക്കൂറുകാര്‍ക്ക് ദോഷഫലങ്ങള്‍ നീക്കാന്‍ ശിവക്ഷേത്രത്തില്‍ ധാരയും പിന്‍വിളക്കും ജന്മനക്ഷത്ര ദിനത്തില്‍ സമര്‍പ്പിക്കണം. ഇളനീര്ധാരയും ജലധാരയും ഫലപ്രദമാണ്. ഗണപതിക്ക് മോദകം വഴിപാടായി സമര്‍പ്പിക്കുന്നത് നിങ്ങളുടെ എല്ലാ ദോഷങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കും.
മീനക്കൂറ്
പൂരുരുട്ടാതിയുടെ അവസാന കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി എന്നീ മീനക്കൂറുകാര്‍ക്ക് ദോഷശാന്തിക്കായി മഹാവിഷ്ണു ക്ഷേത്രത്തിലാണ് അര്‍ച്ചന നടത്തേണ്ടത്. നല്ല മാറ്റങ്ങള്‍ക്കും അനുകൂല ഫലങ്ങള്‍ക്കും ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വെണ്ണ വഴിപാടായി സമര്‍പ്പിക്കണം. ജന്മനക്ഷത്ര ദിനത്തില്‍ ഐശ്വര്യത്തിന് വേണ്ടി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താവുന്നതാണ്.



Click it and Unblock the Notifications