Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ആഴ്ചഫലം: മാര്‍ച്ച് 15 - 21 വരെയുള്ള 7 ദിനങ്ങള്‍ 12 രാശിക്കാര്‍ക്കും ഭാഗ്യനിര്‍ഭാഗ്യങ്ങളും കൃത്യഫലവും
ഈ ആഴ്ചയില്‍ പല പുതിയ മാറ്റങ്ങള്‍ക്കുമാണ് തുടക്കമിടുന്നത്. അത് അനുകൂലവും അതുപോലെ തന്നെ പ്രതികുലവുമായ അവസ്ഥകളും ഉണ്ടാക്കുന്നു. നിങ്ങളില്‍ ഏതൊക്കെ രാശിക്കാരിലാണ് ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നത് എന്നത് പോലെ തന്നെ ഏതൊക്കെ രാശിക്കാരിലാണ് ദോഷഫലങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. ഈ ആഴ്ചയിലാണ് മീനം 1-ന് തുടക്കമിടുന്നത്. ശുക്രന് മീനം രാശിയിലാണ് സഞ്ചരിക്കുന്നത്. ചൊവ്വയാകട്ടെ കുംഭം രാശിയിലും ബുധനും കുംഭത്തിലാണ് സഞ്ചാരം.
ശനിയാകട്ടെ മീനം രാശിയില്‍ മൗഢ്യത്തിലേക്ക് തിരിഞ്ഞിരിക്കുന്നു. വ്യാഴം അതിന്റെ വക്രഗതി സഞ്ചാരം അവസാനിപ്പിച്ച് നേര്‍ഗതിയിലേക്ക് മാറുന്നതിന് തയ്യാറെടുക്കുകയാണ്. ഇത്തരം അവസ്ഥയില്‍ വരുന്ന ഒരാഴ്ചല 12 രാശിക്കാര്‍ക്കും എപ്രകാരം എന്നത് ശ്രദ്ധേയമായ കാര്യമാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ആ്ഴ്ചയുടെ തുടക്കം തന്നെ ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നു. കൂടാതെ നിങ്ങളില്‍ പുതിയ സൗഹൃദങ്ങള്‍, പ്രണയം, കുടുംബ യാത്രകള്‍ സാധ്യത എന്നിവക്ക് യോഗം കാണുന്നു. അത് കൂടാതെ ജോലിയില്‍ പുരോഗതിയുണ്ടാവും. പക്ഷേ ചെലവുകള്‍ നിയന്ത്രിക്കുക. ആരോഗ്യം മെച്ചപ്പെടുന്നതിനുള്ള സാധ്യത കാണുന്നു,
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തും. അത് കൂടാതെ പുതിയ ബന്ധങ്ങള്‍ കരിയറിന് സഹായിക്കും. പഠനം ആവേശകരമായ രീതിയില്‍ മുന്നോട്ട് പോവുന്നു. പലപ്പോഴും നിങ്ങളുടെ അതി സങ്കീര്‍ണമെന്ന് തോന്നുന്ന കാര്യങ്ങള്‍ ഒഴിവാക്കുക. ബന്ധങ്ങളില്‍ സന്തോഷം നിലനില്‍ക്കുന്ന സമയമാണ്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് വരുന്ന 7 ദിനത്തിലും സമ്മിശ്രമായിരിക്കും ഫലങ്ങള്‍ ഉണ്ടാവുന്നത്. അത് കൂടാതെ കാര്യങ്ങള്‍ അടിസ്ഥാനമാക്കി പദ്ധതികള്‍ തയ്യാറാക്കുക. ബുധന്റെ വക്രഗതി കാരണം പുതിയ തുടക്കങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ധനത്തിന്റെ കാര്യത്തില്‍ സ്ഥിരതയുണ്ടാവാം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ കുടുംബത്തില്‍ സമാധാനം നിലനില്ക്കുന്നു. അത് കൂടാതെ ജോലിയില്‍ അവസരങ്ങള്‍ തേടി എത്തും. എന്നാല്‍ അമിത സമ്മര്‍ദ്ദം ഉണ്ടാകാം. ആരോഗ്യം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. നിങ്ങള്‍ക്ക് പ്രണയ ജീവിതം മികച്ചതായിരിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം അവരുടെ ആത്മവിശ്വാസം ഉയരും. കരിയറില്‍ പുരോഗതി തേടി എത്തുന്നു. അത് കൂടാതെ ധനലാഭം ഏത് കാര്യത്തിലും നിങ്ങള്‍ക്കുണ്ടാവും. കൂടാതെ ശത്രുക്കളെ കരുതിയിരിക്കണം. ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ജോലിയില്‍ പുരോഗതിയുണ്ടാവാം. അത് മാത്രമല്ല നിങ്ങള്‍ക്ക് സഹപവര്ത്തകരുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ സാധിക്കും. ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. അത് കൂടാതെ സാമ്പത്തികകാര്യങ്ങളില്‍ അനുകൂല മാറ്റങ്ങള്‍ക്ക് യോഗം കാണുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഭാഗ്യം കൊടികുത്തി വാഴുന്ന 7 ദിനങ്ങളാണ് വരാന്‍ ഇരിക്കുന്നത്. അത് മാത്രമല്ല നിങ്ങള്‍ക്ക് തൊഴില്‍ മാറ്റങ്ങളും അനുകൂലമായിരിക്കും. ധനപരമായി ഏറ്റവും മികച്ച സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ കാര്യത്തിലും വിജയം തേടി എത്തുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ മികച്ച സമയം തേടി എത്തുന്ന സമയമാണ്. അത് മാത്രമല്ല നിങ്ങള്‍ക്ക് ജോലിയില്‍ പുതിയ അവസരങ്ങള്‍ ഉണ്ടാവുന്നു. കുടുംബത്തിന്റെ തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം . ആരോഗ്യത്തെ അത്ര നിസ്സാരമാക്കരുത്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ യാത്രകള്‍ വിജയകരമായി തുടരുന്നതിന് യോഗം കാണുന്നു. പലപ്പോഴും ധനനേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ചിലവുകള്‍ വര്‍ദ്ധിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അത് വിവാഹത്തിലേക്ക് എത്തുന്നതിന് യോഗം കാണുന്നുണ്ട്. ആരോഗ്യത്തെ അല്പം കരുതലോടെ മുന്നോട്ട് കൊണ്ട് പോവേണ്ടതാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ മാറ്റങ്ങള്‍ അനുകൂലമായി വരുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും. ആരോഗ്യം അനുകൂലമായി വരും. പല പദ്ധതികളും വിജയത്തിലേക്ക് എത്തും. ആഗ്രഹിക്കുന്നത് കൈകളില്‍ തേടി എത്തുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഈ സമയം കരിയറില്‍ ഉയര്‍ച്ചയും സാമ്പത്തിക മാറ്റങ്ങളും തേടി എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവും. മാനസികാരോഗ്യം മികച്ചതായതിനാല്‍ പല കാര്യങ്ങളിലും ഗുണാനുഭവങ്ങള്‍ തേടി എത്തും. കൂടാതെ കരിയറില്‍ ഉയര്‍ച്ച, സാമ്പത്തിക മെച്ചം. പുതിയ ബന്ധങ്ങള്‍. മനസിന് സമാധാനം എന്നിവ ഈ സമയത്തെ പ്രത്യേകതകളാണ്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് സൂര്യന്റെ മീനം രാശിയിലേക്കുള്ള പ്രവേശനം മാര്‍ച്ച് 15-നാണ് സംഭവിക്കുന്നത്. ഇത് നിങ്ങളില്‍ പുതിയ തുടക്കങ്ങള്‍ കൊണ്ട് വരുന്നു. അത് കൂടാതെ ആത്മവിശ്വാസം വര്‍ദ്ധിക്കും. ധനം, കുടുംബം എന്നിവയില്‍ അനുകൂലഫങ്ങളാണ് തേടി എത്തുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നൊഴിയാതെ പരിഹരിക്കപ്പെടുന്നു.



Click it and Unblock the Notifications
