Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഇന്ന് മുതല്‍ സൂര്യന്‍ മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം
ഇന്ന് മീനം 1, അതായത് സൂര്യന്‍ മീനം രാശിയിലേക്ക സംക്രമിച്ച് കഴിഞ്ഞു. അതിന്റെ ഫലമായി 12 രാശിക്കാരിലും പല വിധത്തിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത്. പലപ്പോഴും പരസ്പര വിരുദ്ധ ഗ്രഹങ്ങളായാണ് സൂര്യനും ശനിയും കാണപ്പെടുന്നത്. അച്ഛനും മകനുമാണെങ്കില്‍ കൂടിയും ശത്രുഗ്രഹങ്ങളായാണ് ഇത് കണക്കാക്കുന്നത്. എന്നാല്‍ സൂര്യന്‍ മീനം രാശിയിലേക്ക് മാറുമ്പോള്‍ ശനിയും മീനം രാശിയില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്.
മീനം രാശിയില്‍ സംഭവിക്കുന്ന ഈ സംയോഗം 12 രാശിക്കാരിലും വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് കരിയര്‍, ജോലി, ജീവിതം, ധനം, വിവാഹം, പ്രണയം എന്നിങ്ങനെ എപ്രകാരമാണ് ഓരോ മാറ്റങ്ങളും എന്ന് നമുക്ക് നോക്കാം. ഇത് മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങളെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ സമയം തൊഴില്‍പരമായി മികച്ചതായിരിക്കും. ജോലി ചെയ്യുന്നവര്‍ക്ക് പുതിയ ഉത്തരവാദിത്തങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല ജോലിയില്‍ സ്ഥാനക്കയറ്റം തേടി എത്തുന്നു. ശമ്പള വര്‍ദ്ധനവ് ജോലിയുമായി ബന്ധപ്പെട്ട് ഉണ്ടാവുന്നു. മുടങ്ങിക്കിടന്ന ജോലികള്‍ പുനരാരംഭിക്കും. വിദേശകാര്യങ്ങളിലും വ്യാപാരത്തിലും മികച്ച മാറ്റങ്ങളാണ് ഉണ്ടാവുന്നത്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് മീനത്തിലെ സൂര്യന്റെ മാറ്റം അനുകൂലമായ പല മാറ്റങ്ങളും തേടി എത്തും. അത് കൂടാതെ സാമ്പത്തിക നേട്ടങ്ങള്‍ ഇരട്ടിയാവും. അത് കൂടാതെ സുഖസൗകര്യങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാവും. പ്രിയപ്പെട്ടവര്‍ക്കൊപ്പം ധാരാളം സമയം ചിലവഴിക്കുന്നതിന് യോഗം കാണുന്നു. നിലനിന്നിരുന്ന ദാമ്പത്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകും, പങ്കാളിയുടെ പിന്തുണയും നിങ്ങള്‍ക്ക് എല്ലാ സമയത്തും തേടി എത്തും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. അത് കൂടാതെ തൊഴില്‍ മാറ്റങ്ങളും അനുകൂലമായി വരുന്നു. ജോലിയില്‍ മികച്ച മാറ്റങ്ങളുണ്ടാവും. ബിസിനസില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പ്രോജക്റ്റുകള്‍ എല്ലാം തന്നെ വിജയത്തിലേക്ക് എത്തും. കൂടാതെ സമൂഹത്തില്‍ അംഗീകാരവും സ്ഥാനവും വര്‍ദ്ധിക്കും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് സൂര്യന്റെ രാശിമാറ്റം അനുകൂലമായേക്കാം. തൊഴില്‍ മേഖലയില്‍ പുതിയ അവസരങ്ങളും നിങ്ങളെ തേടി എത്തും. അത് കൂടാതെ ബിസിനസ്സുകാര്‍ക്ക് സാമ്പത്തിക നേട്ടം തേടി എത്തുന്നു. അത് കൂടാതെ പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ചിലര്‍ ആലോചിക്കുന്ന സമയം കൂടിയാണ്. കൂടാതെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വിദ്യാര്‍ത്ഥികള്‍ക്കും മത്സരപരീക്ഷകളിലും വിജയം തേടി എത്തും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മീനം രാശിയിലെ സൂര്യന്‍ വലിയ നേട്ടങ്ങള്‍ നല്‍കും. കരിയറില്‍ മികച്ച ലാഭങ്ങള്‍ തേടി എത്തുന്നു. അത് കൂടാതെ വിദേശത്ത് അനുകൂല തൊഴിലവസരങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട., അത് കൂടാതെ സഹോദരങ്ങളുടെ പിന്തുണയോടെ ബിസിനസ്സ് തുടങ്ങുന്നതിനുള്ള യോഗം കാണുന്നു. അത് കൂടാതെ സാമ്പത്തിക ഇടപാടുകള്‍ അനുകൂലമായി വരും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് എല്ലാ തരത്തിലുള്ള ഗുണാനുഭവങ്ങളും തേടി എത്തും. വ്യക്തിപരവും തൊഴില്‍പരവുമായ പ്രശ്‌നങ്ങള്‍ക്ക് ഈ കാലയളവില്‍ പരിഹാരം ലഭിക്കുന്നതിനുള്ള യോഗം കാണുന്നു. ശമ്പളമുള്ളവര്‍ക്ക് പുതിയ അവസരങ്ങളിലൂടെ സ്ഥാനക്കയറ്റവും തേടി എത്തുന്ന സമയമാണ്. അത് കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ ആറാം ഭാവത്തിലാണ് സൂര്യ സംക്രമണം സംഭവിക്കുന്നത്. അത് മാത്രമല്ല തൊഴില്‍പരമായ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാം. ധൃതിയിലുള്ള തീരുമാനങ്ങള്‍ സങ്കീര്‍ണ്ണതകള്‍ക്ക് വഴി തുറക്കുന്നു. ബന്ധങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങളും വിമര്‍ശനങ്ങളും മാനസിക സമ്മര്‍ദ്ദത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. അത് മാത്രമല്ല ക്ഷമയും ശാന്തതയും പാലിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഈ ഗ്രഹത്തിന്റെ സംക്രമണം സാമ്പത്തികമായി ഗുണകരമായ മാറ്റങ്ങളുണ്ടാക്കുന്നു. നിങ്ങളുടെ നിക്ഷേപങ്ങള്‍ എല്ലാം സാമ്പത്തിക സ്ഥിതിയിലേക്ക് എത്തുന്നു. സ്വത്ത്, റിയല്‍ എസ്റ്റേറ്റ് എന്നിവയില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം ഗുണകരമായി മാറും. കുടുംബത്തില്‍ സന്തോഷവാര്‍ത്തകള്‍ തേടി എത്തുന്നു. പ്രണയം അനുകൂലമായി വരും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഈ സംക്രമണം വീടിനും തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ക്കും അനുകൂല സമയമാണ്. മുതിര്‍ന്നവരുടെ ഉപദേശം സ്വീകരിക്കുന്നത് നല്ലതാണ്. പല ഉപദോശങ്ങളും പ്രയോജനകരമായിരിക്കും. സ്വന്തം ബുദ്ധി ഉപയോഗിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ഏത് വെല്ലുവിളിയേയും ഇല്ലാതാക്കുകയും ജീവിതത്തില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ തേടി എത്തുന്നു. പുതിയ ജോലിയ്ക്കായി ധാരാളം അവസരങ്ങള്‍ തേടി എത്തും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. ശമ്പള വര്‍ദ്ധനവ് അനുകൂലമായി വരുന്നു. ഭാവിയില്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കും. ഊഹക്കച്ചവടം, ഓഹരി വിപണി എന്നിവയിലൂടെ ലാഭം നേടാന്‍ സാധ്യതയുണ്ട്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമണം പലപ്പോഴും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. നിങ്ങളുടെ കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കുകയും അവ മെച്ചപ്പെടുത്താന്‍ ധാരാളം അവസരം തേടി എത്തുകയും ചെയ്യുന്നു. പിതാവിന്റെ പിന്തുണ ഏത് ബുദ്ധിമുട്ടേറിയ ഘട്ടത്തിലും ലഭിക്കുന്നു. അത് കൂടാതെ നിങ്ങള്‍ ആസൂത്രണം ചെയ്ത കാര്യങ്ങള്‍ എല്ലാം കൃത്യമായി നടക്കുന്നതിനും സാധിക്കും. പ്രണയത്തിലെ തെറ്റിദ്ധാരണകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കും.
മീനം രാശി
മീനം രാശിക്കാര്ക്ക് സൂര്യന്റെ സംക്രമണംം ഗുണാനുഭവങ്ങള്‍ നല്‍കും. കൂടാതെ നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. തൊഴിലിലും ബിസിനസ്സിലും പുതിയ അവസരങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. സാമൂഹിക സ്ഥാനവും യശസ്സും വര്‍ദ്ധിക്കുന്ന ദിവസങ്ങള്‍ കൂടിയാണ് എന്നതില്‍ സംശയം വേണ്ട. അത് കൂടാതെ ഏത് കാര്യത്തിനും കുടുംബത്തില്‍ നിന്നും പിന്തുണ ലഭിക്കുംംആരോഗ്യപരമായ കാര്യങ്ങളിലും പുരോഗതി കാണാം. അച്ഛനും മകനും തമ്മിലുള്ള ദീര്‍ഘകാല തര്‍ക്കങ്ങളും തെറ്റിദ്ധാരണകളും അവസാനിക്കാന്‍ സാധ്യതയുണ്ട്.



Click it and Unblock the Notifications