Latest Updates
-
മഞ്ഞള്‍പ്പാല്‍ കുടിക്കുന്നവരാണോ? എന്നാല്‍ ഈ പ്രശ്നങ്ങളെങ്കില്‍ കുടിക്കരുത് -
വിഷയോഗവും സമസപ്തകയോഗവും: ശനിയോടൊപ്പം ചേരുന്നത് സൂര്യനും ചന്ദ്രനും, കരുതിയിരിക്കണം ഈ രാശിക്കാര്‍ -
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ -
ഭഗവാന് നേരിട്ട് തലയില്‍ കൈവച്ചനുഗ്രഹിക്കുന്നവര്: ഈ രാശിക്കാരെ ചേര്‍ത്ത് നിര്‍ത്തും -
മീനത്തില്‍ 27 നാളിനും തെളിയുന്ന ദോഷങ്ങള്‍ : ഗുണവര്ദ്ധനവും അത്യപൂര്‍വ്വ നേട്ടങ്ങളും കൂടെ വരും -
ശരീരത്തെ വിഷമുക്തമാക്കും, പ്രതിരോധത്തിനും അത്യുത്തമം: മഞ്ഞള്‍-നാരങ്ങ പാനീയം ഇപ്രകാരം -
കഴിക്കുന്നത് ഈ ഭക്ഷണങ്ങളെങ്കില്‍ ഹൃദയം സ്മാര്‍ട്ടാവും, ഒപ്പം മറ്റ് ചിലഗുണങ്ങളും നല്‍കും പൊട്ടാസ്യം കലവറ -
ഗ്രഹണയോഗം: കൃത്യം 14 ദിവസത്തിനുള്ളില്‍ കേതു-ചന്ദ്രസംയോഗം, ഉത്തമസ്ഥാനങ്ങളില് 4 രാശിക്ക് ധനമഴ പെയ്യും -
ശുക്ര-വ്യാഴ സംയോഗത്തില്‍ ഗജലക്ഷ്മി രാജയോഗം: സമൃദ്ധിയും ഐശ്വര്യവും 6 രാശിക്കാരില്‍ കെടാതെ നില്‍ക്കും
ബുധന്‍ മീനത്തിലെത്തുന്നു: ബിസിനസ്, ധനം, കരിയര്‍ എല്ലാം സുരക്ഷിതം, 12 രാശിക്കും സമ്പൂര്‍ണഫലം
ജ്യോതിഷ പ്രകാരം ബുധനുള്ള സ്ഥാനം ഒട്ടും നിസ്സാരമല്ല, ഗ്രഹങ്ങളുടെ രാജകുമാരനായത് കൊണ്ട് തന്നെ ബുധന്റെ ഓരോ മാറ്റവും ഓരോ തരത്തിലുള്ള നേട്ടങ്ങളും അതുപോലെ തന്നെ ലാഭവും കൊണ്ട് വരുന്നു. ബിസിനസ്, വൈദഗ്ധ്യം എന്നിവയുടെ ഗ്രഹമാണ് ബുധന്‍. അത് മാത്രമല്ല ഏത് തീരുമാനവും ആലോചിച്ച് എടുക്കുന്നതിന് ബുധന്റെ സ്ഥാനം കാരണമാകുന്നു. ജോലിയിലും ഇത് സാമ്പത്തിക കാര്യങ്ങളിലും എല്ലാം മാറ്റമുണ്ടാക്കും.
മിഥുനം, കന്നി എന്നീ രാശിക്കാരുടെ അധിപനാണ് ബുധന്‍. ഈ ഗ്രഹത്തിന് അടുത്ത മാസം രാശി മാറ്റം സംഭവിക്കാന്‍ പോവുകയാണ്. മീനത്തിലേക്കാണ് ബുധന്‍ മാറുന്നത്. ഇത് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം. അത് മാത്രമല്ല ജോലിയിലും സാമ്പത്തിക മാറ്റങ്ങളിലും അനുകൂലമായ കാര്യങ്ങളാണ് ഈ സമയം നിങ്ങളെ തേടി എത്തുന്നത്.

മേടം രാശി (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മേടം രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം ഗുണകരമായിരിക്കും. അത് മാത്രമല്ല ഇവര്‍ക്ക് ജോലികളെല്ലാം തന്നെ കൂടുതല്‍ കൃത്യമായും വ്യക്തമായും ചെയ്യാന്‍ സാധിക്കും. കൂടാതെ മുടങ്ങിക്കിടന്ന കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അനുകൂലമായ സമയമാണിത്. തൊഴില്‍ മേഖലയില്‍ കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. ജോലിയില്‍ പുതിയ അവസരങ്ങള്‍ തുറക്കപ്പെടുകയും ചെയ്യും.
ഇടവം രാശി (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഇടവം രാശിക്കാര്‍ക്ക് ഈ സമയം ലാഭവും പുരോഗതിയും തേടി എത്തുന്നു. കൂടാതെ നിങ്ങളുടെ ജാതകത്തില്‍ വരുമാനത്തിന്റെയും ലാഭത്തിന്റെയും ഭാവത്തിലേക്കാണ് ബുധന്‍ സഞ്ചരിക്കാന്‍ ഒരുങ്ങുന്നതും. അത് മാത്രമല്ല വരുമാനം വര്‍ദ്ധിക്കാനും മുന്‍പ് ലഭിക്കാതെ കിടന്നതോ കുടിശ്ശികയുള്ളതോ ആയ പണം ലഭിക്കുന്നതിനും യോഗം കാണുന്നു. അത് മാത്രമല്ല ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് പിന്തുണ ലഭിക്കും.
മിഥുനം രാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മിഥുനം രാശിക്കാര്‍ക്ക് പോസിറ്റീവ് മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. അത് മാത്രമല്ല കൂടുതല്‍ ഊര്‍ജ്ജസ്വലരും ആത്മവിശ്വാസമുള്ളവരുമായി നിങ്ങള്‍ മാറുന്നു. കൂടാതെ ഇവര്‍ക്ക് ഭാവിയില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തും. തൊഴില്‍ രംഗത്ത്, ഭാവിയില്‍ പ്രയോജനകരമാകുന്ന മാറ്റങ്ങളിലേക്ക് എത്തും. കൂടാതെ മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ കാലയളവ് കൂടുതല്‍ ശ്രദ്ധയും വിജയവും ഉണ്ടാവും.
കര്‍ക്കടകം രാശി (പുണര്‍തം 1/4, പൂയം, ആയില്യം)
കര്‍ക്കടകം രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം ഗുണകരമായി മാറുന്നു. കൂടാതെ അവരുടെ രാശിയുടെ ഒമ്പതാം ഭാവത്തിലാണ് രാശിമാറ്റം നടക്കുന്നത്. ഗ്രഹസംക്രമണം ഇവര്‍ക്ക് ഭാഗ്യത്തിന്റെ ഉറവിടമായി മാറുന്നതിനുള്ള യോഗം കാണുന്നു. ഭാഗ്യം അനുകൂലമായതിനാല്‍, മുടങ്ങിക്കിടന്ന പല ജോലികളും പൂര്‍ത്തിയാക്കുന്നതിനും യോഗം കാണുന്നു. അതോടൊപ്പം തന്നെ വിദ്യാഭ്യാസം, മത്സരപ്പരീക്ഷകള്‍, വിദേശയാത്രകള്‍ സംബന്ധിച്ച കാര്യങ്ങളിലും മികച്ച മാറ്റങ്ങളുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.
ചിങ്ങം രാശി (മകം, പൂരം, ഉത്രം 1/4)
ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം അവരുടെ എട്ടാം ഭാവത്തിലേക്കാണ് സംക്രമണം നടക്കുന്നത്. അതിന്റെ ഫലമായി പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാം. പലപ്പോഴും തെറ്റായ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. നിക്ഷേപങ്ങളില്‍ നിന്ന് ലാഭം ലഭിക്കാതെ പോകുകയും ചെയ്യുന്നു. അതിനാല്‍, നിക്ഷേപങ്ങളുടെയും സമ്പാദ്യത്തിന്റെയും കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണ്.
കന്നി രാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കന്നി രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം സാമ്പത്തികമായി വളരെ അനുകൂലമായിരിക്കും. അവര്‍ക്ക് തങ്ങളുടെ പദ്ധതികള്‍ കൂടുതല്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും കൃത്യമായി ആസൂത്രണം ചെയ്യുന്നതിനും യോഗം കാണുന്നു. അത് മാത്രമല്ല ബിസിനസ്സ് സംരംഭങ്ങളില്‍ ലാഭസാധ്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. തൊഴിലിടങ്ങളില്‍ പുതിയ ഉത്തരവാദിത്തങ്ങള്‍ നിങ്ങളെ തേടി എത്തും.

തുലാം രാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തുലാം രാശിക്കാര്‍ക്ക് ബുധന്റെ മാറ്റം ആറാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ഇത് പല കാര്യങ്ങളേയും ദുര്‍ബലമാക്കും. ഈ സംക്രമണ കാലയളവില്‍ നിങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമിടയില്‍ തെറ്റിദ്ധാരണകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഈ സമയത്ത് നിങ്ങളുടെ നിലപാട് വ്യക്തമാക്കാനോ നിരപരാധിത്വം തെളിയിക്കാനോ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നു. അത് മാത്രമല്ല മറ്റുള്ളവരുടെ തര്‍ക്കങ്ങളില്‍ ഇടപെഴകുന്നത് ഒഴിവാക്കുകയും അനാവശ്യ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുകയും വേണം.
വൃശ്ചികം രാശി (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ അഞ്ചാം ഭാവത്തിലാണ് ബുധന്‍ ഈ സമയം സഞ്ചരിക്കുന്നത്. കൂടാതെ ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപ്പരീക്ഷകളില്‍ തടസ്സങ്ങള്‍ ഉണ്ടാകാന്‍ സാധ്യത വളരെ കൂടുതലാണ്. കുട്ടികളുമായുള്ള ബന്ധത്തിലും തെറ്റിദ്ധാരണകള്‍ ഉണ്ടാകാനിടയുണ്ട്. സാമ്പത്തിക സ്ഥിതി കൂടുതല്‍ വഷളാവാം. അത് മാത്രമല്ല തൊഴില്‍ സംബന്ധമായും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം 1/4)
ധനു രാശിക്കാര്‍ക്ക് അവരുടെ നാലാം ഭാവത്തിലാണ് ബുധന്‍ സഞ്ചരിക്കുന്നത്. അത് നിങ്ങളുടെ മീനം രാശിയില്‍ ദൗര്‍ബല്യമായി മാറുന്നു. കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുന്നതിനുള്ള സാധ്യതയുണ്ട്. അത് കൂടാതെ ബുധന്റെ ഈ പ്രത്യേക സ്ഥാനം വ്യക്തിപരവും കുടുംബപരവുമായ മാറ്റങ്ങളുണ്ടാവും. അത് കൂടാതെ ബുദ്ധിമുട്ടുകള്‍ തൊഴില്‍പരമായ സ്ഥിരതയെയും പ്രശ്‌നത്തിലേക്ക് എത്തുന്നു. കൂടാതെ ഇത് കുടുംബത്തില്‍ ഒരു സംഘര്‍ഷത്തിന് വഴി വെക്കുന്നതിനുള്ള സാധ്യതയുണ്ട്.
മകരം രാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മകരം രാശിക്കാര്‍ക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും. അത് കൂടാതെ ജോലിയില്‍ സ്ഥാനക്കയറ്റത്തെക്കുറിച്ചുള്ള സന്തോഷവാര്‍ത്ത തേടി എത്തുന്നു. അത് കൂടാതെ ബിസിനസ്സുകാര്‍ ആസൂത്രണം ചെയ്ത പദ്ധതികളും ഈ കാലയളവില്‍ വിജയിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. അത് കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എങ്കിലും അല്‍പം ശ്രദ്ധ വേണം. അത് കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരാം. കുടുംബപരമായ കാര്യങ്ങളെ ക്ഷമയോടും വിവേകത്തോടും കൂടി കൈകാര്യം ചെയ്യേണ്ടതാണ്.
കുംഭം രാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
കുംഭം രാശിക്കാര്‍ക്ക് ഈ സമയം വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് കൂടാതെ ബുധന്‍ സമ്പത്തിന്റേയും സംസാരത്തിന്റേയും ഭാവത്തിലേക്ക് മാറുന്നു. അപ്രതീക്ഷിത സാമ്പത്തിക ലാഭം തേടി എത്തും. ബിസിനസ് മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. കൂടാതെ പല കോണില്‍ നിന്നും വരുമാന വര്‍ദ്ധനവും പ്രതീക്ഷിക്കാം. കുടുംബത്തില്‍ സമാധാനവും ഐക്യവും നിലനില്‍ക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. സംസാരം അല്‍പം ശ്രദ്ധിക്കണം.
മീനം രാശി (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)
മീനം രാശിക്കാര്‍ക്ക് ബുധന്റെ രാശി മാറ്റം ഗുണാനുഭവങ്ങളാണ് പ്രദാനം ചെയ്യുന്നത്. അത് കൂടാതെ വ്യക്തിത്വത്തില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. അത് കൂടാതെ നിങ്ങള്‍ക്ക് തീരുമാനമെടുക്കാനുള്ള കഴിവുകള്‍ നിങ്ങളില്‍ മികച്ച് നില്‍ക്കും. കൂടാതെ, തൊഴില്‍ രംഗത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കാനും സ്ഥാനക്കയറ്റത്തിനുള്ള അവസരങ്ങള്‍ തേടി എത്തുന്നതിനും യോഗം കാണുന്നു.



Click it and Unblock the Notifications











