Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഭഗവാന് നേരിട്ട് തലയില്‍ കൈവച്ചനുഗ്രഹിക്കുന്നവര്: ഈ രാശിക്കാരെ ചേര്‍ത്ത് നിര്‍ത്തും
ദൈവത്തിന് മുന്നില്‍ ആര്‍ക്കും വലിപ്പച്ചെറുപ്പമില്ല എന്ന് നമുക്കറിയാം. എങ്കിലും ചിലര്‍ക്ക് ദൈവകാര്യത്തിലും ചില പ്രത്യേക ഇഷ്ടങ്ങളുണ്ടായിരിക്കും. അത്തരത്തില്‍ ചില ഇഷ്ടദൈവങ്ങളും അവരുടെ പ്രിയപ്പെട്ട രാശിക്കാരും ഉണ്ട്. ഭഗവാന് കൃഷ്ണന് ഇത്തരത്തില്‍ പ്രിയപ്പെട്ട ചില രാശിക്കാരുണ്ട്. ചില വ്യക്തികള്‍ക്ക് ദൈവം എപ്പോഴും തങ്ങളുടെ കൂടെയുണ്ട് എന്ന ഒരു ചിന്തയുണ്ടാവുന്നു.
ഭഗവാനുമായി ഇത്തരത്തില്‍ ആഴത്തില്‍ ആത്മബന്ധം പുലര്‍ത്തുന്ന ചില രാശിക്കാരുണ്ട്. അവരുടെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും ഇത്തരത്തില്‍ ഭഗവാന്റെ സാന്നിധ്യം അവര്‍ക്കൊപ്പം ഉള്ളതായി തോന്നുന്നു. ശ്രീകൃഷ്ണന് ഏറെ പ്രിയപ്പെട്ട രാശിക്കാരും ഭഗവാനോട് ചേര്‍ന്ന് നില്ക്കുന്ന ചില രാശിക്കാരും ഉണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഭഗവാന്റെ സാന്നിധ്യം അവരുടെ ജീവിതത്തില്‍ എപ്പോഴും ഉണ്ടാവുന്നു. ഇവര്‍ കൃഷ്ണഭക്തരായിരിക്കും. എന്ന് മാത്രമല്ല ഭഗവാന്റെ ജന്മനക്ഷത്രത്തില് ജനിച്ചവരാണ് ഈ രാശിക്കാരുടെ അധിപന്, അതുകൊണ്ട് തന്നെ ഭഗവാന്റെ സ്വഭാവത്തോട് അടുത്ത് നില്ക്കുന്ന രാശിക്കാരാണ് ഇടവം രാശി. സൗന്ദര്യത്തിലും അതുപോലെ തന്നെ സ്വഭാവത്തിലും ഇവര്‍ പല കാര്യങ്ങളിലും ഭഗവാനോട് അടുത്ത ബന്ധം പുലര്‍ത്തുന്നു. ഭഗവാനോട് ഏറെ അടുത്ത് നില്ക്കുന്നതിനാല് ഭഗവാന് വളരെയേറെ പ്രിയപ്പെട്ടവരായിരിക്കും ഈ രാശിക്കാര്‍. ഭഗവാന്റെ അനുഗ്രഹത്തിന് വേണ്ടി ഈ രാശിക്കാര്‍ പതിവായി പൂജ നടത്തുകയും ആരാധിക്കുകയും വേണം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാരെ ഭരിക്കുന്നത് ചന്ദ്രനാണ്. ഈ രാശിക്കാര്‍ എപ്പോഴും ഭഗവാനുമായി വളരെ അടുത്ത് ബന്ധം പുലര്‍ത്തുന്നു. എപ്പോഴും ഭഗവാന്റെ സംരക്ഷണ കവചം ഇവര്‍ക്കൊപ്പം ഉണ്ടായിരിക്കും. ഭഗവദ്ഗീതയനുസരിച്ച് ഭഗവാന്റെ തത്വങ്ങള്‍ അനുസരിച്ച് ജീവിക്കുന്നവരായിരിക്കും കര്‍ക്കിടകം രാശിക്കാര്‍. ഭക്തിയോടെ ഏത് ഘട്ടത്തിലും ഭഗവാനെ ആരാധിക്കുന്നതിന് ഇവര്‍ക്ക് സാധിക്കും. കൂടാതെ ഇവര്‍ പതിവായി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ഭഗവാനെ പോലെ ഏത് കാര്യത്തിലും സൂക്ഷ്മതയോടെ തീരുമാനം എടുക്കുകയും ചെയ്യുന്നു. ശക്തിയും മാര്‍ഗ്ഗനിര്‍ദ്ദേശവും ഇവര്‍ക്ക് എപ്പോഴും ഭഗവാന് നല്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാരാണ് ഭഗവാന്റെ പ്രിയപ്പെട്ട രാശിക്കാരില്‍ മറ്റൊരു വിഭാഗം. ചിങ്ങെ രാശിക്കാരുടെ അധിപന് സൂര്യനാണ്. സൂര്യദേവനെ ആരാധിക്കുന്നതോടൊപ്പം തന്നെ ഇവര്‍ ശ്രീകൃഷ്ണ ഭഗവാനേയും അതേ പ്രാധാന്യത്തോടെ ആരാധിക്കുന്നു. ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്. ചിങ്ങം രാശിക്കാര്‍ക്ക് ഭഗവാനില്‍ നിന്ന് ധീരവും ശക്തവുമായ സ്വഭാവ സവിശേഷതകള്‍ ലഭിക്കുകയും ധര്‍മ്മത്തില്‍ നിന്ന് വ്യതിചലിക്കാതെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. എല്ലാ കാര്യങ്ങളിലും ധര്മ്മത്തിന് പ്രാധാന്യം നല്‍കുന്നതിനും ഇവര്‍ ശ്രദ്ധിക്കും. മാര്‍ഗ്ഗനിര്‍ദ്ദേശം ആവശ്യമുള്ള ചിങ്ങം രാശിക്കാര്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ ഭഗവദ്ഗീത വായിക്കുന്നത് വഴി ഇവര്‍ക്ക് മാറ്റങ്ങളുണ്ടാവും. കൂടാതെ ശ്രീകൃഷ്ണനെ അറിയുന്നതിനും ഭഗവാനോട് കൂടുതല്‍ അടുക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കും.



Click it and Unblock the Notifications
