Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങാതെ വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ 20 മിനിറ്റ് വ്യായാമങ്ങൾ പരീക്ഷിക്കൂ! -
ഭരണി നക്ഷത്രത്തിൽ അപൂർവ്വ ധനയോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളോ? -
സുനൈന റോഷന്റെ ആ മാറ്റം കണ്ട് ഞെട്ടി ആരാധകർ; കഠിനാധ്വാനത്തിന് പിന്നിലെ ആ രഹസ്യം ഇതാണ്! -
ഉഷ്ണതരംഗവും മഴയും ഒരേസമയം; ചർമ്മം വഷളാകാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ അടുക്കളയിലുണ്ട് അത്ഭുത മരുന്നുകൾ; ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടമാണോ? ഉഷ്ണതരംഗത്തെ അതിജീവിക്കാൻ ഫിറ്റ്നസ് പ്രേമികൾ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
പിസിഒഎസ് ഇനി പേടിപ്പെടുത്തുന്ന ഒന്നല്ല; മഹാരാഷ്ട്രയുടെ പുതിയ നീക്കം സ്ത്രീകൾക്ക് നൽകുന്നത് വലിയ ആശ്വാസം! -
ഇന്ധനവില കുതിച്ചുയരുന്നു; നിങ്ങളുടെ മാസ ബജറ്റ് താളം തെറ്റാതിരിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
കേരളത്തിൽ മഴ കനക്കുന്നു, പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണം; ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു -
കേരളത്തിൽ വീണ്ടും മഴക്കെടുതി; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, മലയോര മേഖലയിലുള്ളവർ അതീവ ജാഗ്രത പാലിക്കണം!
മഞ്ഞള്‍പ്പാല്‍ കുടിക്കുന്നവരാണോ? എന്നാല്‍ ഈ പ്രശ്നങ്ങളെങ്കില്‍ കുടിക്കരുത്
ആരോഗ്യ സംരക്ഷണത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ് മഞ്ഞള്‍. കാരണം പണ്ട് കാലം മുതല്‍ തന്നെ പല ആരോഗ്യ പ്രശ്നങ്ങളേയും വളരെ എളുപ്പത്തില്‍ പരിഹരിക്കാന്‍ മഞ്ഞളിന് സാധിച്ചിരുന്നു. എന്നാല്‍ പാലില്‍ ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്ത് കുടിച്ചാല്‍ അത് നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലരും ഉറങ്ങാന്‍ പോവുന്നതിന് മുന്‍പായി ഒരു ഗ്ലാസ്സ് ചൂടുള്ള പാലില്‍ ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നവര്‍ ഉണ്ട്. പ്രതിരോധ ശേഷി ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് ഇത് വഴി നിങ്ങള്‍ക്ക് ലഭിക്കുന്നത്.
ഫുഡ്സ് ജേണലില്‍ പ്രസിദ്ധീകരിച്ച 2017 ലെ ഒരു അവലോകനത്തില്‍, കുര്ക്കുമിന് ശക്തമായ ആന്റിഓക്സിഡന്റും ആന്റി-ഇന്‍ഫ്ലമേറ്ററി ഫലങ്ങളെക്കുറിച്ചും പറയുന്നു. അതുകൊണ്ട് തന്നെ ഇതെല്ലാം ഗുണഫലങ്ങള്‍ തന്നെയാണ് നല്‍കുന്നത് എന്ന് പലരും ഊന്നിപ്പറുന്നത്. എന്നാല്‍ ചിലര്‍ക്ക് ഇത് ആരോഗ്യം നല്കുന്നതിനേക്കാള് അനാരോഗ്യത്തിലേക്കും നയിക്കുന്നു. ഇത് ചിലരില്‍ വയറ്റില്‍ പ്രശ്നങ്ങളുണ്ടാക്കുകുയം വൃക്കയില്‍ കല്ലുണ്ടാവുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ആരൊക്കെയാണ് ഇത്തരത്തില്‍ മഞ്ഞള്‍പ്പാല്‍ കുടിക്കുമ്പോള്‍ മുന്‍കരുതല്‍ എടുക്കേണ്ടത് എന്ന് നോക്കാം.

പിത്താശയ സംബന്ധമായ പ്രശ്നങ്ങള്‍
നിങ്ങളില്‍ പിത്താശയ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ അല്പം ശ്രദ്ധിക്കണം. കാരണം ഇത് പിത്താശയക്കല്ല് അല്ലെങ്കില്‍ പിത്തരസത്തില്‍ നാളി സംബന്ധമായ തടസ്സങ്ങള്‍ എന്നിവയെ കൂടുതല്‍ പ്രകോപിപ്പിക്കും. മഞ്ഞള്‍പ്പാല്‍ പതിവായി കുടിക്കുന്നവരെങ്കില്‍ ഇവരില്‍ അത് വേദന വര്‍ദ്ധിപ്പിക്കുകയോ അല്ലെങ്കില്‍ കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് എത്തിക്കുകയോ ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം രോഗാവസ്ഥകള്‍ ഉള്ളവര്‍ വളരെയധികം ശ്രദ്ധിക്കണം.
രക്തം നേര്‍പ്പിക്കുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍
മഞ്ഞളിലെ കുര്ക്കുമിന് രക്തം നേര്‍പ്പിക്കുന്നു. എന്നാല്‍ ഇതിന് വേണ്ടി പ്രത്യേക മരുന്നുകള്‍ കഴിക്കുന്നവരെങ്കില്‍ ഇവര്‍ മഞ്ഞളിട്ട പാല് കുടിക്കുന്നത് ഒഴിവാക്കേണ്ടതാണ്. കാരണം ഇത് പലപ്പോഴും രക്തസ്രാവത്തിനോ അല്ലെങ്കില്‍ ചതവുകള്ക്കോ ഉള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇവര്‍ മഞ്ഞള്‍പ്പാല്‍ ഒഴിവാക്കേണ്ടതാണ് എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്.
ഇരുമ്പിന്റെ കുറവുള്ളവര്‍
അനീമിയ അല്ലെങ്കില്‍ ശരീരത്തില്‍ അയേണ്‍ കുറവുള്ളവരെങ്കില്‍ ഇവര്‍ മഞ്ഞള്‍പ്പാല്‍ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം മഞ്ഞള്‍ പലപ്പോഴും ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണത്തെ തടസ്സപ്പെടുത്തുന്നു. അത് പലപ്പോഴും വിളര്‍ച്ചയിലേക്കും അല്ലെങ്കില്‍ ഹിമോഗ്ലോബിന്‍ അളവ് കുറയ്ക്കുകയും ചെയ്യുന്നു. നിങ്ങളുടെ ശരീരത്തില്‍ അയേണ്‍ കുറവെങ്കില്‍ ഇവര്‍ മഞ്ഞള്‍ ചേര്‍ത്ത പാല് കുടിക്കുന്നതില്‍ ശ്രദ്ധിക്കണം. ഇവര്‍ക്ക് മഞ്ഞള്‍ ചേര്‍ക്കാതെ പാല് മാത്രം കഴിക്കാം.

വൃക്കയിലെ കല്ലുകള്‍
നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന മറ്റൊരു പ്രശ്നമാണ് പലപ്പോഴും വൃക്കയിലെ കല്ലുകള്‍. എന്നാല്‍ അത്തരം അവസ്ഥകള്‍ വഷളാക്കുന്ന ഒന്നാണ് പലപ്പോഴും മഞ്ഞളിട്ട പാല്. കാരണം മഞ്ഞളില്‍ ഓക്സിലേറ്റുകള്‍ ഉള്ളതിനാല്‍ ഇവ കാല്‍സ്യവുമായി ചേര്‍ന്ന് വൃക്കയിലെ കല്ലുകള്‍ ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തിക്കും. പലപ്പോഴും കിഡ്നി സ്റ്റോണ്‍ പോലുള്ള അവസ്ഥകള്‍ ഉള്ളവര്‍ ഒരിക്കലും മഞ്ഞളിട്ട പാല് കുടിക്കരുത്. കാരണം ഇത് വീണ്ടും വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.
സെന്‍സിറ്റീവ് ആമാശയമുള്ളവര്
പലപ്പോഴും മഞ്ഞള്‍ നിങ്ങളുടെ ആരോഗ്യത്തെ ഗുണകരമാക്കുമെങ്കിലും സെന്‍സിറ്റീവ് ആമാശയമുള്ളവരില് മഞ്ഞള്‍പ്പാല്‍ പ്രതികൂല ഫലങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ആസിഡ് റിഫ്ലക്സ്, അള്‍സര്‍ അല്ലെങ്കില്‍ ഗ്യാസ്ട്രോ ഈസോഫേഷ്യല്‍ റിഫ്ലക്സ് രോഗം (GERD) ഉള്ളവര്‍ക്ക് മഞ്ഞള്‍ പാല് വയറു വീര്‍ക്കല്‍, നെഞ്ചെരിച്ചില്‍ അല്ലെങ്കില്‍ ഓക്കാനം പോലുള്ള രോഗാവസ്ഥകളിലേക്കും അതിന്റെ ലക്ഷണങ്ങള്‍ പ്രശ്നത്തിലേക്കും എത്തിക്കും. ഇത്തരം കാര്യങ്ങളെ എപ്പോഴും കൂടുതല്‍ ശ്രദ്ധയോടേയും കരുതലോടേയും കൈകാര്യം ചെയ്യേണ്ടതാണ്.
ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകളും
ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകളും അമിതമായ അളവില്‍ മഞ്ഞള്‍ ചേര്‍ത്ത പാല് കുടിക്കരുത്. എന്നാല്‍ ചെറിയ അളവില്‍ സാധാരണയായി കുടിക്കുന്നത് കുഴപ്പമുണ്ടാക്കുകയില്ല. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയെ ബാധിക്കുന്ന അവസ്ഥയിലേക്ക് ഇത് എത്തിക്കും. പലപ്പോഴും മുലയൂട്ടുന്ന അമ്മമാര്‍ ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പാലിക്കേണ്ടതാണ്. കാരണം ഇത് കുഞ്ഞിന്റെ ദഹനത്തെ ബാധിക്കുന്നതിലേക്ക് എത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് ഡോക്ടറുടെ അഭിപ്രായം ചോദിക്കേണ്ടതാണ്.
മറ്റ് മാര്‍ഗ്ഗങ്ങള്‍
എന്നാല്‍ മഞ്ഞള്പ്പാലിന് പകരമായി സുരക്ഷിതമായ ചില പാനീയങ്ങളും കുടിക്കാവുന്നതാണ്. മഞ്ഞള്‍ ചേര്‍ക്കാതെ പാല് തിളപ്പിച്ച ശേഷം കുടിക്കാവുന്നതാണ്. അത് കൂടാതെ കുങ്കുമപ്പൂവ് പാല്, അല്ലെങ്കില്‍ ഇഞ്ചി ചേര്‍ത്ത പാല് എന്നിവയും കുടിക്കാവുന്നതാണ്. ഇത് പല വിധത്തിലുള്ള ഗുണഫലങ്ങള്‍ നല്കുന്നു. ഇതില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യം എന്തൊക്കെയെന്ന് വെച്ചാല്‍ സ്ഥിരമായി മഞ്ഞള്‍പ്പാല്‍ കുടിക്കുന്നതിന് മുന്‍പായി എല്ലായ്പ്പോഴും നിങ്ങളുടെ ശരീരം ശ്രദ്ധിക്കുകയും ഒരു ഡോക്ടറെ സമീപിക്കുകയും ചെയ്യുക. അതിന് ശേഷം മാത്രം ആരോഗ്യകരമായ തീരുമാനം എടുക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications