Latest Updates
-
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം! -
2026 ജൂലൈ 29 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട മുഹൂർത്തങ്ങൾ ഇതാ
ശരീരത്തില്‍ മഗ്നീഷ്യം വളരെ കുറവോ? അറിയണം ഇക്കാര്യങ്ങള്‍, ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ നിസ്സാരമല്ല
ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ അളവ് വളരെ കുറവാണെങ്കില്‍ പലപ്പോഴും അത് പല ലക്ഷണങ്ങളേയും സൂചിപ്പിക്കുന്നു. പേശികളെ ചലിപ്പിക്കുക, നാഡികള്‍ പ്രവര്‍ത്തിപ്പിക്കുക, ഊര്‍ജ്ജം ഉത്പാദിപ്പിക്കുക, അസ്ഥികളെ ആരോഗ്യത്തോടെ നിലനിര്‍ത്തുക എന്നതാണ് പ്രധാനപ്പെട്ട കാര്യങ്ങള്‍. പലപ്പോഴും അതിന് ശരീരത്തെ സഹായിക്കുന്നതാണ് മഗ്നീഷ്യം. എന്നാല്‍ മഗ്നീഷ്യത്തിന്റെ അളവ് ശരീരത്തില്‍ കുറവാണ് എന്നുണ്ടെങ്കില്‍ ശരീരം അതിഗുരുതരമായ ചില ലക്ഷണങ്ങളെ കാണിക്കുന്നു. പലപ്പോഴും പരിപ്പ്, നട്സ്, വിവിധ തരത്തിലുള്ള വിത്തുകള്‍, ഇലക്കറികള്‍, തവിട് തുടങ്ങിയവയില്‍ നിന്നാണ് ശരീരത്തിന് ആവശ്യമുള്ള മഗ്നീഷ്യം ലഭിക്കുന്നത്.
എന്നാല്‍ ഇത് കുറയുന്നത് മൂലം ശരീരത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നു. ഇതിനെ വൈദ്യശാസ്ത്രപരമായി ഹൈപ്പോമാഗ്നസീമിയ എന്ന് വിളിക്കുന്നു. അതിന്റെ ഫലമായി ശരീരം ചില അനാരോഗ്യകരമായ ലക്ഷണങ്ങളെക്കുറിച്ച് കാണിക്കുന്നു. നിങ്ങള്‍ക്ക് ആവശ്യത്തിന് മഗ്നീഷ്യം ശരീരത്തില്‍ ഇല്ല എന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ക്ഷീണവും ബലഹീനതയും
ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് എപ്പോഴും ക്ഷീണവും ബലഹീനതയും. ഇത് നിങ്ങളുടെ ജീവിത ശൈലിയുടെ ഭാഗമായി പലപ്പോഴും സംഭവിക്കുന്നു. ശരീരത്തിന് ആവശ്യത്തിന് മഗ്നീഷ്യം ലഭിക്കുന്നില്ലെങ്കിലാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. ഭക്ഷണത്തെ കൃത്യമായി ദഹിപ്പിക്കുന്നതിനും അതുപോലെ തന്നെ ശരീരത്തിന് ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നതിനും എല്ലാം മഗ്നീഷ്യം അനിവാര്യമാണ്. ഊര്‍ജ്ജം ഉത്പാദിപ്പിക്കാതിരിക്കുമ്പോള് അത് പലപ്പോഴും ശരീരത്തിന് ബലഹീനതയും ക്ഷീണവും ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
ക്രമരഹിതമായ ഹൃദയമിടിപ്പ്
ഹൃദയമിടിപ്പിനേയും നിങ്ങള്‍ക്ക് മഗ്നീഷ്യം കുറവ് മൂലം സംഭവിക്കുന്നു. സാധാരണ അവസ്ഥയില്‍ ഹൃദയമിടിപ്പ് സ്ഥിരമായി നിലനിര്‍ത്തുന്നതിന് മഗ്നീഷ്യം അനിവാര്യമാണ്. എന്നാല്‍ ഇതിന്റെ കുറവാണ് എന്നുണ്ടെങ്കില്‍ പലപ്പോഴും അത് ഹൃദയമിടിപ്പ് വളരെ വേഗത്തിലോ അല്ലെങ്കില്‍ ക്രമരഹിതമായ അവസ്ഥയിലേക്കോ എത്തുന്നു. പലപ്പോഴും ഇത് നിങ്ങളില്‍ ഹൃദയാരോഗ്യത്തെ വരെ ബാധിക്കുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു എന്നാണ് സത്യം. ചിലരില്‍ കാരണമില്ലാതെ നെഞ്ച് വേദനയോ അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ മഗ്നീഷ്യം പരിശോധിക്കുന്നതിന് ശ്രദ്ധിക്കണം.

മാനസികാവസ്ഥയിലെ മാറ്റങ്ങള്‍
ശരീരത്തില്‍ ആവശ്യത്തിന് മഗ്നീഷ്യം ഇല്ല എന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ മാനസികാരോഗ്യത്തെയും ബാധിക്കുന്നു. അതിന്റെ ഫലമായി പലപ്പോഴും ചിന്താശേഷിയേയും വരെ ഇത് ബാധിക്കും. സ്ഥിരമായി മാനസികാരോഗ്യം നിലനിര്‍ത്തുന്നതിന് പലപ്പോഴും ബുദ്ധിമുട്ടാവുന്ന അവസ്ഥയുണ്ടാവുന്നു. മഗ്നീഷ്യം നിങ്ങളുടെ നാഡിപ്രേരണകളെ വരെ നിയന്ത്രിക്കുന്നത് വഴിയാണ് ഇത് സംഭവിക്കുന്നത്. അത് മാത്രമല്ല സമ്മര്‍ദ്ദത്തെ വരെ വര്‍ദ്ധിപ്പിക്കുന്നതിന് ഇത് കാരണമാകുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
ഉറങ്ങാന്‍ ബുദ്ധിമുട്ട്
നിങ്ങളില്‍ ഉറങ്ങുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥയുണ്ടാവുന്നുണ്ടോ? എല്ലാ സാഹചര്യവും ഒത്തൊരുമിച്ചാലും പലപ്പോഴും ഉറക്കത്തിന് പല വിധത്തിലുള്ള ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥയുണ്ടാവും. നിങ്ങള്‍ക്ക് ആവശ്യത്തിന് മഗ്നീഷ്യം ഇല്ലാതിരിക്കുന്ന അവസ്ഥയില്‍ അത് പലപ്പോഴും ഉറക്കത്തെ തടസ്സപ്പെടുത്തുന്നു. അതിന്റെ ഫലമായാണ് ഉറക്കമില്ലായ്മയിലേക്ക് എത്തുന്നത്. പലപ്പോഴും ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോര്‍മോണ്‍ ആണ് മേലാടോണിന്‍. ഇതിനെ നിയന്ത്രിക്കുന്നതിന് മഗ്നീഷ്യമാണ് കാരണമാകുന്നത്. അതുകൊണ്ട് തന്നെ ശരീരത്തിനും മനസ്സിനും വിശ്രമം ആവശ്യമാവുന്നതിന് നിങ്ങള്‍ക്ക് മഗ്നീഷ്യം അനിവാര്യമാണ്.
മരവിപ്പ് അല്ലെങ്കില്‍ ഇക്കിളി സംവേദനങ്ങള്‍
ശരീരത്തില്‍ മഗ്നീഷ്യം കുറവാണ് എന്നുണ്ടെങ്കില്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങളില്‍ ഒന്നാണ് ഇക്കിളിപ്പെടുത്തുന്ന തരത്തിലുള്ള സംവേദനങ്ങള്‍. അത് കൂടാതെ മരവിപ്പ് പോലുള്ള അവസ്ഥകളും ഉണ്ടാവുന്നു. ശരീരത്തിലെ സിഗ്നലുകള്‍ ശരിയായ രീതിയില്‍ സംവേദനം നടത്തുന്നതിന് മഗ്നീഷ്യം അനിവാര്യമാണ്. അതില്ലാതെ നാഡ് ആശയവിനിമയത്തിലൂടെ ഇത് തകരാറിലേക്കാവുന്നു. മഗ്നീഷ്യത്തിന്റെ അഭാവം നിങ്ങളുടെ ശരീരത്തിനേയും മനസ്സിനേയും ബാധിക്കുന്നു. എന്നാല്‍ പലപ്പോഴും ലക്ഷണങ്ങള്‍ വേണ്ടത് പോലെ കൈകാര്യം ചെയ്യാന്‍ സാധിക്കാത്തതാണ് അവസ്ഥയെ പ്രശ്നത്തിലേക്ക് എത്തിക്കുന്നത്. ഉടന്‍ തന്നെ ഡോക്ടറെ കാണുകയും അതുപോലെ തന്നെ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മരുന്നുകള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം. അത് മാത്രമല്ല ബദാം, ചീര, മത്തങ്ങ വിത്തുകള്‍, വാഴപ്പഴം തുടങ്ങിയവ മഗ്നീഷ്യം ശരീരത്തില്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications