Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
ശരീരത്തെ വിഷമുക്തമാക്കും, പ്രതിരോധത്തിനും അത്യുത്തമം: മഞ്ഞള്‍-നാരങ്ങ പാനീയം ഇപ്രകാരം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു ഘട്ടത്തിലൂടെയാണ് നാം കടന്ന് പോവുന്നത്. പ്രത്യേകിച്ച് ഒന്നിന് പുറകേ ഒന്നായി രോഗങ്ങള്‍ വന്നു കൊണ്ടിരിക്കുന്ന ഈ അവസ്ഥയില്‍ നാം ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. അതില്‍ കഴിക്കുന്ന ഭക്ഷണം ഉള്‍പ്പടെ ഉറക്കത്തേയും കൈകാര്യം ചെയ്യുന്നത് ശ്രദ്ധിച്ച് വേണം. പലപ്പോഴും ശരീരത്തെ വിഷമുക്തമാക്കുക എന്നത് വളരെയധികം ശ്രദ്ധിക്കണം. അതിനായി പലരും നാരങ്ങ മഞ്ഞള്‍ പാനീയം ഉപയോഗിക്കുന്നു. അത് കൂടാതെ ചെറുചൂടുള്ള നാരങ്ങ വെള്ളം, നാരങ്ങ നീര് എന്നിവയും ഉപയോഗിക്കുന്നവരുണ്ട്.
എന്നാല്‍ ചെറുചൂടുള്ള നാരങ്ങ വെള്ളത്തില്‍ അല്പം മഞ്ഞള്‍പ്പൊടി മിക്സ് ചെയ്ത് കുടിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് നിങ്ങളില്‍ ദഹനാരോഗ്യം സംരക്ഷിക്കുന്നതിനും അതോടൊപ്പം തന്നെ ആരോഗ്യ സംരക്ഷണത്തിനും സഹായിക്കുന്നു. ശാരീരിക ആരോഗ്യത്തെ മികച്ചതാക്കുന്നതിനും അതോടൊപ്പം ചില ഗുണകരമായ മാറ്റങ്ങള്‍ക്കും എപ്രകാരം ഈ പാനീയം സഹായിക്കുന്നു എന്ന് നോക്കാം.

ടോക്സിന് പുറന്തള്ളുന്നതിന്
ശരീരത്തിലെ ടോക്സിന് പുറന്തള്ളുന്നതിന് വേണ്ടി സഹായിക്കുന്നതാണ് എന്തുകൊണ്ടും ഈ പാനീയം. ഇത് സ്ഥിരമായി കുടിക്കുന്നത് വഴി ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുകയും അതോടൊപ്പം തന്നെ മെറ്റബോളിസം കൃത്യമാക്കുന്നതിനും സഹായിക്കും. കൂടാതെ ആരോഗ്യകരമായ പല മാറ്റങ്ങളും ഇത് ശരീരത്തില്‍ വരുത്തുന്നു. ശരീരത്തിലെ വീക്കം കുറയ്ക്കുന്ന കാര്യത്തിലും എന്തുകൊണ്ടും സഹായിക്കുന്നതാണ് നാരങ്ങ- മഞ്ഞള്‍ പാനീയം. ഒരു നുള്ള് കുരുമുളക് ചേര്‍ക്കുന്നത് മഞ്ഞള്‍ ആഗിരണം മെച്ചപ്പെടുത്തുന്നു.
ദഹനാരോഗ്യത്തിന്
ദഹനാരോഗ്യത്തിന്റെ കാര്യത്തിലും വളരെയധികം സഹായിക്കുന്നതാണ് മഞ്ഞള്‍- നാരങ്ങ നീര് വെള്ളം. ഇത് നിങ്ങളുടെ ഭക്ഷണശേഷമുള്ള വയര്‍ വീര്‍ക്കല്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ദഹനാരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ ശരീരത്തിലെ കൊഴുപ്പിനെ തകര്‍ക്കുന്നതിനും മികച്ച പരിഹാരമാണ്. കുടലിന്റെ ആരോഗ്യത്തിനും വയറ്റിലെ ആസിഡുകളേയും എന്‍സൈമുകളേയും ഉത്തേജിപ്പിക്കുകുയം ചെയ്യുന്നു. ഇത് ചെയ്യുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതായി മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട.

രോഗപ്രതിരോധത്തിന്
രോഗപ്രതിരോധം തീര്‍ക്കുന്നതിന് എന്തുകൊണ്ടും അനുകൂലമായ ഒന്നാണ് ഈ പാനീയം. അത് മാത്രമല്ല ഇതില്‍ വേണമെങ്കില്‍ തേനും ഇഞ്ചിയും ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്. കൂടാതെ ആന്റിഓക്സിഡന്റുകളും ആന്റി-മൈക്രോബയല്‍ സംയുക്തങ്ങളും ധാരാളമുണ്ട്,. അത് മാത്രമല്ല രോഗപ്രതിരോധത്തിന്റെ കാര്യത്തില്‍ ഏറ്റവും അധികം സഹായിക്കുന്നതാണ് ഈ പാനീയം. കൂടാതെ ശരീരത്തിലെ വീക്കത്തിനെതിരേ പ്രതിരോധം തീര്‍ക്കുന്ന കാര്യത്തില്‍ മികച്ച മാറ്റങ്ങളാണ് ഇത് വഴി ലഭിക്കുന്നതും. ഇടക്കിടെയുണ്ടാവുന്ന ജലദോഷം, ചുമ എന്നിവയില്‍ നിന്നുള്ള വീണ്ടെടുക്കല്‍ വേഗത്തിലാക്കാനും സഹായിക്കും.
വ്യായാമത്തിന് ശേഷം
നിങ്ങളില്‍ വൈകുന്നേരങ്ങളിലെ വ്യായാമത്തിന് ശേഷം കാപ്പിയോ ചായയോ കുടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എന്തുകൊണ്ടും നല്ലതാണ് ഈ പാനീയം. ഇത് നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുകയും അത് വഴി ശരീരത്തിന് ഊര്‍ജ്ജവും കരുത്തും നല്കുകുയം ചെയ്യുന്നു. നിങ്ങളുടെ എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നത് വഴി ശരീരത്തിലെ പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുകുയം ചെയ്യുന്നു. ശരീരത്തില്‍ ഇലക്ട്രോലൈറ്റ് നിലനിര്‍ത്തുന്നതിനും ഇത് വഴി സാധിക്കും. അത് മാത്രമല്ല സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് വേണ്ടി അല്പം ഹിമാലയന്‍ സാള്‍ട്ട് ചേര്‍ക്കാവുന്നതാണ്.
ശരീരഭാരം കുറയ്ക്കുന്നതിന്
ശരീരഭാരം കുറയ്ക്കുന്ന കാര്യത്തിലും ഏറ്റവും മികച്ചതാണ് ഇത്. കൂടാതെ ശരീരത്തെ വിശ്രമിക്കാന്‍ സഹായിക്കുന്നതോടൊപ്പം നല്ല ഉറക്കത്തിനും ഇത് വഴി സാധിക്കും. മഞ്ഞള്‍ നിങ്ങളുടെ ശരീരത്തിലെ വീക്കത്തെ കുറയ്ക്കുന്നതിനും അത് വഴി സമ്മര്‍ദ്ദത്തെ ലഘൂകരിക്കുന്നതിനും സഹായിക്കുന്നു. രാത്രിയിലെ ഈ പാനീയത്തിന്റെ ഉപഭോഗം നിമിത്തം നിങ്ങള്‍ക്ക് ദഹനാരോഗ്യം മികച്ചതാക്കുന്നതിനും മെറ്റബോളിസം വര്ദ്ധിക്കുകുയം അത് വഴി ശരീരഭാരം കുറയുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications