Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ
ഭക്ഷണം എന്നത് ശാരീരികാരോഗ്യം മാത്രമല്ല മാനസികാരോഗ്യവും നല്കുന്ന ഒന്നാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കുന്ന പല കാര്യങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഭക്ഷണത്തിലൂടെ സാധിക്കുന്നു. എന്നാല്‍ സ്ഥിരമായി നിര്‍ബന്ധമായും കഴിക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. വ്യത്യസ്തമാണെങ്കിലും ഇനി പറയുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നത് വഴി അത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. മറ്റുള്ള ഭക്ഷണങ്ങളേക്കാള്‍ കൂടുതല്‍ പോഷകമൂല്യമുള്ള ഭക്ഷണങ്ങളാണോ നിങ്ങള്‍ അന്വേഷിക്കുന്നത്.
എന്നാല്‍ അതിന് നിങ്ങളെ സഹായിക്കുന്ന ചിലതുണ്ട്. ശരീരത്തിന്റെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും അത് വഴി ആരോഗ്യവും കരുത്തും നല്‍കുന്നതിനും സഹായിക്കുന്നതാണ് ഈ ഭക്ഷണങ്ങള്‍. ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ മാനസികാരോഗ്യത്തേയും ഇത് സഹായിക്കും. ഏതൊക്കെയാണ് ഇത്തരത്തില്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നത് എന്ന് നോക്കാം. അത് കൂടാതെ ഇവ സ്ഥിരമായി കഴിക്കുന്നതിനും ശ്രദ്ധിക്കണം.

ബദാം
ബദാം ഏറ്റവും പ്രചാരമുള്ള ആരോഗ്യകരമായ ഭക്ഷണങ്ങളില്‍ ഒന്നാണ്. ഇത് നിങ്ങള്‍ക്ക് നല്കുന്ന പോഷക ഗുണങ്ങള്‍ ഒട്ടും തന്നെ നിസ്സാരമല്ല. ഇവയിലുള്ള മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും വിറ്റാമിന്‍ ഇയും ആരോഗ്യത്തെ മികച്ചതാക്കും. അവ പതിവായി കഴിക്കുകയാണെങ്കില്‍, പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സാധിക്കുന്നു. ഒരു പഠനത്തില്‍ പ്രതിദിനം 42 ഗ്രാം ബദാം കഴിക്കുന്നത് ശരീരത്തില്‍ നല്ല കൊളസ്ട്രോള്‍ നിലനിര്‍ത്തുന്നതിനോടൊപ്പം തന്നെ ചീത്ത കൊളസ്ട്രോല്‍ കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ ഇത് കുടലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ബീറ്റ്റൂട്ട്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ബീറ്റ്റൂട്ട് നല്കുന്ന ഗുണങ്ങള്‍ ഒട്ടും നിസ്സാരമല്ല. ഇത് വഴി നിങ്ങള്‍ക്ക് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കുകയും ഹൃദയാരോഗ്യത്തെ മികച്ചതാക്കുന്നതിന് സഹായിക്കുകയും ചെയ്യും. ഇതില്‍ ഫോളേറ്റ്, പൊട്ടാസ്യം, മഗ്നീഷ്യം, നാരുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യകരമായ ഭക്ഷണക്രമത്തെ പിന്തുണയ്ക്കുന്നതോടൊപ്പം തന്നെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും മികച്ചതാണ്. ദഹനാരോഗ്യം കൂടുതല്‍ സുഗമമുള്ളതാക്കി മാറ്റുന്നതിനും ബീറ്റ്റൂട്ട് മികച്ചതാണ്. ഇതിന്റെ ഇലയും ഒരിക്കലും ഒഴിവാക്കരുത്. കാരണം ഇതിലാണ് പലപ്പോഴും ആന്റിഓക്സിഡന്റും ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ കൂടുതലുള്ളത്.

ചിയ വിത്ത്
ചിയ വിത്ത് ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എന്തുകൊണ്ടും മികച്ചതാണ്. ഇത് നിങ്ങളുടെ ശാരീരികാരോഗ്യത്തോടൊപ്പം തന്നെ മാനസികാരോഗ്യത്തേയും മികച്ചതാക്കും. നാരുകള്‍, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഹൃദയത്തിനും കരളിനും മികച്ച മാറ്റങ്ങളാണ് ചിയ വിത്ത് നല്‍കുന്നത്. കൂടാതെ ഫൈറ്റോകെമിക്കലുകളും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകളും അവയില്‍ ധാരാളമുണ്ട്. കൂടാതെ ഇവയില്‍ ലയിക്കുന്ന നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍ സമ്പന്നമാണ് ചിയ വിത്ത് എന്നതില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ സ്ഥിരമാക്കിയാലും അത് നല്കുന്ന ഗുണങ്ങള്‍ ഒട്ടും നിസ്സാരമല്ല എന്നതാണ് സത്യം.
ചീര
ചീര ആരോഗ്യത്തിന് വളരെ മികച്ചതാണ്. ഇത് വഴി ശരീരത്തിന് പല വിധത്തിലുള്ള ഗുണങ്ങളും ലഭിക്കുന്നു. ഈ ഇലക്കറിയില്‍ വിറ്റാമിന്‍ എ, കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയ ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇതെല്ലാം തന്നെ വളരെയധികം ആരോഗ്യ ഗുണങ്ങള്‍ ശരീരത്തിന് ന്‍കുന്നു. കൂടാതെ കലോറി വളരെ കുറവുള്ളതിനാല്‍ ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനും മികച്ച രീതിയില്‍ പോഷകങ്ങളെ ആഗിരണം ചെയ്യുന്നതിനും സാധിക്കും. കൂടാതെ ഇതിലുള്ള ആന്റിഓക്സിഡന്റുകള്‍ ഫ്രീ റാഡിക്കലുകളുടെ ദോഷകരമായ ഫലങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിനും സഹായിക്കും. പൊട്ടാസ്യത്തിന്റെ അളവ് കൂടുതലായതിനാല്‍ ഇത് സമ്മര്‍ദ്ദത്തെ കുറയ്ക്കുന്നതിന് സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
