Latest Updates
-
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം -
മെയ് 12: ഈ 3 രാശിക്കാർക്ക് തൊഴിലിൽ വൻ കുതിപ്പ്, ധനലാഭം; ഭാഗ്യം നിങ്ങളെ തേടിയെത്തും! -
മെയ് 12 നക്ഷത്രഫലം: കരിയറിൽ വഴിത്തിരിവ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കുംഭം രാശിയിൽ ചന്ദ്രൻ: മേടം, ചിങ്ങം രാശിക്കാർക്ക് ഭാഗ്യം തെളിയുന്നു, ഇന്നത്തെ രാശിഫലം അറിയാം -
ഡൽഹിയിൽ പൊടിക്കാറ്റും ഈർപ്പവും; ചർമ്മം സുരക്ഷിതമാക്കാൻ ഈ ചെറിയ മാറ്റങ്ങൾ മതി! -
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഡ്രൈഫ്രൂട്സ് മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം സഹായിക്കുന്നു എന്നത് പലപ്പോഴും പലര്‍ക്കും കൃത്യമായി അറിയില്ല എന്നതാണ്. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ പോഷകങ്ങളുടെ കലവറയാണ് ഡ്രൈഫ്രൂട്സ്. ഇത് ശക്തമായ നാരുകള്‍, ആരോഗ്യകരമായ രീതിയിലുള്ള കൊഴുപ്പുകള്‍, പ്രോട്ടീന്‍, വിറ്റാമിന്‍ എന്നിവയുടെ അളവ് വളരെ കൂടുതലുള്ളതാണ് എന്നതാണ് സത്യം. എന്നാല്‍ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങളാണ് ഇത് വഴി ലഭിക്കുന്നത്. അതുകൊണ്ടാണ് എല്ലാ സീസണിലും അവ നിങ്ങളുടെ അടുക്കളയില്‍ സൂക്ഷിക്കാന്‍ ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നതും.
ഡ്രൈ ഫ്രൂട്ട്സ് കഴിക്കാന്‍ നല്ലതോ ചീത്തയോ ആയ സമയമില്ലെങ്കിലും, ദിവസത്തിലെ ഒരു നിശ്ചിത സമയത്ത് അവ കഴിക്കുന്നത് പരമാവധി ഗുണങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു. അത് വഴി ആരോഗ്യം മികച്ചതാണ് എന്നത് മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യകരമായ മാറ്റങ്ങളും ഇത് വഴി സംഭവിക്കും. ഏതാണ് ഡ്രൈ ഫ്രൂട്ട്സ് കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം എന്ന് നമുക്ക് നോക്കാം. ഇത് നിങ്ങളുടെ ആരോഗ്യത്തെ എപ്രകാരം ഈ സമയത്ത് സഹായിക്കുന്നു എന്നും നമുക്ക് നോക്കാം.

വിദഗ്ധര്‍ പറയുന്നത്
ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത് ബദാം, വാല്‍നട്ട് എന്നിവ രാവിലെ കുതിര്‍ത്ത് കഴിക്കുന്നതിനു പുറമേ നിങ്ങള്‍ക്ക് എപ്പോഴാണോ വിശക്കുന്നത് അല്ലെങ്കില്‍ ഊര്‍ജ്ജം കുറഞ്ഞതായി തോന്നുന്നത് അപ്പോള്‍ കഴിക്കാം എന്നതാണ്. ഇതാണ് ഏറ്റവും നല്ലത്. പരമാവധി ഗുണങ്ങള്‍ ലഭിക്കുന്നതിന് ഇത് തന്നെയാണ് ഏറ്റവും നല്ലത്. ഈ നട്സുകളില്‍ ചിലത് രാവിലെ നിങ്ങളുടെ ശരീരത്തിന് ഏറ്റവും നന്നായി പ്രവര്‍ത്തിക്കുമെങ്കിലും, ചിലത് ഉച്ചഭക്ഷണത്തിന് മുമ്പുള്ള ലഘുഭക്ഷണമായി കഴിക്കുന്നതാണ് കൂടുതല്‍ ഗുണങ്ങള്‍ നല്‍കുന്നത്. ഇത് വഴി നിങ്ങള്‍ക്ക് വയറ് നിറഞ്ഞതായി അനുഭവപ്പെടുകയും ചെയ്യുന്നു. എന്തുകൊണ്ട് ഈ സമയം കഴിക്കണം എന്ന് നമുക്ക് നോക്കാം.
ആക്റ്റീവ് ആയി ഇരിക്കാന്‍ സഹായിക്കും
നിങ്ങള്‍ക്ക് സ്ഥിരമായി ആക്റ്റീവ് ആയി ഇരിക്കുന്നതിന് സഹായിക്കുന്നതാണ് ഈ സമയത്ത് ഡ്രൈഫ്രൂട്സും നട്സും കഴിക്കുന്നതിലൂടെ ലഭിക്കുന്നത്. അത് മാത്രമല്ല ഇത് നിങ്ങളുടെ ശരീരത്തില്‍ സംഭവിക്കുന്ന ഹോര്‍മോണ്‍ നിയന്ത്രണത്തിനും അത് വഴി മെറ്റബോളിസം, ദഹനം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ സന്തുലിതമാക്കുന്നതിനും സഹായിക്കുന്നു. ഇതില്‍ തന്നെ ശ്രദ്ധിക്കേണ്ടത് നിങ്ങള്‍ കാര്‍ഡിയോ വ്യായാമം ചെയ്യുന്നതിന് മുന്‍പായി ബദാം, വാല്‍നട്ട് തുടങ്ങിയവ കഴിക്കാവുന്നതാണ്. ഇത് വ്യായാമത്തിന് ശേഷം നിങ്ങള്‍ക്ക് ആരോഗ്യം നല്‍കുന്നതിന് സഹായിക്കുന്നു. ഇതിലുള്ള പ്രോട്ടീന്‍ ആണ് ആരോഗ്യത്തെ സഹായിക്കുന്നതും. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമാക്കുന്നതിനും ഇത് വഴി സാധിക്കും.

വിളര്‍ച്ചയെ പ്രതിരോധിക്കാനും ആര്‍ത്തവക്രമക്കേടിനും
വിളര്‍ച്ചയെ പ്രതിരോധിക്കുന്നതിനും അതോടൊപ്പം തന്നെ ആര്‍ത്തവ ക്രമക്കേടിനും പരിഹാരം കാണാന്‍ സഹായിക്കുന്നതാണ് എന്തുകൊണ്ടും ഉണക്കമുന്തിരി പോലുള്ളവ. ഇവ പോഷകാഹാര വിദഗ്ധരുടെ അഭിപ്രായം അനുസരിച്ച് മാറ്റങ്ങള്‍ സംഭവിക്കുന്നതാണ്. നിങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നതിനും വിളര്‍ച്ചയുടെ ലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും പുറമേ, നിങ്ങളുടെ ആര്‍ത്തവത്തിന് മുന്നോടിയായി ഉണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കും. സൂപ്പുകളിലോ സലാഡുകളിലോ മഗ്നീഷ്യം അടങ്ങിയ മത്തങ്ങ വിത്തുകള്‍, ബദാം, വാല്‍നട്ട് എന്നിവയും നിങ്ങള്‍ക്ക് ചേര്‍ത്ത് കഴിക്കാവുന്നതാണ്.
ശരീരഭാരം കുറയ്ക്കാന്‍
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരെങ്കില്‍ ഇവര്‍ക്ക് അതിരാവിലേയോ അല്ലെങ്കില്‍ ബ്രേക്ക്ഫാസ്റ്റിനൊപ്പമോ ഇവ കഴിക്കാം. അതിനായി കുതിര്‍ത്ത ബദാം, വാല്‍നട്ട്, ഉണക്കമുന്തിരി എന്നിവ മികച്ചതാണ്. കൂടാതെ ഇവ നിങ്ങളില്‍ മികച്ച മെറ്റബോളിസത്തിനും അതുോലെ തന്നെ ആരോഗ്യത്തിനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും അതോടൊപ്പം തന്നെ വയറു വീര്‍ക്കാന്‍ കാരണമാകുന്ന മാറ്റങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കും.
ദഹനാരോഗ്യത്തിന്
ദഹന പ്രശ്നങ്ങള്‍ ഉള്ളവരില്‍ അതിനെ പരിഹരിക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി സഹായിക്കുന്നതാണ് എന്തുകൊണ്ടും ഇത്തരം ഡ്രൈനട്സുകളും ഫ്രൂട്സുകളും. ഇവ ശരിയായ രീതിയില്‍ മലവിസര്‍ജ്ജനം നടത്തുന്നതിനും മലബന്ധത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കും. അത് മാത്രമല്ല പ്ളം, അത്തിപ്പഴം, ഉണക്കമുന്തിരി എന്നിവ സ്ഥിരമാക്കുന്നത് നിങ്ങളില്‍ നാരുകള്‍ വര്‍ദ്ധിപ്പിക്കും. ഇത് രാവിലെ കഴിക്കുന്നതാണ് എന്തുകൊണ്ടും മികച്ചത്. രാത്രിയില്‍ കഴിക്കുന്നത് പലപ്പോഴും വയറു വീര്‍ക്കുന്നതിനോ കൂടുതല്‍ ദഹനക്കേടിനോ കാരണമാകും. ഡ്രൈ ഫ്രൂട്ട്സിലെ സ്വാഭാവിക പഞ്ചസാര കുടലില്‍ പുളിപ്പിച്ചേക്കാം, ഇത് വാതകത്തിനും അസ്വസ്ഥതയ്ക്കും കാരണമാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications