Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കഴിക്കുന്നത് ഈ ഭക്ഷണങ്ങളെങ്കില്‍ ഹൃദയം സ്മാര്‍ട്ടാവും, ഒപ്പം മറ്റ് ചിലഗുണങ്ങളും നല്‍കും പൊട്ടാസ്യം കലവറ
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഭക്ഷണങ്ങള്‍ വഹിക്കുന്ന പങ്ക് ഒട്ടും നിസ്സാരമല്ല. അത്രയധികം ഗുണകരമായ മാറ്റങ്ങളാണ് ഇത് വഴി നിങ്ങള്‍ക്ക് ലഭിക്കുന്നത്. ശരീരത്തിലെ ദ്രാവകത്തിന്റേയുപം രക്തത്തിന്റേയും അളവ് നിയന്ത്രിക്കുന്നതിന് പൊട്ടാസ്യം അനിവാര്യമാണ്. ഇതിന്റെ അളവ് ശരീരത്തില്‍ ആവശ്യത്തിന് ഇല്ലെങ്കില്‍ അത് കൂടുതല്‍ ആരോഗ്യ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കും.
ശാരീരിക പ്രക്രിയകള്‍ക്ക് ഏറ്റവും അനിവാര്യമായ ഇലക്ട്രോലൈറ്റ് കൂടിയാണ് ഇത്. അത് മാത്രമല്ല മിരച്ച ദഹനത്തിനും മലബന്ധം ഒഴിവാക്കുന്നതിനും വൃക്കയിലെ കല്ലുകളെ പരിഹരിക്കുന്നതിനും ഹൃദയാരോഗ്യത്തിനും അതോടൊപ്പം തന്നെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നതാണ് എന്തുകൊണ്ടും പൊട്ടാസ്യം. എന്നാല്‍ ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് എന്ന് നോക്കാം.

ഉണക്കിയ ആപ്രിക്കോട്ട്
ആപ്രിക്കോട്ട് പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടമാണ്. എന്ന് മാത്രമല്ല അരക്കപ്പ് ഉണക്കിയ ആപ്രിക്കോട്ടില്‍ ഏകദേശം 755 മില്ലിഗ്രാം പൊട്ടാസ്യമാണ് ഉള്ളത്. അത് മാത്രമല്ല ഇവയില്‍ ധാരാളം വിറ്റാമിന്‍ എ, ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിന്‍ സി എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് ലഘുഭക്ഷണമായി കഴിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യത്തിനി മികച്ച മാറ്റങ്ങളുണ്ടാവും.
പയര്‍ വര്‍ഗ്ഗങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പയര്‍ വര്‍ഗ്ഗങ്ങള്‍ എന്തുകൊണ്ടും മികച്ചതാണ്.. ഇതില്‍ ധാരാളം ഫൈബറും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. അത് മാത്രമല്ല ഒരു കപ്പ് വേവിച്ച പയറില്‍ 731 മില്ലിഗ്രാം പൊട്ടാസ്യമാണ് ഉള്ളത്. ഇത് വളരെയധികം രുചികരവും അതുപോലെ തന്നെ ആരോഗ്യകരവുമായി മാറുന്നു. കൂടാതെ ഇത് സ്ഥിരമായി കഴിക്കുന്നത് നിരവധി രോഗാവസ്ഥകളില്‍ നിന്ന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.
ചീര
പൊട്ടാസ്യത്തിന്റെ കലവറയാണ് ചീര, കാരണം ഒരു കപ്പ് ചീര വേവിച്ചതില്‍ 839 മില്ലിഗ്രാം വരെ പൊട്ടാസ്യമാണുള്ളത്. കറികളും, തോരനും, സ്മൂത്തികള്‍, ഗ്രേവികള്‍, മറ്റു പല വിഭവങ്ങള്‍ എന്നിവക്കായി ഇവ ഉപയോഗിക്കാവുന്നതാണ്. അത് മാത്രമല്ല ഇരുമ്പിന്റെ സമ്പന്നമായ ഉറവിടമാണ് എന്നത് കൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങളാണ് ഇത് വഴി ഉണ്ടാവുന്നത്.

പ്ളം
ആരോഗ്യത്തിന് മടി കൂടാതെ ഉപയോഗിക്കാവുന്നതാണ് പ്ലം. കാരണം അത്രയധികം പോഷക ഗുണങ്ങളാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്. ഒരു കപ്പ് ഉണങ്ങിയ പ്ളം ഏകദേശം 635-698 മില്ലിഗ്രാം പൊട്ടാസ്യമാണ് അടങ്ങിയിട്ടുള്ളത്. അത് മാത്രമല്ല ഇതില്‍ ധാരാളം നാരുകള്‍, വിറ്റാമിന്‍ കെ, ആന്റിഓക്സിഡന്റുകള്‍ എന്നിവയും ഉണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തിനും ഏറ്റവും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
ഉരുളക്കിഴങ്ങ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഉരുളക്കിഴങ്ങ് വളരെയധികം സഹായിക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല പൊട്ടാസ്യത്തിന്റെ കലവറ കൂടിയാണ് ഉരുളക്കിഴങ്ങ്. ഏകദേശം 926 മില്ലിഗ്രാം പൊട്ടാസ്യം ഒരു ഉരുളക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്. അവയില്‍ നാരുകള്‍, വിറ്റാമിന്‍ സി, മറ്റ് പോഷകങ്ങള്‍ എന്നിവയും ധാരാളമുണ്ട്. ഇത് സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്. മാത്രമല്ല കലോറിയുടെ കാര്യത്തിലും അല്പം കൂടുതലാണ്.
വാഴപ്പഴം
ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും മികച്ചതാണ് വാഴപ്പഴം. ഇത് എളുപ്പത്തിലാണ് ദഹനാരോഗ്യത്തെ സഹായിക്കുന്നത്. ഒരു ഇടത്തരം വാഴപ്പഴത്തില്‍ 422 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇവയില്‍ നാരുകള്‍, വിറ്റാമിന്‍ സി, ബി6, മറ്റ് ആന്റിഓക്സിഡന്റുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ഊര്‍ജ്ജം നല്‍കുകയും അത് വഴി മികച്ച ആരോഗ്യകരമായ മാറ്റങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.
ഉണക്കമുന്തിരി
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഉണക്കമുന്തിരി വളരെ മികച്ചതാണ്. ഇത് അനീമിയ പോലുള്ള രോഗാവസ്ഥകളെ പ്രതിരോധിക്കുന്നതിന് സഹായിക്കും. അത് മാത്രമല്ല പോഷകസമൃദ്ധമാണ് എന്നത് തന്നെയാണ് ശ്രദ്ധേയമാക്കുന്നതും. അര കപ്പ് ഉണക്കമുന്തിരിയില്‍ 600-750 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അത് മാത്രമല്ല ഇവയില്‍ നാരുകള്‍, ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. എന്നാല്‍ പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിട്ടുള്ളതിനാല്‍ അല്പം ശ്രദ്ധിച്ച് വേണം കഴിക്കുന്നതിന്.
സോയ
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ സോയ വളരെയധികം സഹായിക്കും. കാരണം ഇതില്‍ പൊട്ടാസ്യം കൂടുതലാണ്, അളവ് വ്യത്യാസപ്പെടാമെങ്കിലും, അര കപ്പ് സോയയില്‍ 338 മില്ലിഗ്രാം പൊട്ടാസ്യം ലഭിക്കുന്നു. അത് മാത്രമല്ല ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറ്റവും മികച്ചതാണ് എന്തുകൊണ്ടും സോയ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
