മുതിര കഴിച്ച്‌ കുറക്കാം വയര്‍ സംശയം വേണ്ട

Posted By:
Subscribe to Boldsky

വയറും ചാടി തടിയും കൂടി നടക്കുന്നവര്‍ക്ക് എങ്ങനെയെങ്കിലും തടി കുറച്ചാല്‍ മതി എന്നായിരിക്കും. അതുകൊണ്ട് തന്നെ ഇതിനായി എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യുന്നവരായിരിക്കും നമ്മളില്‍ പലരും. എന്നാല്‍ പെട്ടെന്നുള്ള ഭക്ഷണ ശീലത്തിലെ മാറ്റങ്ങളും വ്യായാമങ്ങളും എല്ലാം പല തരത്തില്‍ ശരീരത്തെ ബാധിക്കുന്നു. ഇത് ആരോഗ്യകരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

തക്കാളിയുണ്ടാക്കുന്ന അപകടം ഇതാണ്

ശ്രദ്ധിച്ച് കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണമായും പരിഹാരം നല്‍കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ടാവും. ഇതാകട്ടെ യാതൊരു വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാവില്ല എന്ന കാര്യത്തില്‍ ശ്രദ്ധിക്കണം. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് മുതിര. മുതിര ഉപയോഗിച്ച് തടി കുറക്കാം എന്ന കാര്യത്തില്‍ സംശയം വേണ്ട. തടി മാത്രമല്ല വയറും കുറക്കാവുന്നതാണ്.

 കലോറി കുറവ്

കലോറി കുറവ്

കലോറി കുറവുള്ള ഒന്നാണ് മുതിര. ഇത് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നു. മാത്രമല്ല ചീത്ത കൊളസ്‌ട്രോള്‍ കുറക്കുന്നതിനും വളരെ സഹായകമാണ് മുതിര. ഒരിക്കലും നമ്മുടെ ശരീരത്തെ തടിപ്പിക്കുകയില്ല എന്നതാണ് സത്യം.

പെട്ടെന്ന് ദഹിക്കുന്നു

പെട്ടെന്ന് ദഹിക്കുന്നു

ഓരോ ഭക്ഷണവും ദഹിക്കുന്നതിന് ഓരോ സമയമാണ്. ഇതില്‍ മുതിര പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ്. ഇത്തരത്തില്‍ പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണങ്ങള്‍ കുടവയറിനെ ഇല്ലാതാക്കുന്നു.

വിശപ്പ് കുറക്കുന്നു

വിശപ്പ് കുറക്കുന്നു

മുതിര കഴിക്കുന്നത് അമിത വിശപ്പിനെ കുറക്കുന്നു. ഇത് ഭക്ഷണ നിയന്ത്രണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് മുതിര. ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും ഇടവരുത്തില്ല.

 മുതിര വെള്ളം

മുതിര വെള്ളം

മുതിര വെള്ളം ഉണ്ടാക്കിയും കുടവയറിന് പരിഹാരം കാണാം. അല്‍പം മുതിര വറുത്തെടുത്ത ശേഷം അതിലെ ഈര്‍പ്പം മുഴുവന്‍ കളയുക. മുഴുവനായി ഡ്രൈ ആയി കഴിഞ്ഞാല്‍ ഇത് പൗഡര്‍ രൂപത്തിലാക്കുക. നല്ല ടൈറ്റ് ആയിട്ടുള്ള പാത്രത്തിലാക്കി അടച്ച് വെക്കുക. തൈരിലോ നാരങ്ങ നീരിലോ ഈ മിശ്രിതം ചേര്‍ത്ത് കഴിക്കാവുന്നതാണ്.

 വേവിച്ച മുതിര

വേവിച്ച മുതിര

വെറുതേ ഉപ്പിട്ട് വേവിച്ച് മുതിര കഴിക്കുന്നതും നല്ലതാണ്. ഇതില്‍ അല്‍പം ജീരകപ്പൊടിയും കൂടി മിക്‌സ് ചെയ്ത് മുപ്പത് മിനിട്ട് വേവിച്ചെടുക്കുക. ഇത് ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് വയറ്റില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

മുളപ്പിച്ച മുതിര

മുളപ്പിച്ച മുതിര

മുളപ്പിച്ച മുതിരയാണ് മറ്റൊന്ന്. മുതിര മുളപ്പിച്ച ശേഷം കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറക്കാനും സഹായിക്കുന്നു. അമിത വണ്ണത്തേയും കുറക്കുന്നു ഇത് എന്ന കാര്യത്തില്‍ സംശയമില്ല.

English summary

Horse Gram for Weight Loss and Its Health Benefits

Want to lose weight with horse gram? It has amazing nutritional value and weight loss benefits.
Story first published: Monday, September 25, 2017, 11:47 [IST]