For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കരളിന്റെ സ്ഥിതി മോശമാണോ, അറിയാം നേരത്തേ തന്നെ

കരള്‍ രോഗ ലക്ഷണങ്ങളെക്കുറിച്ചും ഇതിന് ഒറ്റമൂലികളെക്കുറിച്ചും ചിലത്.

|

മനുഷ്യശരീരത്തിലെ പ്രധാന അവയവമാണ് കരള്‍. കരളിന്റെ പ്രവര്‍ത്തനം പ്രശ്‌നത്തിലായാല്‍ അത് മനുഷ്യ ശരീരത്തിന്റെ ആരോഗ്യത്തെ മൊത്തത്തില്‍ ബാധിയ്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആണുങ്ങളിലെ വയറുവേദന ആ കാരണം കൊണ്ടും....

കരള്‍ വീക്കവും കരളിനെ ബാധിയ്ക്കുന്ന മറ്റ് രോഗങ്ങളും പലപ്പോഴും അറിയാതെ പോകുന്നതാണ് പലപ്പോഴും രോഗം ഗുരുതരമാക്കുന്നതിന് കാരണമാകുന്നത്.

പലപ്പോഴും രോഗാവസ്ഥയുടെ അവസാനമാണ് രോഗം സ്ഥിരീകരിക്കപ്പെടുന്നതും. ഇത് മരണത്തിലേക്ക് നമ്മളെ നയിക്കും എന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് തന്നെ കരള്‍ വീക്കം എങ്ങനെ നേരത്തെ അറിയാമെന്നും ഇതിനെ എങ്ങനെ പ്രതിരോധിയ്ക്കാമെന്നും നമുക്ക് നോക്കാം. മുളപ്പിച്ച ധാന്യങ്ങളില്‍ വിഷം ഒളിച്ചിരിയ്ക്കുന്നു

വിട്ടു മാറാത്ത പനി

വിട്ടു മാറാത്ത പനി

വിട്ടു മാറാത്ത പനിയാണ് പ്രധാനപ്പെട്ട ഒരു ലക്ഷണം. ഇത് പിന്നീട് ക്ഷീണം, പേശീവേദന എന്നീ ലക്ഷണങ്ങളോട് കൂടി കലശലാകുന്നു. ഇത് കരള്‍ വീക്കത്തിന്റെ ലക്ഷണങ്ങളില്‍ മുന്നിലാണ്. ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കാം.

മൂത്രത്തിന്റെ മഞ്ഞ നിറം

മൂത്രത്തിന്റെ മഞ്ഞ നിറം

മൂത്രത്തിന്റെ മഞ്ഞ നിറവും കണ്ണിന്റെ നിറവ്യത്യാസവുമാണ് പലപ്പോഴും കരള്‍ രോഗത്തെ പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കുക. ഓര്‍ഗാസം തടയും ഈ പെണ്‍ചിന്തകള്‍......

 ഓക്കാനം

ഓക്കാനം

ഓക്കാനവും ഛര്‍ദ്ദിയുമാണ് മറ്റൊരു പ്രധാനപ്പെട്ട ലക്ഷണം. എന്നാല്‍ എല്ലാ ഓക്കാനവും ഛര്‍ദ്ദിയും കരള്‍ രോഗ ലക്ഷണമാവാന്‍ സാധ്യതയില്ല. എങ്കിലും പല ലക്ഷണങ്ങളും കരള്‍ വീക്കം ഉണ്ടെന്നതിന്റെ പ്രാരംഭ ലക്ഷണം തന്നെയാണ്.

 വയറിനു മുകളിലായി വേദന

വയറിനു മുകളിലായി വേദന

ഇടയ്ക്കിടയ്ക്ക് വയറിനു മുകളിലായി ഉണ്ടാവുന്ന വയറു വേദന അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇടയ്ക്കിടയ്ക്കുണ്ടാകുന്ന വയറു വേദന പലപ്പോഴും കരള്‍ വീക്കത്തിന്റെ ലക്ഷണമാകാം.

കൈയ്യിന്റെ ചുവന്ന നിറം

കൈയ്യിന്റെ ചുവന്ന നിറം

ഉള്ളം കൈയ്യില്‍ ചുവന്ന നിറം കാണുന്നതും കരള്‍ അല്‍പം ശ്രദ്ധിക്കണം എന്നതിന്റെ ലക്ഷണമാണ്. ഇതൊക്കെയാണ് പ്രധാനമായുള്ള കരള്‍ വീക്കത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.

പരിഹാരമാര്‍ഗ്ഗങ്ങള്‍

പരിഹാരമാര്‍ഗ്ഗങ്ങള്‍

കരള്‍ രോഗമെന്ന് സ്ഥിരീകരിച്ചാല്‍ പിന്നെ വീട്ട് ചികിത്സയേക്കാള്‍ ഭേദം ഉടന്‍ ഡോക്ടറെ കാണേണ്ടതാണ്. എന്നാല്‍ തുടക്കത്തില്‍ തന്നെ അല്‍പം ശ്രദ്ധിച്ചാല്‍ വീട്ടു ചികിത്സ കൊണ്ട് തന്നെ കരള്‍ വീക്കത്തെ ഇല്ലാതാക്കാം.

 ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിച്ച് കരള്‍ രോഗത്തെ തുടക്കത്തില്‍ തന്നെ ഇല്ലാതാക്കാം. ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗറില്‍ അല്‍പം വെള്ളം മിക്‌സ് ചെയ്ത് അല്‍പം തേന്‍ ചേര്‍ക്കാം. ഭക്ഷണത്തിനു മുന്‍പ് രണ്ട് തവണയായി ഇത് കഴിയ്ക്കാവുന്നതാണ്.

നാരങ്ങ

നാരങ്ങ

നാരങ്ങയിലെ ആരോഗ്യ ഗുണങ്ങള്‍ എത്രത്തോളമെന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ല. ഈ നാരങ്ങ കൊണ്ട് കരള്‍ വീക്കത്തെ ഫലപ്രദമായി തടയാം. അല്‍പം നാരങ്ങ വെള്ളം ദിവസവും മൂന്ന് നേരം വീതം കഴിയ്ക്കാം.

 ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീയാണ് മറ്റൊരു ഫലപ്രദമായ പരിഹാരം. 4 കപ്പ് ഗ്രീന്‍ ടീ ദിവസവും കഴിച്ചാല്‍ കരളിന്റെ ആരോഗ്യത്തെ ഫലപ്രദമായി സംരക്ഷിക്കാം. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ മുഖ്യ പങ്ക് വഹിയ്ക്കുന്നതാണ് ഗ്രീന്‍ ടീ.

മഞ്ഞള്‍

മഞ്ഞള്‍

ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുന്നതിന് മുന്നിലാണ് മഞ്ഞള്‍. ഏത് വിഷത്തേയും ഇല്ലാതാക്കാന്‍ മഞ്ഞള്‍ ഫലപ്രദമായി ഉപയോഗിക്കാം. കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും മഞ്ഞള്‍ മുന്നിലാണ്. കാല്‍ക്കപ്പ് മഞ്ഞള്‍ വെള്ളത്തില്‍ കലക്കി ആഴ്ചയില്‍ രണ്ട് തവണ കഴിയ്ക്കാം. ഇത് കരളിനെ സംരക്ഷിക്കുന്നു.

പപ്പായ

പപ്പായ

പപ്പായയാണ് മറ്റൊരു പ്രധാനപ്പെട്ട പരിഹാരമാര്‍ഗ്ഗം. പപ്പായ വെറുതേ കഴിയ്ക്കുന്നത് നല്ലതാണ്. ഇത് കൂടാതെ പപ്പായയുടെ കുരു ഉണക്കി പൊടിച്ച് അല്‍പം നാരങ്ങ നീരില്‍ മിക്‌സ് ചെയ്ത് ഒരു മാസം സ്ഥിരമായി കഴിയ്ക്കാം.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്കയാണ് അമൃതിന്റെ ഗുണം നല്‍കുന്ന മറ്റൊരു വസ്തു. ദിവസവും ഭക്ഷണശീലത്തില്‍ നെല്ലിക്ക കൂടി ഉള്‍പ്പെടുത്തുന്നത് കരളിന്റെ ആരോഗ്യത്തേയും സംരക്ഷിക്കുന്നു.

 ഇങ്ങനെ പിടിയ്ക്കുമ്പോള്‍ ഞരമ്പു കാണുന്നുവോ?

ഇങ്ങനെ പിടിയ്ക്കുമ്പോള്‍ ഞരമ്പു കാണുന്നുവോ?

ഇങ്ങനെ പിടിയ്ക്കുമ്പോള്‍ ഞരമ്പു കാണുന്നുവോ?

English summary

Home Remedies for Fatty Liver

Currently, there is no effective treatment for fatty liver disease. Here are some home remedies and symptoms of fatty liver disease.
X
Desktop Bottom Promotion