മുളപ്പിച്ച ധാന്യങ്ങളില്‍ വിഷം ഒളിച്ചിരിയ്ക്കുന്നു

Posted By:
Subscribe to Boldsky

ഇന്നത്തെ കാലത്ത് മുളപ്പിച്ച ചെറുപയറും കടലയും പരിപ്പും എല്ലാം ആരോഗ്യത്തിന്റെ ലക്ഷണമായാണ് കണക്കാക്കുന്നത്. കാരണം ഓരോ മുളപ്പിച്ച ധാന്യമണിയലും അത്രയധികം ആരോഗ്യ ഗുണങ്ങളാണ് ഒളിച്ചിരിയ്ക്കുന്നത് എന്നത് തന്നെയാണ് കാരണം.

എന്നാല്‍ ഇനി മുളപ്പിച്ച പയറോ ധാന്യ വര്‍ഗ്ഗങ്ങളോ കഴിയ്ക്കുമ്പോള്‍ അതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കൂടി നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. പലപ്പോഴും പലര്‍ക്കും അറിയാത്ത അപകടകരമായ ചില വസ്തുതകള്‍ കൂടി ഇതിലുണ്ട് എന്നതാണ് സത്യം.

ഭക്ഷ്യവിഷബാധ

ഭക്ഷ്യവിഷബാധ

ഭക്ഷ്യവിഷബാധയ്ക്ക് ഏറ്റവും മുന്നില്‍ നില്‍ക്കുന്നതാണ് മുളപ്പിച്ച ധാന്യങ്ങള്‍. കാരണം കൃത്യമായ രീതിയില്‍ പാചകം ചെയ്‌തെടുത്തില്ലെങ്കില്‍ ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നതിന് മുന്നിലാണ് മുളപ്പിച്ച ധാന്യവര്‍ഗ്ഗങ്ങള്‍.

 കൃത്യമായി സൂക്ഷിക്കേണ്ടത്

കൃത്യമായി സൂക്ഷിക്കേണ്ടത്

കൃത്യമായ രീതിയില്‍ തണുപ്പിച്ച് സൂക്ഷിക്കുന്ന ധാന്യങ്ങള്‍ മാത്രം ഉപയോഗിക്കുക. അല്ലാതെ ഒരിക്കലും പുറത്ത് സൂക്ഷിച്ചിരിയ്ക്കുന്ന ധാന്യങ്ങള്‍ ഉപയോഗിക്കരുത്.

ദുര്‍ഗന്ധമുള്ളവ ഉപയോഗിക്കരുത്

ദുര്‍ഗന്ധമുള്ളവ ഉപയോഗിക്കരുത്

ഒരിക്കലും ദുര്‍ഗന്ധമുള്ളവ ഉപയോഗിക്കരുത്. ഇത് കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു.

 കൈ വൃത്തിയായി കഴുകാം

കൈ വൃത്തിയായി കഴുകാം

മുളപ്പിച്ച ധാന്യങ്ങള്‍ ഉപയോഗിക്കുന്നതിനു മുന്‍പ് കൈ നല്ല വൃത്തിയായി കഴുകേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ ഇത് പല തരത്തിലും ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും.

കൃത്യമായി പാചകം ചെയ്തില്ലെങ്കില്‍

കൃത്യമായി പാചകം ചെയ്തില്ലെങ്കില്‍

കൃത്യമായ രീതിയില്‍ പാചകം ചെയ്തില്ലെങ്കിലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവും. നല്ലതു പോലെ ചൂടാക്കിയതിനും വേവിച്ചതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ.

ഉപയോഗിക്കുന്നതിനു മുന്‍പ് വെള്ളം

ഉപയോഗിക്കുന്നതിനു മുന്‍പ് വെള്ളം

ഉപയോഗിക്കുന്നതിനു മുന്‍പ് ഇതിലെ വെള്ളം മുഴുവന്‍ കളയേണ്ടത് അത്യാവശ്യമാണ്. വെള്ളത്തോടെയാണ് ഉപയോഗിക്കുന്നതെങ്കിലും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു.

English summary

Are Sprouts Safe to Eat

Are sprouts safe to eat? A food safety expert offers advice on the safety behind both raw and cooked sprouts.