For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു മാസം ഈ ഭക്ഷണങ്ങള്‍ ശ്രദ്ധിക്കാം, വയര്‍ പോവും

കുടവയറിനെ നിയന്ത്രിക്കാന്‍ വെറും ഒരുമാസം ഭക്ഷണ നിയന്ത്രണം.

|

ഭക്ഷണം തന്നെയാണ് കുടവയറിന്റെ യഥാര്‍ത്ഥ കാരണം എന്ന് തീര്‍ത്തു പറയാന്‍ കഴിയില്ല. എന്നാല്‍ ഭക്ഷണവും പ്രധാന കാരണങ്ങളില്‍ ഒന്ന് തന്നെയാണ്. ഭക്ഷണ ശീലങ്ങളിലുണ്ടാകുന്ന മാറ്റം തന്നെയാണ് പലപ്പോവും കുടവയറിനെ നിയന്ത്രിയ്ക്കാന്‍ പറ്റാത്ത രീതിയിലേക്ക് വലുതാക്കുന്നതും.

ഭക്ഷണ കാര്യങ്ങളില്‍ ഒരു മാസം കൃത്യമായ ശ്രദ്ധ കൊടുത്ത് കഴിഞ്ഞാല്‍ പിന്നെ ആന പിടിച്ചാലും പോയ കുടവയര്‍ തിരിച്ച് വരില്ല. എത്ര പ്രിയപ്പെട്ടതാണെങ്കിലും ചില ഭക്ഷണസാധനങ്ങള്‍ ഉപേക്ഷിക്കുക. ഇത് കുടവയറിനെ എന്നന്നേക്കുമായി ഇല്ലാതാക്കും എന്നതാണ് സത്യം.

ഐസ്‌ക്രീം

ഐസ്‌ക്രീം

ഐസ്‌ക്രീം കഴിയ്ക്കാന്‍ നല്ല ടേസ്റ്റാണെങ്കിലും പിന്നീട് ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. അരക്കപ്പ് ഐസ്‌ക്രീമില്‍ തന്നെ 230 കലോറിയാണ് അടങ്ങിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇതില്‍ കൊഴുപ്പ് പിടിച്ചാല്‍ കിട്ടില്ല എന്നതാണ് സത്യം.

 ചിപ്‌സ്

ചിപ്‌സ്

നമ്മള്‍ മലയാളികളുടെ ഇഷ്ടവിദോനം എന്ന് തന്നെ പറയാം. ചിപ്‌സ് കൊറിച്ച് കൊണ്ടിരിയ്ക്കുന്നത്. എന്നാല്‍ ഇനി ചിപ്‌സ് കഴിയ്ക്കുമ്പോള്‍ എണ്ണിക്കഴിയ്ക്കാം. കാരണം 15 ചിപ്്‌സില്‍ അടങ്ങിയിട്ടുള്ത് 160 കലോറിയാണ് എന്നത് തന്നെ. വയറു ചാടാന് വേറെന്തെങ്കിലും വേണോ?

 ഫാസ്റ്റ്ഫുഡ്

ഫാസ്റ്റ്ഫുഡ്

ഫാസ്റ്റ്ഫുഡിന്റെ ആരാധകരാണ് പുതുതലമുറ. അതുകൊണ്ട് തന്നെയാണ് ചാടുന്ന വയറിനെ പിടിച്ചാല്‍ കിട്ടാത്തതും. ഇനി ഇതൊക്കെ ഒഴിവാക്കാം. അതുെ വെറും ഒരു മാസത്തേക്ക്. 300 കലോറിയോളമാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്.

ബിയര്‍

ബിയര്‍

ലഹരി അപകടമാണെങ്കിലും ബിയര്‍ കുടിയ്ക്കുന്നതില്‍ സുരക്ഷിതത്വം കണ്ടെത്തുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ബിയറില്‍ 150 കലോറിയാണ് അടങ്ങിയിട്ടുള്ളത് എന്നതാണ് സത്യം.

 റെഡ് മീറ്റ്

റെഡ് മീറ്റ്

റെഡ് മീറ്റ് കഴിയ്ക്കുമ്പോഴും അല്‍പംശ്രദ്ധിക്കാം. കാരണം ആരോഗ്യത്തിന് ഹാനീകരമാണ് എന്നത് വളരെ പ്രധാനപ്പെട്ട കാര്യം. എന്നാല്‍ ഇത് വയറിനു ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടാന്‍ കാരണമാകും എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം.

 ഹോട്ട്‌ഡോഗ്‌സ്

ഹോട്ട്‌ഡോഗ്‌സ്

ഹോട്ട്‌ഡോഗ്‌സ് ഇന്നത്തെ കാലത്ത് നമുക്കൊന്നും അപരിചിതമല്ല. സര്‍വ്വസാധാരണമായി നമ്മളില്‍ പലരും ശീലമാക്കുന്ന ഒന്നാണ ഇത്. ഇതിലെ വെണ്ണയും കൊഴുപ്പുമെല്ലാം അമിതവണ്ണവും കുടവയറും ഉണ്ടാക്കുന്നതില്‍ മുന്നിലാണ് എന്നത് തന്നെ സത്യം.

 സോഡയും മോശമല്ല

സോഡയും മോശമല്ല

സോഡയാണ് മറ്റൊന്ന്. വെറുതേ ഒരു രസത്തിന് കളര്‍ സോഡ കുടിയ്ക്കുന്നവരും ഉണ്ട്. എന്നാല്‍ അത് പിന്നീട് ശീലമാവുകയും 250 കലോറോയളം ഇതില്‍ അടങ്ങിയിട്ടുമുണ്ട്.

English summary

Foods to Avoid for a Flatter Stomach

Steer clear of these seven foods if you're looking for a flatter tummy
Story first published: Wednesday, February 22, 2017, 17:50 [IST]
X
Desktop Bottom Promotion