For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷനില്‍ മൂത്രശങ്ക കൂടുതലെങ്കില്‍ അപകടം

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ഗുരുതരമാകുന്ന അവസ്ഥയാണ് പലപ്പോഴും അനുഭവിക്കേണ്ടി വരിക.

|

മൂത്രമൊഴിയ്ക്കുന്നത് നല്ലതാണ്. എന്നാല്‍ മൂത്രശങ്ക അമിതമാകുമ്പോള്‍ അത് അപകടം തന്നെയാണ്. പുരുഷന്‍മാരിലാണ് ഈ പ്രശ്‌നത്തിന്റെ ഗുരുതരമായ അവസ്ഥ ഉണ്ടാവുന്നത്. പുരുഷന്‍മാരില്‍ കാണുന്ന ഏറ്റവും അപകടകരമായ അവസ്ഥയാണ് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍. മൂത്രത്തിന്റെ നിറം, മരണസാധ്യത പറയും

കൃത്യസമയത്ത് രോഗനിര്‍ണയം നടത്തുകയും ചികിത്സ ആരംഭിയ്ക്കുകയും ചെയ്താല്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനെ എന്നന്നേക്കുമായി ഇല്ലാതാക്കാം. എന്തൊക്കെ ലക്ഷണങ്ങളാണ് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ തിരിച്ചറിയാന്‍ ശരീരം പ്രകടിപ്പിക്കുന്നത് എന്ന് നോക്കാം. വൃദ്ധനെ വരെ യൗവ്വന യുക്തനാക്കും ആയുര്‍വ്വേദ രഹസ്യം

മൂത്രശങ്ക വര്‍ദ്ധിയ്ക്കുന്നു

മൂത്രശങ്ക വര്‍ദ്ധിയ്ക്കുന്നു

എപ്പോഴും മൂത്രമൊഴിക്കണമെന്ന തോന്നല്‍ ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കാം. കാരണം ഇതിന് പിന്നില്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന്റെ ലക്ഷണങ്ങളും ഉറങ്ങിക്കിടപ്പുണ്ടാകാം. പ്രത്യേകിച്ച് രാത്രിയിലെ മൂത്രശങ്കയാണ് ശ്രദ്ധിക്കേണ്ടത്.

 നിന്നു കൊണ്ട് മൂത്രമൊഴിയ്ക്കുമ്പോള്‍

നിന്നു കൊണ്ട് മൂത്രമൊഴിയ്ക്കുമ്പോള്‍

നിന്നു കൊണ്ട് മൂത്രമൊഴിയ്ക്കുമ്പോഴുള്ള പ്രയാസമാണ് മറ്റൊന്ന്. നിന്ന് കൊണ്ട് മൂത്രമൊഴിയ്ക്കുന്നവരാണ് പുരുഷന്‍മാര്‍. എന്നാല്‍ ഇതിന് ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോള്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കാം.

 മൂത്രം പിടിച്ച് നിര്‍ത്താന്‍ വയ്യ

മൂത്രം പിടിച്ച് നിര്‍ത്താന്‍ വയ്യ

മൂത്രം പിടിച്ച് നിര്‍ത്താന്‍ വയ്യാത്ത അവസ്ഥയാണെങ്കില്‍ പ്രത്യേകിച്ച് ചികിത്സ ആവശ്യമാണ്. ഉടന്‍ തന്നെ ഡോക്ടറെ കണ്ട് രോഗനിര്‍ണയം നടത്തണം.

മൂത്രമൊഴിയ്ക്കുമ്പോള്‍ വേദന

മൂത്രമൊഴിയ്ക്കുമ്പോള്‍ വേദന

മൂത്രമൊഴിയ്ക്കുമ്പോഴുണ്ടാകുന്ന വേദനയാണ് മറ്റൊന്ന്. വേദന മാത്രമല്ല ഇത്തരം സന്ദര്‍ഭങ്ങളില്‍ അനുഭവപ്പെടുന്ന നീറ്റലും പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ലക്ഷണങ്ങളില്‍ ഒന്നാണ്.

 മൂത്രത്തില്‍ രക്തം കാണുന്നത്

മൂത്രത്തില്‍ രക്തം കാണുന്നത്

മൂത്രത്തില്‍ രക്തം കാണുന്നതും ശ്രദ്ധിക്കണം. കാരണം മൂത്രത്തില്‍ രക്തം കാണുന്നത് പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന്റെ പ്രഥമ ലക്ഷണങ്ങളില്‍ ഒ്ന്നായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ മൂത്രത്തില്‍ രക്തം കണ്ടാല്‍ പ്രാഥമിക പരിശോധനയെങ്കിലും നടത്തണം.

ഉദ്ധാരണ സമയത്തെ വേദന

ഉദ്ധാരണ സമയത്തെ വേദന

ഉദ്ദാരണ സമയത്തെ വേദനയാണ് മറ്റൊന്ന്. ഇത്തരത്തില്‍ വേദന കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കാം. ഇത് പലപ്പോഴും പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സാധ്യതയെന്നതിനെ തള്ളിക്കളയാന്‍ കഴിയില്ല.

English summary

Early Warning Signs of Prostate Cancer

Early Warning Signs of Prostate Cancer read on to know more about it.
Story first published: Tuesday, March 14, 2017, 15:45 [IST]
X
Desktop Bottom Promotion