Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
വൃദ്ധനെ വരെ യൗവ്വന യുക്തനാക്കും ആയുര്‍വ്വേദ രഹസ്യം
ആയുര്‍വ്വേദ പരിഹാരം പുരുഷന്റെ ലൈംഗിക പ്രശ്നങ്ങള്‍ക്ക് നോക്കാം.
ലൈംഗികത മനസ്സിനും ശരീരത്തിനും അത്യാവശ്യമായി വേണ്ട ഒന്നാണ്. മനുഷ്യ ശരീരത്തെ പൂര്‍ണമായും സന്തോഷിപ്പിക്കാന്‍ ഇത് അത്യാവശ്യ ഘടകമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
അതുകൊണ്ട് തന്നെയാണ് പൂര്‍വ്വികര്‍ ഇതിനെക്കുറിച്ച് പല ഗ്രന്ഥങ്ങളും എഴുതിയിട്ടുള്ളതും. ദമ്പതികള്‍ക്കിടയിലുള്ള ശാരീരിക മാനസിക ബന്ധത്തിന് കരുത്ത് പകരാന്‍ ലൈംഗികത അത്യാവശ്യമാണ്. വയറ്റിലെ അള്‍സര്‍: ഇനി നിമിഷ പരിഹാരം കൈക്കുള്ളില്‍
എന്നാല്‍ പല ലൈംഗിക പ്രശ്നങ്ങളും കാരണം ദാമ്പത്യബന്ധം സുഖകരമാകാതെ പോകുന്നവരുണ്ട്. എന്നാല്‍ പുരുഷന്മാരിലും സ്ത്രീകളിലും ഉണ്ടാവുന്ന ഇത്തരം പ്രശ്നങ്ങള്‍ക്ക് ആയുര്‍വ്വേദത്തില്‍ പരിഹാരം ഉണ്ട്. എന്തൊക്കെയെന്ന് നോക്കാം. ഓട്സും പപ്പായയും ചേര്‍ന്നാല്‍ പല അത്ഭുതങ്ങളും

സ്വപ്നസ്ഖലനം
പുരുഷന്മാരില് സ്വപ്നസ്ഖലനം ചെറിയ കാര്യമല്ല. സ്വപ്നം കാണാതെയും ഇത്തരത്തില്‍ ശുക്ലവിസര്ജ്ജനം ഉണ്ടാവും. ഇതിന് ഉത്തമ പരിഹാരമാണ് കുറുന്തോട്ടി. കുറുന്തോട്ടി വെള്ളത്തിലിട്ട് ഇടിച്ച് പിഴിഞ്ഞ് 100 മില്ലി വീതം രണ്ടാഴ്ച കഴിയ്ക്കാം.

ശീഘ്രസ്ഖലനം
ലൈംഗിക ബന്ധമുണ്ടായിക്കഴിഞ്ഞ് ഉടന്‍ തന്നെ ശുക്ലം പുറത്തേക്ക് വരുന്ന അവസ്ഥയാണിത്. തൊട്ടാവാടി ആയുര്‍വ്വേദ വിധിപ്രകാരം ഇതിന് ഉത്തമമാര്‍ഗ്ഗമാണ്. തൊട്ടാവാടി അരച്ച് പാലില്‍ ചേര്‍ത്ത് അത് കാലിനടിയില്‍ പുരട്ടാം.

രാമച്ചവും ചന്ദനവും
രാമച്ചവും ചന്ദനവും തേനില്‍ ചാലിച്ച് സ്ത്രീകളും പുരുഷന്മാരും കഴിയ്ക്കുന്നതും ഈ പ്ര്ശ്നത്തിന് പരിഹാരം നല്കുന്ന ഒന്നാണ്.

ലൈംഗിക ബലഹീനത
പുരുഷ ശരീരത്തിലെ ഹോര്‍മോണുകളുടെ പ്രവര്‍ത്തനക്കുറവ്, മാനസിക സമ്മര്‍ദ്ദം, മറ്റ് ശാരീരിക പ്രശ്നങ്ങള്‍ എന്നിവ കൊണ്ടും ആസ്വാദ്യകരമായ ലൈംഗിക ബന്ധം പല പുരുഷന്മാര്ക്കും സാധ്യമാകില്ല.

ചുവന്നുള്ളി പരിഹാരം
ചുവന്നുള്ളി പുരുഷനിലെ പല പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്. ചുവന്നുള്ളി അരിഞ്ഞ് അല്പം വെള്ളം ചേര്‍ത്ത് കുറുക്കിയെടുത്ത് അതില്‍ തേനും ചേര്‍ത്ത് കഴിയ്ക്കാം. ഇത് പുരുഷനിലെ ലൈംഗിക ബലഹീനതയെ ഇല്ലാതാക്കും.

ഈന്തപ്പഴം
ഈന്തപ്പഴം പുരുഷനില്‍ ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. ഈന്തപ്പഴം കുരുകളഞ്ഞ് തേനും കല്‍ക്കണ്ടം പൊടിച്ചതും ചേര്‍ത്ത് കഴിയ്ക്കാം. രാവിലേയും വൈകുന്നേരവും ഇത് കഴിച്ചാല്‍ മതി.

ഉണക്കനെല്ലിക്ക
ഉണക്കനെല്ലിക്ക പൊടിച്ചതും കല്‍ക്കണ്ടവും തേനും ചേര്‍ത്ത് രാത്രി കഴിയ്ക്കുക. ഇത് വൃദ്ധനെ വരെ യൗവ്വനയുക്തനാക്കും.

വെണ്ടയ്ക്ക്
വെണ്ടയ്ക്കയാണ് മറ്റഒരു പരിഹാരം. പച്ച വെണ്ടയ്ക്ക് രാവിലെ വെറും വയറ്റില്‍ അഞ്ചോ ആറോ എണ്ണം കഴിയ്ക്കുന്നത് നല്ലതാണ്. ഇത് ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കും.



Click it and Unblock the Notifications
