ഉറങ്ങും മുന്‍പ് കുടിക്കൂ, എഴുന്നേല്‍ക്കുമ്പോള്‍

Posted By:
Subscribe to Boldsky

എല്ലാവര്‍ക്കും തടി കുറഞ്ഞ് സ്ലിം ആയി ഇരിക്കണം എന്ന് തന്നെയാണ് ആഗ്രഹം. എന്നാല്‍ പലപ്പോഴും നമ്മുടെ തന്നെ ചില ശീലങ്ങള്‍ നമ്മളെ തടിയന്‍മാരും തടിച്ചികളും ആക്കുന്നു. പലപ്പോഴും ഇത്തരം ശീലങ്ങള്‍ കൊണ്ട് തടി വര്‍ദ്ധിച്ചവര്‍ക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തടി താനേ കുറക്കാം. തടി കുറക്കാന്‍ കഷ്ടപ്പെട്ട് വ്യായാമം ശീലമാക്കുന്നവര്‍ക്കും ഡയറ്റ് പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് തടി കുറക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഈ പാനീയത്തിലൂടെ ഇനി തടി കുറക്കാം.

തല മുട്ടി മുഴച്ചാല്‍ ഉടന്‍ പരിഹാരമിതാ

ഡയറ്റും വെയ്റ്റ്‌ലോസ്സ് സപ്ലിമെന്റുകളും ഇനി മറന്നേക്കൂ. ഇതൊന്നും ഇല്ലാതെ തന്നെ നിങ്ങള്‍ക്ക് തടി കുറക്കാന്‍ സാധിക്കും. രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് താഴേ പറയുന്ന പാനീയം കുടിച്ചാല്‍ മതി ഇത് നിങ്ങളില്‍ തടി കുറച്ച് ശരീരം ഒതുക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

 കുക്കുമ്പര്‍, നാരങ്ങ ഇഞ്ചി പാനീയം

കുക്കുമ്പര്‍, നാരങ്ങ ഇഞ്ചി പാനീയം

ഇവ മൂന്നും ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒന്നിനൊന്ന് മെച്ചമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. തടി കുറക്കാനും ഇത് മാത്രം ശ്രദ്ധിച്ചാല്‍ മതി. ഇതിലെ ആല്‍ക്കലൈന്‍ പ്രോപ്പര്‍്ട്ടീസ് ശരീരത്തിന്റെ പി എച്ച് ലെവല്‍ കൃത്യമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു.

 തയ്യാറാക്കാന്‍

തയ്യാറാക്കാന്‍

അഞ്ചോ പത്തോ കുക്കുമ്പര്‍ സ്ലൈസ്, ആറ് ഔണ്‍സ് വെള്ളം, ഒരു നാരങ്ങ അല്‍പം ഇഞ്ചി എന്നിവയെല്ലാം കൂടി നല്ലതു പോലെ അരച്ച് സ്മൂത്ത് ആവുന്നത് വരെ അരക്കാം. ഇതിലേക്ക് അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്. ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് കഴിക്കാം.

 ചെറി കറ്റാര്‍ വാഴ ജ്യൂസ്

ചെറി കറ്റാര്‍ വാഴ ജ്യൂസ്

ചെറി ജ്യൂസ് ഇന്‍സോംമ്‌നിയ പോലുള്ള പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ മെലാടോണിന്‍ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. കറ്റാര്‍ വാഴയാകട്ടെ ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ഇത് പ്രമേഹമുള്‍പ്പടെയുള്ള രോഗങ്ങളെ ഇല്ലാതാക്കുന്നു.

തയ്യാറാക്കാന്‍

തയ്യാറാക്കാന്‍

രണ്ടോ നാലോ ഔണ്‍സ് ചെറി ജ്യൂസ്. ഒരു ഔണ്‍സ് കറ്റാര്‍ വാഴയുടെ നീര് ഇവ രണ്ടും നല്ലതു പോലെ മിക്‌സ് ചെയ്ത് ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് കഴിക്കാം. തണുത്ത വെള്ളം ചേര്‍ത്ത് വേണം കഴിക്കാന്‍ എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

പാലും ജാതിക്കയും തേനും

പാലും ജാതിക്കയും തേനും

പാലും ജാതിക്കയും തേനും മിക്‌സ് ചെയ്ത് കഴിച്ചാലും അത് തടി കുറച്ച് ശരീരത്തെ ഒതുക്കുന്നു. മാത്രമല്ല നല്ല ഉറക്കത്തിനും ദഹനം കൃത്യമാവാനും പാല്‍ സഹായിക്കും.

തയ്യാറാക്കുന്നത്

തയ്യാറാക്കുന്നത്

ഒരു കപ്പ് പാല്‍, രണ്ട് ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു നുള്ള് ജാതിക്ക പൊടിച്ചതും. എല്ലാം കൂടി മിക്‌സ് ചെയ്ത് ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് കഴിക്കാം. ഇത് നല്ല ഉറക്കം നല്‍കാനും തടി കുറയാനും സഹായിക്കുന്നു.

 ആപ്പിള്‍ ജ്യൂസ്

ആപ്പിള്‍ ജ്യൂസ്

ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് എന്നും ഒരു ഗ്ലാസ്സ് ആപ്പിള്‍ ജ്യൂസ് കഴിച്ച് നോക്കൂ. ആപ്പിളില്‍ ഉള്ള ആന്റി ഓക്‌സിഡന്റ് ശരീരത്തിലെ ഓക്‌സിഡേറ്റീവ് ഡാമേജ് കുറക്കുന്നു. ഇതിലൂടെ തടി കുറയും എന്ന കാര്യത്തിലും സംശയം വേണ്ട.

English summary

Drink these before you go to bed

Forget fad diets and weight loss supplements. These easy-to-make drinks will help you wake up looking slim and trim.
Story first published: Thursday, August 24, 2017, 11:53 [IST]
Subscribe Newsletter