ദിവസവും 3ഗ്ലാസ്സ് ബാര്‍ലി വെള്ളം, ഫലം അവിശ്വസനീയം

Subscribe to Boldsky

ബാര്‍ലി എന്നാല്‍ തന്നെ ആരോഗ്യഗുണങ്ങളുടെ കലവറയാണ്. ഇത് മാത്രമല്ല നല്ലൊരു മൃതസഞ്ജീവനി എന്ന് വേണമെങ്കില്‍ ബാര്‍ലി വെള്ളത്തെ പറയാം. ഇരുമ്പ്, മഗ്നീഷ്യം, സെലനിയം എന്നിവ കൊണ്ട് സമ്പുഷ്ടമാണ് ബാര്‍ലി. വളരെ കുറച്ച് കലോറി മാത്രമേ ഇതിലുള്ളൂ. അതുകൊണ്ട് തന്നെ തടി കുറയ്ക്കണം എന്ന് ആഗ്രമുള്ളവര്‍ക്ക് യാതൊരു സംശയവും കൂടാതെ ബാര്‍ലി ഉപയോഗിക്കാം. ഗ്രീന്‍ ടീ ഓറല്‍ക്യാന്‍സര്‍ കോശങ്ങളെ കൊല്ലും

നമ്മുടെ പൂര്‍വ്വികന്‍മാര്‍ ബാര്‍ലി ഉപയോഗിച്ചിരുന്നു. എന്നാല്‍ അത് തടി കുറയ്ക്കാന്‍ മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങളാണ് ബാര്‍ലിയില്‍ ഉള്ളത്. പല രോഗങ്ങളേയും വേരോടെ നിഷ്പ്രയാസം ഇല്ലാതാക്കാന്‍ ബാര്‍ലിയ്ക്ക് കഴിയും. 5മിനിട്ടിനുള്ളില്‍ പ്രമേഹം കുറയ്ക്കും കൂട്ടുകള്‍

ടോക്‌സിന്‍ പുറന്തള്ളുന്നു

ടോക്‌സിന്‍ പുറന്തള്ളുന്നു

ശരീരത്തില്‍ അടിഞ്ഞു കൂടിയിട്ടുള്ള ടോക്‌സിനെ പുറന്തള്ളുന്ന കാര്യത്തില്‍ ബാര്‍ലി ഉത്തമമാണ്. ബാര്‍ലി വെള്ളം കുടിയ്ക്കുന്നത് മൂത്രനാളി വഴി ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാന്‍ സഹായിക്കുന്നു.

 രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ബാര്‍ലി വെള്ളം മുന്നില്‍ തന്നെയാണ്. ഇരുമ്പ്, കാല്‍സ്യം, കോപ്പര്‍ തുടങ്ങിയവയെല്ലം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തധമനികളെ ശുദ്ധീകരിക്കുന്നു. ഇവയില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കാനും രക്തയോട്ടം സുഗമമാക്കാനും ബാര്‍ലിവെള്ളം സഹായിക്കുന്നു.

മൂത്രാശയ അണുബാധ

മൂത്രാശയ അണുബാധ

മൂത്രാശയ അണുബാധയെ നിഷ്പ്രയാസം ഇല്ലാതാക്കാന്‍ ബാര്‍ലി വെള്ളം സഹായിക്കുന്നു. പ്രായഭേദമന്യേ എല്ലാവര്‍ക്കും ബാര്‍ലി വെള്ളം ശീലമാക്കാം. ഇത് കിഡ്‌നി സ്റ്റോണ്‍ പോലുള്ള പ്രശ്‌നങ്ങളെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

 ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

ബാര്‍ലി നാരുകളാല്‍ സമ്പുഷ്ടമാണ്. അതുകൊണ്ട് തന്നെ ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് ബാര്‍ലി വെള്ളം ഉപയോഗിക്കാം. ഡയറിയ, മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇവയെല്ലാം പരിഹാരം നല്‍കും.

അമിതഭാരം കുറയ്ക്കാന്‍

അമിതഭാരം കുറയ്ക്കാന്‍

അമിതഭാരം കൊണ്ട് വീര്‍പ്പുമുട്ടുന്ന വ്യക്തിയാണെങ്കില്‍ അതിനെ ഇല്ലാതാക്കാനും ബാര്‍ലി വെള്ളം കൊണ്ട് സാധിയ്ക്കും. ബീറ്റാഗ്ലൂക്കാന്‍ ഫൈബര്‍ കൊണ്ട് സമ്പുഷ്ടമാണ് ബാര്‍ലി. ഇത് വിശപ്പിനെ കുറയ്ക്കുന്നു. മാത്രമല്ല കലോറി കുറവാണെന്നതും കൊഴുപ്പിനെ ഇല്ലാതാക്കാനുള്ള കഴിവ് ബാര്‍ലിയ്ക്കുണ്ടെന്നതും തടി കുറയ്ക്കാന്‍ സഹായിക്കുന്നു.

 കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഏറ്റവും നല്ലതാണ് ബാര്‍ലി വെള്ളം. ഇതിലുള്ള ബീറ്റാഗ്ലൂക്കാന്‍സ് ആണ് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നത്. മാത്രമല്ല ഇത് ആഹാരത്തില്‍ നിന്നും ചീത്ത കൊളസ്‌ട്രോള്‍ വലിച്ചെടുക്കുന്ന പ്രക്രിയയെ നിഷ്പ്രയാസം ഇല്ലാതാക്കുന്നു.

 പ്രമേഹം കുറയ്ക്കുന്നു

പ്രമേഹം കുറയ്ക്കുന്നു

പ്രമേഹം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് ഇനി അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ് ബാര്‍ലി വെള്ളം. ആഹാരത്തില്‍ നിന്നും ഗ്ലൂക്കോസ് വലിച്ചെടുക്കുന്ന പ്രക്രിയ സാവധാനമാക്കാനും ഗ്ലൂക്കോസ്, ഇന്‍സുലിന്‍ എന്നിവയുടെ അളവ് കുറയാനും ബാര്‍ലി വെള്ളം സ്ഥിരമായി കുടിയ്ക്കുന്നത് നല്ലതാണ്.

ബാര്‍ലി വെള്ളം ഉണ്ടാക്കുന്ന വിധം

ബാര്‍ലി വെള്ളം ഉണ്ടാക്കുന്ന വിധം

കാല്‍ക്കപ്പ് ബാര്‍ലി, നാല് കപ്പ് വെള്ളം, അല്‍പം ഉപ്പ്, അല്‍പം തേന്‍,അല്‍പം നാരങ്ങ നീര് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ബാര്‍ലി നന്നായി കഴുകിയ ശേഷം നാല് മണിക്കൂറെങ്കിലും വെള്ളത്തില്‍ കുതിര്‍ക്കണം. വെള്ളം കളഞ്ഞതിനു ശേഷം നാല് ഗ്ലാസ്സ് വെള്ളം ബാര്‍ലിയില്‍ ഒഴിച്ച് അല്‍പം ഉപ്പും ഇട്ട് അരമണിക്കൂര്‍ തിളപ്പിക്കാം. ശേഷം വാങ്ങി വെച്ച് ആവശ്യമെങ്കില്‍ നാരങ്ങ നീരും തേനും ഒഴിച്ച് ഉപയോഗിക്കാം. ആവശ്യമുള്ളവര്‍ക്ക് ബാക്കി ഫ്രിഡ്ജില്‍ വച്ച് ഉപയോഗിക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യം

ശ്രദ്ധിക്കേണ്ട കാര്യം

ബാര്‍ലി മൂത്രശങ്ക വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് തന്നെ ദിവസവും ആറ് ഗ്ലാസ്സില്‍ കൂടുതല്‍ കഴിയ്ക്കാന്‍ പാടില്ല. മാത്രമല്ല നിങ്ങല്‍ക്ക് താല്‍പ്പര്യമെങ്കില്‍ ബാര്‍ലിയില്‍ കറുവപ്പട്ട, ഇഞ്ചി, ജീരകം എന്നിവയെല്ലാം ഉപയോഗിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വലരെ നല്ലതാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Amazing Barley Water Benefits: Drink Up This Elixir to Good Health

    Barley water ranks high in the category of healthy beverages because it is loaded with essential nutrients. Regular consumption can bring about many health benefits.
    Story first published: Wednesday, February 15, 2017, 12:44 [IST]
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more