Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗ്രീന്‍ ടീ ഓറല്‍ക്യാന്‍സര്‍ കോശങ്ങളെ കൊല്ലും
ഓറല്‍ ക്യാന്‍സറിനെ ഇല്ലാതാക്കാനും കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനും ഗ്രീന്‍ടീയ്ക്ക് കഴിയുന്നു.
കാന്‍സര്‍ എന്നും എപ്പോഴും പേടിപ്പെടുത്തുന്ന ഒന്ന് തന്നെയാണ്. എന്നാല്‍ ഇന്നത്തെ കാലത്താകട്ടെ ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന അവസ്ഥയാണ് നാം കാണുന്നത്. മാറിക്കൊണ്ടിരിയ്ക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും ആണ് പലപ്പോഴും ക്യാന്‍സറിന്റെ ഉറവിടം.
വിവിധ തരത്തിലുള്ള ക്യാന്‍സറുകളില്‍ ഏറ്റവും അപകടകാരിയും എന്ന് പറയുന്നത് ഓറല്‍ ക്യാന്‍സര്‍ തന്നെയാണ്. ഓരോ ദിവസം കഴിയുന്തോറും പുകവലിയ്ക്കുന്നവരിലും മറ്റും ഓറല്‍ ക്യാന്‍സര്‍ വര്‍ദ്ധിച്ചു വരുന്ന കാഴ്ചയാണ് നാം കാണുന്നത്. എന്നാല്‍ ഇനി വെറും ഗ്രീന്‍ ടീയ്ക്ക് ഓറല്‍ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ കഴിയും എന്നാണ് ശാസ്ത്രീയ വിശദീകരണം.

ഓറല്‍ ക്യാന്‍സര്‍
ശരീരത്തിന്റെ മറ്റേതൊരു ഭാഗത്തേയും പോലെ തന്നെയാണ് വായില്‍ ക്യാന്‍സര്‍ ബാധിച്ചാലുള്ള അവസ്ഥ. എന്നാല്‍ പലപ്പോഴും ഈ അവസ്ഥ അല്പം ഭീകരമായിരിക്കും എന്നതാണ് സത്യം.

ഗ്രീന്‍ ടീ
ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുള്ള ഒരു ഘടകം ഓറല്‍ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കും എന്നാണ് കണ്ടെത്തല്‍. പെന്‍സില്‍വാനിയ സര്‍വ്വകലാശാലയിലെ ശാസ്ത്രഞ്ജരാണ് ഇത്തരമൊരു കണ്ടെത്തലിനു പുറകില്‍.

ഇ ജി സി ജി
ഗ്രീന്‍ ടീയില്‍ അടങ്ങിയിരിയ്ക്കുന്ന എപ്പിഗല്ലോകെയ്റ്റചിന്‍-3 ഗല്ലറ്റ് അഥവാ ഇ ജി സി ജി എന്ന ഘടകമാണ് കാന്‍സറിനെ ഇല്ലാതാക്കുന്നത്.

ഇജിസിജി കോശങ്ങളില്‍ പ്രവര്‍ത്തനം
ഇ ജി സി ജി കോശങ്ങളുടെ പവ്വര്‍ഹൗസായ മൈറ്റോകോണ്‍ഡ്രിയയില്‍ ഉണ്ടാകുന്ന പ്രവര്‍ത്തനം മൂലമാകാം ക്യാന്‍സര്‍ കോശങ്ങള്‍ നശിക്കുന്നത് എന്നാണ് ശാസ്ത്രവിശദീകരണം.

ആരോഗ്യകരമായ കോശങ്ങള്‍
ആരോഗ്യകരമായി ശരീരത്തില്‍ നിലനില്‍ക്കുന്ന കോശങ്ങളെ ഇത് നശിപ്പിക്കുന്നില്ല. ക്യാന്‍സര്‍ കോശങ്ങളെ മാത്രം കണ്ടു പിടിച്ചാണ് ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുള്ള ഈ ഘടകം കോശങ്ങളെ നശിപ്പിക്കുന്നത്.

പഠനഫലം
മോളിക്കുലാല് ന്യൂട്രീഷന്‍ ആന്റ് ഫുഡ് റിസര്‍ച്ച എന്ന ജെണലില്‍ ഇതിന്റെ പഠനഫലത്തെക്കുറിച്ച് വിശദീകരിയ്ക്കുന്നുണ്ട്. മാത്രമല്ല ഗ്രീന്‍ ടീ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നത് എന്തുകൊണ്ടും നല്ലതാണെന്നും ഇതില്‍ വിശദീകരിയ്ക്കുന്നുണ്ട്.



Click it and Unblock the Notifications
