For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മീന്‍ കൂടുതല്‍ കഴിച്ചാല്‍...

എന്തിനും ദോഷവശമുള്ളതുപോലെ മീന്‍ അധികം കഴിയ്‌ക്കുന്നതും ആരോഗ്യത്തിന്‌ ചില ദോഷങ്ങള്‍ വരുത്തും.

|

മീന്‍ നോണ്‍വെജ്‌ കഴിയ്‌ക്കുന്ന പലരുടേയും ഇഷ്ടവിഭവമാണ്‌. ഇതു വറുത്തും പൊരിച്ചും കറി വച്ചുമെല്ലാം കഴിയ്‌ക്കുന്നവര്‍ ധാരാളം.

ഒമേഗ ത്രീ ഫാറ്റി ആസിഡും കാല്‍സ്യവുമെല്ലാമടങ്ങിയ മീന്‍ ആരോഗ്യത്തിന്‌ ഏറെ നല്ലതാണെന്ന കാര്യത്തില്‍ സംശയം വേണ്ട. ഹൃദയാരോഗ്യത്തിനും മീന്‍ ഏറെ ഗുണകരമാണ്‌.

എന്നാല്‍ എന്തിനും ദോഷവശമുള്ളതുപോലെ മീന്‍ അധികം കഴിയ്‌ക്കുന്നതും ആരോഗ്യത്തിന്‌ ചില ദോഷങ്ങള്‍ വരുത്തും. മാത്രമല്ല, ചില പ്രത്യേക അവസ്ഥകളിലുള്ളവര്‍ മീന്‍ കഴിയ്‌ക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കുകയും വേണം.

മീന്‍ കൂടുതല്‍ കഴിച്ചാല്‍...

മീന്‍ കൂടുതല്‍ കഴിച്ചാല്‍...

ഗര്‍ഭകാലത്തും ഇതുപോലെ മുലയൂട്ടുന്ന അമ്മമാരുമാണെങ്കില്‍ മീന്‍ കഴിയ്‌ക്കുമ്പോള്‍ ശ്രദ്ധ കൂടുതല്‍ വേണം. കാരണം പല മീനുകളിലും ഇപ്പോള്‍ മെര്‍ക്കുറിയുടെ തോത്‌ ഏറെ കൂടുതലാണ്‌. ഇത്‌ കുഞ്ഞിന്റെ തലച്ചോറടക്കമുള്ള ശാരീരികാരോഗ്യത്തിന്‌ ഏറെ ദോഷങ്ങള്‍ വരുത്തും.

മീന്‍ കൂടുതല്‍ കഴിച്ചാല്‍...

മീന്‍ കൂടുതല്‍ കഴിച്ചാല്‍...

മീനിനെ കൂടുതല്‍ ആരോഗ്യദായകമാക്കുന്നത്‌ ഒമേഗ ത്രീ ഫാററി ആസിഡാണ്‌. ഇത്‌ കൂടുതല്‍ ചെല്ലുമ്പോള്‍ ശരീരത്തിന്റെ സ്വാഭാവികമായ രോഗപ്രതിരോധശേഷി വേണ്ടവിധം പ്രവര്‍ത്തിയ്‌ക്കില്ല. ബാക്ടീരിയ, വൈറല്‍ ഇന്‍ഫെക്ഷനുകള്‍ വരാന്‍ സാധ്യതയേറും. ഇത് പാവപ്പെട്ടവന്റെ വയാഗ്ര, ഉപയോഗിച്ചു നോക്കൂ

മീന്‍ കൂടുതല്‍ കഴിച്ചാല്‍...

മീന്‍ കൂടുതല്‍ കഴിച്ചാല്‍...

മെര്‍ക്കുറിയടങ്ങിയ മത്സ്യം സാധാരണ വലിയ മത്സ്യങ്ങളും മറ്റു മീനുകളെ തിന്നുന്ന മത്സ്യങ്ങളുമാണ്‌. സാധാരണ ഗതിയില്‍ ചെറുമീനുകളെങ്കില്‍ ഇത്തരം റിസ്‌ക്കില്ലെന്നു പറയാം.

മീന്‍ കൂടുതല്‍ കഴിച്ചാല്‍...

മീന്‍ കൂടുതല്‍ കഴിച്ചാല്‍...

ഒരേ തരം മീന്‍ തന്നെ ഉപയോഗിയ്‌ക്കാതെ പലതരം മീനുകള്‍ കുറേശെ വീതം കഴിയ്‌ക്കാം. വറുക്കുന്നതിനേക്കാള്‍ കറിവച്ചു കഴിയ്‌ക്കുന്നതാണ്‌ ആരോഗ്യത്തിനു കൂടുതല്‍ ഗുണകരം.

മീന്‍ കൂടുതല്‍ കഴിച്ചാല്‍...

മീന്‍ കൂടുതല്‍ കഴിച്ചാല്‍...

ചൂര, കോര എന്നീ പേരുകളില്‍ അറിയപ്പെടുന്ന ട്യൂണ മീനില്‍ അല്‍പം കൂടുതല്‍ അളവില്‍ മെര്‍ക്കുറി വരാനുള്ള സാധ്യത പറയപ്പെടുന്നു. ഇത്‌ ഉപയോഗിയ്‌ക്കരുതന്നെല്ല, അധികം വേണ്ട, സ്ഥിരം ശീലവുമാക്കരുത്‌. ഇതിനു പുറമെ സ്രാവ്‌, കടല്‍ക്കുതിര എന്നറിയപ്പെടുന്ന സ്വേഡ്‌ ഫിഷ്‌, പാമ്പുമത്സ്യം എന്നറിയപ്പെടുന്ന ഈല്‍ എന്നിവയിലും മെര്‍ക്കുറി അളവു കൂടുതലാണ്‌.

മീന്‍ കൂടുതല്‍ കഴിച്ചാല്‍...

മീന്‍ കൂടുതല്‍ കഴിച്ചാല്‍...

ആഴ്‌ചയില്‍ മൂന്നോ നാലോ ദിവസം മത്സ്യം നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ ദോഷകരമല്ല. പ്രത്യേകിച്ച്‌ കറി വച്ചു കഴിയ്‌ക്കുമ്പോള്‍.

മീന്‍ കൂടുതല്‍ കഴിച്ചാല്‍...

മീന്‍ കൂടുതല്‍ കഴിച്ചാല്‍...

മത്സ്യം കഴിച്ച ശേഷം ഏതെങ്കിലും പ്രത്യേക തരത്തിലെ ആരോഗ്യപ്രശ്‌നം അനുഭവപ്പെടുകയാണെങ്കില്‍ മെഡിക്കല്‍ സഹായം തേടുക.

English summary

What Happens When You Eat Too Much Fish

What Happens When You Eat Too Much Fish, Read more to know about,
Story first published: Saturday, December 10, 2016, 12:13 [IST]
X
Desktop Bottom Promotion