ഗ്രീന്‍ ടീ നാരങ്ങാനീരു ചേര്‍ത്തു കുടിയ്‌ക്കണം...

Posted By:
Subscribe to Boldsky

ഗ്രീന്‍ ടീയുടെ ആരോഗ്യവശങ്ങളെക്കുറിച്ചാര്‍ക്കും സംശയമുണ്ടാകില്ല. ആരോഗ്യത്തിനും ചര്‍മ-മുടി സംരക്ഷണത്തിനുമെല്ലാം ഇത്‌ ഏറെ നല്ലതാണ്‌. ക്യാന്‍സര്‍ തടയാന്‍ സഹായിക്കുന്ന ഒരു പ്രധാന പാനീയമാണ്‌.

ഇതുപോലെയാണ്‌ ചെറുനാരങ്ങയും. ആരോഗ്യത്തിനും ചര്‍മത്തിനും മുടിയ്‌ക്കുമെല്ലാം ഒരുപോലെ നല്ലത്‌. ഇതിലും ധാരാളം ആന്റിഓക്‌സിഡന്റുകളും വൈറ്റമിന്‍ സിയുമെല്ലാം അടങ്ങിയിട്ടുണ്ട്‌.

ഇങ്ങനെയാണെങ്കില്‍ ഗ്രീന്‍ ടീയില്‍ അല്‍പം ചെറുനാരങ്ങാനീരു ചേര്‍ത്താലോ, പല കാര്യങ്ങളുമുണ്ട്‌. ഇവയെക്കുറിച്ചു കൂടുതലറിയൂ,

പ്രതിരോധശേഷി

പ്രതിരോധശേഷി

ഗ്രീന്‍ ടീയില്‍ ഫ്‌ളേവനോയ്‌ഡുകളുടെ രൂപത്തില്‍ ആന്റിഓക്‌സിഡന്റുകളുണ്ട്‌. ചെറുനാരങ്ങയിലും. ഇവ രണ്ടു ചേരുമ്പോള്‍ ഗുണം ഇരട്ടിയ്‌ക്കും. ശരീരത്തിന്‌ പ്രതിരോധശേഷി ലഭിയ്‌ക്കും.

ക്യാന്‍സര്‍

ക്യാന്‍സര്‍

ഇവയിലെ ആന്റിഓക്‌സിഡന്റുകളും വൈറ്റമിന്‍ സിയുമെല്ലാം ക്യാന്‍സര്‍ തടയാന്‍ സഹായിക്കുന്ന പ്രധാന ഘടകങ്ങളാണ്‌.

കൊളസ്‌ട്രോളും ട്രൈഗ്ലിസറൈഡുകളും

കൊളസ്‌ട്രോളും ട്രൈഗ്ലിസറൈഡുകളും

ഗ്രീന്‍ ടീ-ചെറുനാരങ്ങ കോമ്പിനേഷന്‍ കൊളസ്‌ട്രോളും ട്രൈഗ്ലിസറൈഡുകളും കുറയ്‌ക്കാന്‍ ഏറെ നല്ലതാണ്‌.

ഹൃദയാരോഗ്യത്തിന്‌

ഹൃദയാരോഗ്യത്തിന്‌

ഇവ രണ്ടും ചേരുന്നത്‌ ഹൃദയാരോഗ്യത്തിന്‌ ഏറെ ഗുണകരം. രണ്ടിലേയും ആന്റിഓക്‌സിഡന്റുകളാണ്‌ ഇതിന്‌ സഹായിക്കുന്നത്‌. കൊളസ്‌ട്രോള്‍ കുറയുന്നതും ഹൃദയത്തിന്‌ ഗുണം ചെയ്യും.

ശരീരത്തിന്‌

ശരീരത്തിന്‌

പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റി നടത്തിയ പഠനപ്രകാരം ഗ്രീന്‍ ടീയില്‍ ചെറുനാരങ്ങ ചേര്‍ക്കുമ്പോള്‍ ഗ്രീന്‍ ടീയുടെ ഗുണങ്ങള്‍ വലിച്ചെടുക്കാന്‍ ശരീരത്തിന്‌ ഏളുപ്പം സാധിയ്‌ക്കും.

അയേണ്‍

അയേണ്‍

അയേണ്‍ വലിച്ചെടുക്കാന്‍ ശരീരത്തിന്‌ ഗ്രീന്‍ ടീയിലെ ചില ഘടകങ്ങള്‍ തടസം നല്‍ക്കുന്നുണ്ട്‌. ഈ പ്രശ്‌നം ചെറുനാരങ്ങാ ചേര്‍ക്കുമ്പോള്‍ ഇല്ലാതാകും.

തടിയും കൊഴുപ്പും

തടിയും കൊഴുപ്പും

ഗ്രീന്‍ ടീയും ചെറുനാരങ്ങയും തടിയും കൊഴുപ്പും കുറയ്‌ക്കാന്‍ സഹായിക്കുന്നവയാണ്‌. വൈറ്റമിന്‍ സിയും ആന്റിഓക്‌സിഡന്റുകളും ഒന്നിയ്‌ക്കുമ്പോള്‍ ഗുണം ഇരട്ടിയാകും.

അസിഡിറ്റി

അസിഡിറ്റി

ഗ്രീന്‍ ടീയില്‍ കഫീനുണ്ട്‌. ഇത്‌ വയറ്റില്‍ അസിഡിറ്റിയുണ്ടാക്കും. പ്രത്യേകിച്ച്‌ ഒന്നും കഴിയ്‌ക്കാതെ കുടിയ്‌ക്കുമ്പോള്‍. ചെറുനാരങ്ങ സിട്രിസ്‌ ആസിഡാണെങ്കിലും വയറിനെ തണുപ്പിയ്‌ക്കാന്‍, ആല്‍ക്കലൈനാക്കാന്‍ സഹായിക്കും. അതായത്‌ ഗ്രീന്‍ ടീയിലെ കഫീന്‍ വയറ്റില്‍ അസിഡിറ്റിയുണ്ടാക്കാതിരിയ്‌ക്കാന്‍ ചെറുനാരങ്ങ ചേര്‍ക്കുന്നതു നല്ലതാണ്‌. ബദാം ദിവസവും കഴിച്ചോളൂ, കാരണം.....

ചര്‍മത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ ഇത്‌ ഏറെ നല്ലതാണ്‌. ചര്‍മപ്രശ്‌നങ്ങള്‍ക്കു പരിഹാരം.

ചര്‍മത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ ഇത്‌ ഏറെ നല്ലതാണ്‌. ചര്‍മപ്രശ്‌നങ്ങള്‍ക്കു പരിഹാരം.

ചര്‍മത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ ഇത്‌ ഏറെ നല്ലതാണ്‌. ചര്‍മപ്രശ്‌നങ്ങള്‍ക്കു പരിഹാരം.ഗ്രീന്‍ ടീയ്ക്ക് പാര്‍ശ്വഫലങ്ങളും!!

English summary

What Happens When You Drink Green Tea With Lemon Juice

What Happens When You Drink Green Tea With Lemon Juice, Read more to know about,
Subscribe Newsletter