For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബദാം ദിവസവും കഴിച്ചോളൂ, കാരണം.....

|

നട്‌സ് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് ബാദാം.

പച്ച ബദാമും ഉണക്കിയതുമെല്ലാമുണ്ട്. ഉണങ്ങിയതാണ് വിപണിയില്‍ കൂടുതല്‍ ലഭ്യം, കൊളസ്‌ട്രോള്‍ നിങ്ങളെ കീഴടക്കാതിരിക്കാന്‍.....

ബദാം ദിവസവും കഴിയ്ക്കണമെന്നു പറയുന്നതിന്റെ കാരണങ്ങളെക്കുറിച്ചറിയൂ,

ഹൃദയരോഗങ്ങള്‍

ഹൃദയരോഗങ്ങള്‍

ഇതിലെ മോണോസാച്വറേറ്റഡ് ഫാറ്റ്, പ്രോട്ടീന്‍, പൊട്ടാസ്യം എന്നിവ ഹൃദയത്തിന് നല്ലതാണ്. വൈറ്റമിന്‍ ഇ ഹൃദയരോഗങ്ങള്‍ ചെറുക്കും. മഗ്നീഷ്യം ഹൃദയാഘാതം ചെറുക്കാന്‍ സഹായിക്കും. രക്തധനമികള്‍ക്ക് തകരാറു പറ്റുന്നതു തടയാനും ഇത് നല്ലതാണ്.

ഊര്‍ജം

ഊര്‍ജം

ഇതിലെ മാംഗനീസ്, കോപ്പര്‍, റൈബോഫ്‌ളേവിന്‍ എന്നിവ ഊര്‍ജം ഉല്‍പാദിപ്പിയ്ക്കാനും ഏറെ ഗുണകരമാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

വൈറ്റമിന്‍ ഇ, കാല്‍സ്യം എന്നിവയുള്ളതു കൊണ്ട് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ബദാം ഏറെ നല്ലതാണ്. ഒരു പിടി ബദാം കഴിച്ചാല്‍ ചീത്ത കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ തോത് 4.5 ശതമാനം വരെ കുറയും.

ബ്രെയിന്‍

ബ്രെയിന്‍

തലച്ചോറിന്റെ ആരോഗ്യത്തിനു സഹായിക്കുന്ന റൈബോഫ്‌ളേവിന്‍, എല്‍-കാല്‍നിറ്റൈന്‍ എന്നിവ ബദാമില്‍ അടങ്ങിയിട്ടുണ്ട്. ഇത് അല്‍ഷീമേഴ്‌സ് രോഗം തടയാനും നല്ലതാണ്.

എല്ലുകളേയും പല്ലുകളുടേയും ആരോഗ്യത്തിന്

എല്ലുകളേയും പല്ലുകളുടേയും ആരോഗ്യത്തിന്

ഇതിലെ വൈറ്റമിന്‍, ഫോസ്ഫറസ്, ധാതുക്കള്‍ എന്നിവ എല്ലുകളേയും പല്ലുകളുടേയും ആരോഗ്യത്തിന് മികച്ചതാണ്.

 പ്രതിരോധശേഷി

പ്രതിരോധശേഷി

ഇവയില്‍ ആല്‍ക്കലിയുടെ തോത് കൂടുതലുണ്ട്. ഇതുകൊണ്ടു തന്നെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനും ഇത് സഹായിക്കും.

ക്യാന്‍സര്‍

ക്യാന്‍സര്‍

ബദാം ക്യാന്‍സര്‍ തടയാന്‍ ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇതിലെ ആന്റിഓക്‌സിഡന്റാണ് ഇതിന് സഹായിക്കുന്നത്. കുടലിലൂടെ ഭക്ഷണം പെട്ടെന്നു നീങ്ങാന്‍ സഹായിക്കുന്നതു കൊണ്ടുതന്നെ കോളന്‍ ക്യാന്‍സര്‍ തടയാനും ഇത് നല്ലതു തന്നെ.

പൊട്ടാസ്യം

പൊട്ടാസ്യം

ബദാമിലെ പൊട്ടാസ്യം ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായകമാണ്. ഇതില്‍ സോഡിയത്തിന്റെ അളവ് തീരെ കുറവുമാണ്.

 പ്രമേഹം

പ്രമേഹം

ഇന്‍സുലിന്‍ തോത് കൃത്യമായി നില നിര്‍ത്താന്‍ ബദാം നല്ലതാണ്. ഇതുകൊണ്ടുതന്നെ പ്രമേഹം തടയാന്‍ സഹായകവുമാണ്.

മസിലുകള്‍

മസിലുകള്‍

വൈറ്റമിന്‍ ഇ, മഗ്നീഷ്യം, ഫൈബര്‍, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, അയേണ്‍ തുടങ്ങി ഇവയിലില്ലാത്ത പോഷകമില്ലെന്നു തന്നെ പറയാം. മസിലുകള്‍ വേണമെന്നുള്ളവര്‍ ബദാം കഴിക്കുന്നത് നല്ലതാണ്.

വിശപ്പു മാറാന്‍

വിശപ്പു മാറാന്‍

വിശപ്പു മാറാന്‍ ബദാം നല്ലതാണ്. ഇവ തൈരിലോ പാലിലോ ചേര്‍ത്തു കഴിച്ചാല്‍ ഗുണം കൂടും.

വയര്‍ കുറയ്ക്കാന്‍

വയര്‍ കുറയ്ക്കാന്‍

ഇതിലെ നാരുകള്‍ ദഹനപ്രക്രിയ ശക്തിപ്പെടുത്തും. ഇതുകൊണ്ടുതന്നെ വയര്‍ കുറയ്ക്കാന്‍ സഹായകവുമാണ്.

സൗന്ദര്യം

സൗന്ദര്യം

സൗന്ദര്യത്തിനും ബദാം നല്ലതാണ്. ബദാം കൊണ്ട് ഫേസ് പായ്ക്കുകള്‍ ഉണ്ടാക്കാം. ബദാം കഴിച്ചാല്‍ രണ്ടാഴ്ചക്കുള്ളില്‍ സ്ത്രീകള്‍ക്ക് ശരീരവടിവ് ലഭിക്കുമത്രെ. ലൈംഗിക ബന്ധത്തില്‍ സമയദൈര്‍ഘ്യം കൂട്ടാം

Read more about: health ആരോഗ്യം
English summary

Reasons To Eat Badam Daily

In this article, we have listed out a few health benefits of almonds. Read on to know more about it.
X
Desktop Bottom Promotion