ഗ്രീന്‍ ടീയ്ക്ക് പാര്‍ശ്വഫലങ്ങളും!!

Posted By:
Subscribe to Boldsky

ചായകളില്‍ ആരോഗ്യകരമായതേത് എന്നതിനുള്ള ഉത്തരമാണ് ഗ്രീന്‍ ടീ. ധാരാളം ആരോഗ്യഗുണങ്ങളുള്ള ഇത് സൗന്ദര്യത്തിനും ഏറെ ഗുണകരമാണ്.

ഇതിലെ ആന്റിഓക്‌സിഡന്റുകളാണ് ഗ്രീന്‍ ടീയ്ക്ക് ഇത്തരം ഗുണങ്ങള്‍ നല്‍കുന്നത്. ക്യാന്‍സര്‍ തടയാനും ചര്‍മത്തിന്റെ തിളക്കത്തിനുമെല്ലാം ഇത് സഹായിക്കും.

തലവേദന വരുത്തും ഈ ഭക്ഷണങ്ങള്‍

എന്നാല്‍ ഗ്രീന്‍ ടീയ്ക്ക് ചില ദോഷങ്ങളുമുണ്ടെന്നറിയാമോ, ഗ്രീന്‍ ടീയുടെ ഇത്തരം ദോഷവശങ്ങളെക്കുറിച്ചറിയൂ,

തടി

തടി

ഡയറ്റെടുക്കുന്നവര്‍ക്ക് ഗ്രീന്‍ ടീ നല്ലതാണ്. തടി കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ ഇതില്‍ അല്‍പമെങ്കിലും മധുരം ചേര്‍ത്താല്‍ ഗുണം ദോഷമായി മാറുകയും ചെയ്യും.

മരുന്നുകള്‍

മരുന്നുകള്‍

മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍, പ്രത്യേകിച്ച് ആന്റിബയോട്ടിക്‌സ്, സ്റ്റിറോയ്ഡുകള്‍ എന്നിവയ്‌ക്കൊപ്പം ഗ്രീന്‍ ടീ കുടിയ്ക്കുന്നത് ലിവറിന്റെ ആരോഗ്യത്തിന് കേടാണ്.

ഹോര്‍മോണ്‍

ഹോര്‍മോണ്‍

ഗ്രീന്‍ ടീ അധികം കുടിയ്ക്കുന്നത് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിയ്ക്കും. ദിവസം മൂന്നു കപ്പില്‍ കൂടുതല്‍ കുടിയ്ക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.

കഫീന്‍

കഫീന്‍

ഗ്രീന്‍ ടീയില്‍ കഫീന്‍ കൂടിയ തോതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിന് അത്ര നല്ലതല്ല.

അള്‍സര്‍, അസിഡിറ്റി

അള്‍സര്‍, അസിഡിറ്റി

ഗ്രീന്‍ ടീയില്‍ ടാനില്‍ എന്ന ഘടകം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വയറ്റില്‍ കൂടുതല്‍ ആസിഡുണ്ടാക്കും. സാധാരണ ഗതിയില്‍ ഇത് കുഴപ്പമില്ലെങ്കിലും അള്‍സര്‍, അസിഡിറ്റി പ്രശ്‌നങ്ങളുള്ളവരെങ്കില്‍ ഇത് ദഹന പ്രശ്‌നങ്ങളുണ്ടാക്കും.

അയേണ്‍

അയേണ്‍

ഗ്രീന്‍ ടീയിലെ ടാനിന്‍സ് അയേണ്‍ ആഗിരണം ചെയ്യാനുള്ള രക്തത്തിന്റെ കഴിവിനെ ബാധിയ്ക്കും. അയേണ്‍ ആഗിരണം 20-25 ശതമാനം വരെ കുറയും.

ഗര്‍ഭിണികള്‍

ഗര്‍ഭിണികള്‍

കഫീന്‍ ഗര്‍ഭിണികള്‍ക്ക് നല്ലതല്ല. ഇതുകൊണ്ടുതന്നെ ഗര്‍ഭിണികള്‍ ഗ്രീന്‍ ടീ കുടിയ്ക്കുന്നത് ആരോഗ്യകരവുമല്ല.

Read more about: health food
English summary

Surprising Side Effects Of Green Tea

In this article, the focus is constrained to the side effects of green tea and not so much on the benefits green tea has to offer. At this juncture, for your necessary information, it is essential to understand that the benefits indubitably outnumber Let us take a look at 7 green tea side effects.