For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ലക്ഷണങ്ങള്‍ ഗര്‍ഭാശയ ക്യാന്‍സറിന്റേതാവാം

|

ഗര്‍ഭാശയ ക്യാന്‍സര്‍ മൂലം ഓരോ വര്‍ഷവും ആയിരക്കണക്കിന് സ്ത്രീകളാണ് ലോകത്തിന്റെ പല ഭാഗങ്ങളില്‍ മരണപ്പെടുന്നത്. എത്രയൊക്കെ ശാസ്ത്രലോകം പുരോഗതി പ്രാപിച്ചാലും ക്യാന്‍സര്‍ എന്ന് കേള്‍ക്കുമ്പോള്‍ അതുണ്ടാക്കുന്ന ആഘാതം വളരെ വലുതായിരിക്കും. കരളില്‍ വിഷമുണ്ടെങ്കില്‍ ചില മുന്നറിയിപ്പ്‌

ക്യാന്‍സര്‍ പലപ്പോഴും തുടക്കത്തില്‍ തിരിച്ചറിയപ്പെടുന്നില്ല എന്നതാണ് സത്യം. ഗര്‍ഭാശയ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ പലപ്പോഴും സ്ത്രീകള്‍ ശ്രദ്ധിക്കാറില്ല. എന്തൊക്കെ ലക്ഷണങ്ങളാണ് പലപ്പോഴും സ്ത്രീകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നത് കൊണ്ട് ക്യാന്‍സര്‍ ആയി മാറപ്പെടുന്നത് എന്ന് നോക്കാം.

 അസാധാരണമായ രക്തസ്രാവം

അസാധാരണമായ രക്തസ്രാവം

ആര്‍ത്തവസമയത്തല്ലാതെ തന്നെ രക്തസ്രാവം ഉണ്ടെങ്കില്‍ അത് പലപ്പോഴും ഗര്‍ഭാശയ ക്യാന്‍സറിന്റെ ലക്ഷണമായിരിക്കും. മാത്രമല്ല അസാധാരണമായ വേദന വജൈനയില്‍ അനുഭവപ്പെടുകയാണെങ്കിലും ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.

 വജൈനല്‍ ഡിസ്ചാര്‍ജ്

വജൈനല്‍ ഡിസ്ചാര്‍ജ്

എല്ലാ സ്ത്രീകളിലും വജൈനല്‍ ഡിസ്ചാര്‍ജ് ഉണ്ടാവുമെങ്കിലും ദുര്‍ഗന്ധത്തോടു കടിയ വജൈനല്‍ ഡിസ്ചാര്‍ജ് നാളുകളോളം നീണ്ടു നില്‍ക്കുകയാണെങ്കില്‍ ഉടന്‍ ഗൈനക്കോളജിസ്റ്റിനെ കാണേണ്ടത് അത്യാവശ്യമാണ്. മെലിയാന്‍ പാടുപെടുന്നവര്‍ അറിയണം ഈ അവസ്ഥ

ബന്ധപ്പെടുമ്പോള്‍ വേദന

ബന്ധപ്പെടുമ്പോള്‍ വേദന

ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ അസഹ്യമായ വേദന അനുഭവപ്പെടുന്നതും പലപ്പോഴും സെര്‍വ്വിക്കല്‍ ക്യാന്‍സര്‍ ലക്ഷണങ്ങളിലൊന്നാവാം.

സന്ധികളില്‍ വേദന

സന്ധികളില്‍ വേദന

സന്ധികളില്‍ വേദന ഉണ്ടാക്കുന്ന തരത്തില്‍ എപ്പോഴും ബുദ്ധിമുട്ട് ഉണ്ടാവുകയാണെങ്കില്‍ ഉടന്‍ തന്നെ നല്ലൊരു ഗൈനക്കോളജിസ്റ്റിനെ സമീപിയ്ക്കുകയാണ് ചെയ്യേണ്ടത്.

മൂത്രതടസ്സം

മൂത്രതടസ്സം

മൂത്രമൊഴിയ്ക്കുമ്പോള്‍ എന്തെങ്കിലും തരത്തിലുള്ള തടസ്സം ഉണ്ടാവുകയാണെങ്കില്‍ അത് പലപ്പോഴും സെര്‍വ്വിക്കല്‍ ക്യാന്‍സര്‍ ലക്ഷണങ്ങളിലൊന്നാവാം.

നീണ്ടു നില്‍ക്കുന്ന ആര്‍ത്തവം

നീണ്ടു നില്‍ക്കുന്ന ആര്‍ത്തവം

നീണ്ടു നില്‍ക്കുന്ന ആര്‍ത്തവദിനങ്ങള്‍ ഏത് സ്ത്രീയ്ക്കും ബുദ്ധിമുട്ടുണ്ടാകുന്ന ഒന്നാണ്. അമിതമായ ബ്ലീഡിംഗ്, ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന ആര്‍ത്തവം എന്നിവ അല്‍പം ഗൗരവതരമായി എടുക്കേണ്ടതാണ്.

മൂത്രം പിടിച്ച് നിര്‍ത്താന്‍ കഴിയാതിരിക്കുക

മൂത്രം പിടിച്ച് നിര്‍ത്താന്‍ കഴിയാതിരിക്കുക

പലപ്പോഴും മൂത്രം പിടിച്ച് നിര്‍ത്തുമ്പോള്‍ അതികഠിനമായ തരത്തിലുള്ള വേദനയും മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകളും ഉണ്ടാവുന്നുണ്ടെങ്കില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കാം.

അസാധാരണമായ ഭാരക്കുറവ്

അസാധാരണമായ ഭാരക്കുറവ്

ഭാരം കുറയ്ക്കാന്‍ ശ്രമിക്കാതെ തന്നെ അസാധാരണമായ നിലയില്‍ ഭാരം കുറയുന്നത് പലപ്പോഴും ആരോഗ്യത്തില്‍ കാര്യമായ തകരാറുകള്‍ സംഭവിച്ചു എന്നതിന്റെ ലക്ഷണമാണ്.

അമിത ക്ഷീണം

അമിത ക്ഷീണം

അമിത ക്ഷീണം ഉണ്ടാകുമ്പോഴും അല്‍പം ശ്രദ്ധിക്കണം. പലപ്പോഴും ഇത്തരം നിസ്സാര കാര്യങ്ങള്‍ അവഗണിയ്ക്കുമ്പോഴാണ് പലപ്പോഴും അത് ഗുരുതരമായി മാറുന്നത്.

 കാല്‍ വേദന

കാല്‍ വേദന

കാല്‍വേദന സ്ത്രീകളിലും പുരുഷന്‍മാരിലും ഉണ്ടാവാറുണ്ട്. എന്നാല്‍ സ്ത്രീകളില്‍ നടക്കാന്‍ പോലു വയ്യാത്ത രീതിയില്‍ കാല്‍വേദന കാണപ്പെടുന്നുണ്ടെങ്കില്‍ ഗൈനക്കോളജിസ്റ്റിന്റെ സഹായം തേടുന്നത് നല്ലതാണ്.

English summary

Warning Signs of Cervical Cancer You Should Not Ignore

Here are the top 10 warning signs of cervical cancer you should not ignore.
X
Desktop Bottom Promotion