For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയര്‍ ഷേപ്പാവാന്‍ നാല് എളുപ്പവഴികള്‍

|

വയര്‍ കുറയ്ക്കുന്ന കാര്യത്തില്‍ എപ്പോഴും പരാജയപ്പെടുന്നതാണ് നമ്മുടെ ശീലം. ശരീര സൗന്ദര്യത്തിന്റെ കാര്യത്തില്‍ വയറും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇന്നത്തെ തലമുറയാകട്ടെ വയര്‍ കുറയ്ക്കാന്‍ ഏതറ്റം വരേയും പോകുന്ന അവസ്ഥയാണ് ഉള്ളത്.

വയറിന്റെ ഷേപ്പ് നിലനിര്‍ത്താന്‍ ഡയറ്റ് ചെയ്യുന്നവരും ഡയറ്റെന്ന പേരില്‍ പട്ടിണി കിടക്കാനും ഇന്നത്തെ തലമുറ തയ്യാറാണ്. മാത്രമല്ല ജിമ്മിന്‍ കിടന്ന് എന്ത് കസര്‍ത്തു കാണിക്കാനും ഇവര്‍ തയ്യാറാവുന്നു. എന്നാല്‍ വയര്‍ കുറയ്ക്കാന്‍ ഇനി ഇതിന്റെയൊന്നും ആവശ്യമില്ല. രാവിലെ വെറും വയറ്റില്‍ ചൂടുവെള്ളം കുടിച്ചാല്‍

പലപ്പോഴും നമ്മുടെ സൈസ് സീറോ സ്വപ്‌നങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് നമ്മള്‍ തന്നെയാണ്. എന്നാല്‍ അതിനായി നമ്മള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നു നോക്കാം.

അമിത കൊഴുപ്പ്

അമിത കൊഴുപ്പ്

ശരീരത്തിലെ അമിത കൊഴുപ്പ് ഇല്ലാതാക്കാനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതായാല്‍ തന്നെ വയറിന്റെ ഷേപ്പ് തിരിച്ചു കിട്ടും.

അബ്‌ഡോമിനല്‍ വ്യായാമം കുറയ്ക്കുക

അബ്‌ഡോമിനല്‍ വ്യായാമം കുറയ്ക്കുക

അബ്‌ഡോമിനല്‍ വ്യയാാമങ്ങള്‍ കുറയ്ക്കുകയാണ് പിന്നീടുള്ള വഴി. അടിവയറ്റില്‍ കഠിനമായ വ്യായാമങ്ങള്‍ ചെയ്യുന്നത് നടുവിന് ദോഷം ചെയ്യും. മാത്രമല്ല ഇത്തരത്തിലുള്ള വ്യായാമങ്ങള്‍ കൊണ്ട് കുടവയര്‍ കുറയുകയുമില്ല.

 ശരീരഭാരം പ്രധാന ഘടകം

ശരീരഭാരം പ്രധാന ഘടകം

ശരീരഭാരമാണ് ഇത്തരത്തില്‍ കുടവയര്‍ കുറയ്ക്കുന്നതിന് പ്രധാന തടസ്സം. കൊഴുപ്പ് കുറയുന്നതു പോലെ ഭാരം കുറയുന്നത് എളുപ്പമല്ല. അതുകൊണ്ട് തന്നെ ശരീരഭാരം കൂട്ടുന്ന ജങ്ക്ഫുഡുകളും കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും കഴിയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

ഭക്ഷണം ശ്രദ്ധിച്ച്

ഭക്ഷണം ശ്രദ്ധിച്ച്

ഭക്ഷണ കാര്യത്തിലും അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കാം. മൂന്ന് നേരവും ഭക്ഷണം കഴിയ്ക്കണം. എന്നാല്‍ ജങ്ക്ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവയോട് പൂര്‍ണമായും നോ പറയുക.

English summary

Quickest way to lose abdominal fat

Belly fat is the most harmful fat in your body, linked to many diseases. Here are some ways to lose belly fat.
X
Desktop Bottom Promotion