കുടവയര്‍ ക്ഷണിച്ചു വരുത്തും ശീലങ്ങള്‍

Posted By:
Subscribe to Boldsky

കുടവയറാണ് ഇന്നത്തെ തലമുറയുടെ ഏറ്റവും വലിയ പ്രശ്‌നം. അതുകൊണ്ടു തന്നെ കുടവയര്‍ കുറയ്ക്കാനുള്ള നമ്മുടെ പല ശ്രമങ്ങളും പരാജയങ്ങളാകുന്നു. നമ്മുടെ തന്നെ ചില ശീലങ്ങളാണ് ഇത്തരത്തില്‍ കുടവയര്‍ വരുത്തിവെയ്ക്കുന്നത്. പച്ചവെള്ളം വരെ തടി കുറയ്ക്കും

കുടവയര്‍ ഒതുക്കാന്‍ ശ്രമിച്ച് അതില്‍ പരാജയപ്പെട്ട നിരവധി പേരെ നമുക്കറിയാം. എന്തുകൊണ്ടാണ് ഇത്തരത്തില്‍ കുടവയറിന്റെ കാര്യത്തില്‍ പലരും പരാജയം സമ്മതിയ്ക്കുന്നതെന്നു നോക്കാം. എന്തൊക്കെ ദു:ശ്ശീലങ്ങളാണ് ഇതിനു കാരണമെന്നും.

സോഫ്റ്റ്ഡ്രിങ്കുകളോടുള്ള ഭ്രമം

സോഫ്റ്റ്ഡ്രിങ്കുകളോടുള്ള ഭ്രമം

സോഫ്റ്റഡ്രിങ്കുകളോടുള്ള ഭ്രമം പലപ്പോഴും നമ്മുടെ കുടവയറിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്ന ഒന്നാണ്. കലോറി ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ കുടവയര്‍ കൂട്ടാന്‍ വേറൊന്നും വേണ്ടെന്നത് സത്യം.

ഇരുന്നിട്ടുള്ള ജോലി

ഇരുന്നിട്ടുള്ള ജോലി

ഇരുന്നുള്ള ജോലി പലപ്പോഴും നമ്മളെ പൊണ്ണത്തടിയന്‍മാരും തടിച്ചികളും ആക്കുന്നു. സ്ത്രീകളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിയ്ക്കുന്നതും.

ആലോചിക്കാതെയുള്ള കഴിക്കല്‍

ആലോചിക്കാതെയുള്ള കഴിക്കല്‍

ഭക്ഷണം കഴിയ്ക്കുമ്പോള്‍ ആലോചിക്കാതെ കഴിയ്ക്കുന്നത് കുടവയറിനെ ക്ഷണിച്ചു വരുത്തുന്നതിനു തുല്യമാണ്. ഡയറ്റ് എന്ന രീതിയില്‍ നമ്മള്‍ പലപ്പോഴും കാട്ടിക്കൂട്ടുന്ന കോമാളിത്തരങ്ങളും കുടവയര്‍ വരുത്തിവെയ്ക്കും.

ടിവി കാണലും ഭക്ഷണവും

ടിവി കാണലും ഭക്ഷണവും

ഭക്ഷണം കഴിയ്ക്കുന്നതും ടിവി കാണുന്നതും ഒരുമിച്ചു ചെയ്യുന്ന ചില പാര്‍ട്ടികളുണ്ട്. ഇത്തരക്കാര്‍ക്ക് കുടവയര്‍ വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. ടിവി പലപ്പോഴും നമ്മളെ ഭക്ഷണം കൂടുതല്‍ കഴിക്കാന്‍ പ്രേരിപ്പിക്കും.

മടിയെന്ന വില്ലന്‍

മടിയെന്ന വില്ലന്‍

പലപ്പോഴും മടിയും കുടവയറിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. പകല്‍സ്വപ്‌നം കണ്ടു കൊണ്ടിരിക്കുന്നവരാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നതും.

പാര്‍ട്ടികള്‍...

പാര്‍ട്ടികള്‍...

പലപ്പോഴും നൈറ്റ് പാര്‍ട്ടികള്‍ നമുക്ക് സമ്മാനിയ്ക്കുന്നത് കുടവയറും അമിതവണ്ണവും മാത്രമാണ്. എന്നാല്‍ എത്രയൊക്കെ കുടവയറും അമിതവണ്ണവും ഉണ്ടായാലും ആ ശീലം മാറ്റാന്‍ പലരും തയ്യാറല്ലെന്നതും സത്യം.

യഥാര്‍ത്ഥ ഭക്ഷണത്തെ മറക്കുന്നു

യഥാര്‍ത്ഥ ഭക്ഷണത്തെ മറക്കുന്നു

പലപ്പോഴും നമുക്ക് പറ്റുന്ന അബദ്ധമാണിത്. ആരോഗ്യം നോക്കി ഭക്ഷണം കഴിയ്ക്കാതെ പലപ്പോഴും നിറത്തിനും മണത്തിനും പ്രാധാന്യം നല്‍കി ഭക്ഷണം കഴിയ്ക്കുന്നു.

English summary

Nasty Habits That Invite Belly Fat

Here are some of the very bad habits that invite belly fat. It is time to change your lifestyle and lead a healthier fat-free life, take a look.