നിങ്ങളുടെ സെക്‌സ് ജീവിതം ആരോഗ്യകരമോ?

Posted By:
Subscribe to Boldsky

സെക്‌സ് കേവലസുഖം മാത്രമാണെന്ന ധാരണ ശരിയല്ല. ആരോഗ്യഗുണങ്ങള്‍, ശരീരത്തിനും മനസിലുമെല്ലാം നല്‍കുന്ന ഒന്നുകൂടിയാണിത്.

എന്നാല്‍ സെക്‌സ് ആരോഗ്യകരമെങ്കില്‍ മാത്രമേ ആരോഗ്യഗുണങ്ങള്‍ ലഭിയ്ക്കുകയുള്ളൂവെന്നോര്‍ക്കുക. അല്ലെങ്കില്‍ ചിലപ്പോള്‍ ദോഷമാകും ഫലം.

നിങ്ങളുടെ സെക്‌സ് ആരോഗ്യകരമോയെന്നറിയാന്‍ ചില വഴികളുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ. വെളുക്കാന്‍ തേന്‍ ഇങ്ങനെ പുരട്ടൂ

 സെക്‌സ് ജീവിതം ആരോഗ്യകരമോ?

സെക്‌സ് ജീവിതം ആരോഗ്യകരമോ?

നിങ്ങളുടെ ശരീരത്തെക്കുറിച്ചു അപകര്‍ഷതാബോധം അനുഭവപ്പെടുന്നില്ലെങ്കില്‍. യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് 18നും 40നും മധ്യേ നടത്തിയ പഠനത്തില്‍ സ്വന്തം ശരീരത്തെക്കുറിച്ച് ആത്മവിശ്വാസമുള്ളവര്‍ക്കാണ് സെക്‌സ് ആസ്വാദ്യകരമാകുന്നതെന്നു തെളിഞ്ഞിട്ടുണ്ട്. അല്ലാത്തവര്‍ക്ക് ലൂബ്രിക്കേഷന്‍ കുറവ്, ഓര്‍ഗാസമില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകും.

 സെക്‌സ് ജീവിതം ആരോഗ്യകരമോ?

സെക്‌സ് ജീവിതം ആരോഗ്യകരമോ?

സെക്‌സില്‍ ഇരുപങ്കാളികള്‍ക്കും തങ്ങളുടെ ആവശ്യം തുറന്നു പ്രകടിപ്പിയ്ക്കാനും ചര്‍ച്ച ചെയ്യാനും സാധിയ്ക്കുന്നുവെങ്കില്‍, നിങ്ങളാഗ്രഹിയ്ക്കുന്നതു പങ്കാളിയില്‍ നിന്നു ലഭിയ്ക്കുന്നുവെങ്കില്‍ സെക്‌സ് ആരോഗ്യകരമെന്നര്‍ത്ഥം.

 സെക്‌സ് ജീവിതം ആരോഗ്യകരമോ?

സെക്‌സ് ജീവിതം ആരോഗ്യകരമോ?

സെക്‌സെന്നാല്‍ പെട്ടെന്നു സംഭവിയ്‌ക്കേണ്ടതാകണമെന്നില്ല,ഇത് മുന്‍കൂട്ടി പ്ലാന്‍ ചെയ്തുമാകാം. അതായത് കുട്ടികളുള്ള ദമ്പതിമാരെങ്കില്‍ അവര്‍ ഉറങ്ങിയ ശേഷം ഉദാഹരണം. ഇതും പങ്കാളികള്‍ തമ്മിലുള്ള ആരോഗ്യകരമായ സെക്‌സിന്റെ ഭാഗമാണെന്നു പഠനങ്ങള്‍ പറയുന്നു.

 സെക്‌സ് ജീവിതം ആരോഗ്യകരമോ?

സെക്‌സ് ജീവിതം ആരോഗ്യകരമോ?

സെക്‌സ് എത്ര തവണ സംഭവിയ്ക്കുന്നുവെന്നതിന് തവണകള്‍ എണ്ണാതിരിയ്ക്കുന്നതും കണക്കു വയ്ക്കാതിരിയ്ക്കുന്നതും ആരോഗ്യകരമായ സെക്‌സിന്റെ ഭാഗം തന്നെയാണ്. ജേര്‍ണല്‍ ഓഫ് ഇക്കണോമിത് ബിഹാവിയര്‍ ആന്റ് ഒാര്‍ഗനൈസേഷനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

 സെക്‌സ് ജീവിതം ആരോഗ്യകരമോ?

സെക്‌സ് ജീവിതം ആരോഗ്യകരമോ?

സെക്‌സ് നിങ്ങള്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍, ആഗ്രഹിയ്ക്കുന്നുവെങ്കില്‍ ഇതും ആരോഗ്യകരമായ സെക്‌സിന്റെ ഭാഗം തന്നെയാണ്. ആസ്വാദനം ആരോഗ്യകരമായ സെക്‌സിന്റെ ഭാഗമാണ്.

 സെക്‌സ് ജീവിതം ആരോഗ്യകരമോ?

സെക്‌സ് ജീവിതം ആരോഗ്യകരമോ?

തങ്ങള്‍ക്കു താല്‍പര്യമില്ലെങ്കിലും പങ്കാളിയെ കരുതി സെക്‌സിനു തയ്യാറാകാതിരിയ്ക്കുക എന്നതും ആരോഗ്യകരമായ സെക്‌സിന്റെ ഭാഗമാണ്. അതായത് താല്‍പര്യമില്ലാതെ സെക്‌സിനു വഴങ്ങുന്നത് ആരോഗ്യകരമല്ലെന്നര്‍ത്ഥം.

 സെക്‌സ് ജീവിതം ആരോഗ്യകരമോ?

സെക്‌സ് ജീവിതം ആരോഗ്യകരമോ?

സെക്‌സ് രീതികള്‍ മാറ്റാന്‍ തയ്യാറാകുമ്പോള്‍, അതായത് പുതിയ വഴികള്‍ പരീക്ഷിയ്ക്കുന്നതിലൂടെ സെക്‌സ് ജീവിതത്തിന്റെ വിരസരയകറ്റുന്നത് ആരോഗ്യകരമായ സെക്‌സിന്റെ മറ്റൊരു ലക്ഷണമാണ്.

 സെക്‌സ് ജീവിതം ആരോഗ്യകരമോ?

സെക്‌സ് ജീവിതം ആരോഗ്യകരമോ?

സെക്‌സ് നല്‍കുന്ന സംതൃപ്തിയ്ക്കും പങ്കാളികളുടെ ബന്ധത്തിനും തമ്മില്‍ പൊസറ്റീവ് ബന്ധമുണ്ടെന്നു പഠനങ്ങള്‍ പറയുന്നു. സെക്‌സ് നിങ്ങള്‍ തമ്മിലുള്ള ബന്ധം അടുപ്പിയ്ക്കുന്ന ഒന്നാണെങ്കില്‍ പ്രത്യേകിച്ചും.

 സെക്‌സ് ജീവിതം ആരോഗ്യകരമോ?

സെക്‌സ് ജീവിതം ആരോഗ്യകരമോ?

സെക്‌സിനിടെ സെക്‌സ് സംബന്ധമായ സംസാരങ്ങളുണ്ടാകുന്നത് ആരോഗ്യകരമായ സെക്‌സിന്റെ ഭാഗമാണെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.

 സെക്‌സ് ജീവിതം ആരോഗ്യകരമോ?

സെക്‌സ് ജീവിതം ആരോഗ്യകരമോ?

സെക്‌സില്‍ പ്രത്യേകിച്ചു നിയമങ്ങളില്ലാതെ, ഇരുവര്‍ക്കും ആസ്വദ്യകരമായ രീതിയില്‍ സ്വീകരിയ്ക്കുന്നത്, ഇതു മെല്ലെയാകാം, വേഗത്തിലാകാം, ആരോഗ്യകരമായ സെക്‌സ് ജീവിതത്തിന്റെ ലക്ഷണമാണ്.

English summary

Is Your Physical Relationship Healthy

Is Your Physical Relationship healthy?Read more to know about,