For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ചൊറിയണം (കൊടിത്തൂവ)പറിച്ചു കളയല്ലേ,കാരണം.....

തൊട്ടാല്‍ ചൊറിയുമെന്നു പറഞ്ഞ് ഉപദ്രവകാരികളായ ചെടിയുടെ കൂട്ടത്തില്‍ പെടുത്തി നാം പറിച്ചു കളയുന്ന ഒന്ന

|

നമ്മുടെ തൊടിയില്‍ത്തന്നെ സൂക്ഷിച്ചു നോക്കിയാല്‍ പല നാട്ടുമരുന്നുകളും കിട്ടും, രോഗം മാറ്റുമെങ്കിലും പാര്‍ശ്വഫലങ്ങളുണ്ടാക്കുന്ന, പോക്കറ്റു കാലിയാക്കുന്ന മരുന്നുകളേക്കാളുമെല്ലാം ഫലപ്രദമായ ചിലത്. പണ്ടുകാലത്ത് അസുഖങ്ങള്‍ മാറ്റാനുപയോഗിയ്ക്കാറുള്ള ചില സസ്യങ്ങള്‍.

ഇത്തരത്തിലുള്ള ഒന്നാണ് കൊടിത്തൂവ. നെറ്റില്‍ എന്ന് ഇംഗ്ലീഷ് പേരുള്ള ഇത് ചൊറിയണം എന്നും അറിയപ്പെടും. തൊട്ടാല്‍ ചൊറിയുമെന്നു പറഞ്ഞ് ഉപദ്രവകാരികളായ ചെടിയുടെ കൂട്ടത്തില്‍ പെടുത്തി നാം പറിച്ചു കളയുന്ന ഒന്ന്.

എന്നാല്‍ ഈ കൊടിത്തൂവയ്ക്ക് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. പല ആയുര്‍വേദ മരുന്നുകളിലും ഉപയോഗിച്ചിരുന്ന ഒന്നാണിത്. ഇപ്പോള്‍ ഏതാണ്ട് നാമാവശേഷമായിത്തുടങ്ങുന്ന ഇത് ഇപ്പോഴും നാട്ടില്‍പുറത്തെ തൊടികളില്‍ ചിലയിടത്തെങ്കിലും കാണാം.

തലവേദന

തലവേദന

തലവേദന പോലുള്ള അസുഖങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. മൈഗ്രൈന്‍, തലവേദന പ്രശ്‌നങ്ങളുള്ളവര്‍ക്കുപയോഗിയ്ക്കാം.

രക്തം

രക്തം

ഇത് രക്തം ശുദ്ധീകരിയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ്. ഇതുകൊണ്ടുതന്നെ ചര്‍മത്തെ ആക്രമിയ്ക്കുന്ന എസ്‌കിമ പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി.ഈ പാനീയം കുടിച്ചു നര മാറ്റാം...

 തടി

തടി

ഇത് ദഹനരസങ്ങളുടെ ഉല്‍പാദനം മെച്ചപ്പെടുത്തുന്നു. ബൈല്‍ ഉല്‍പാദനം സുഗമമാക്കും. ഇതുവഴി അപചയപ്രക്രിയയിലൂടെ കൊഴുപ്പകറ്റാനും തടി കുറയ്ക്കാനും സഹായിക്കുന്നു.

ഗ്ലൂക്കോസ് തോത്

ഗ്ലൂക്കോസ് തോത്

പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നതു കൊണ്ടുതന്നെ രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കാന്‍ ഇത് ഏറെ ഗുണകരമാണ്.

അനീമിയ

അനീമിയ

ഇതില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ അനീമിയ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

വാതം

വാതം

വാതം ശമിപ്പിയ്ക്കാനും ഇതുവഴിയുണ്ടാകുന്ന വേദന കുറയ്ക്കാനും ഏറെ നല്ലതാണ് കൊടിത്തൂവ.

മുടികൊഴിച്ചില്‍

മുടികൊഴിച്ചില്‍

പൊട്ടാസ്യം, അയേണ്‍, ഫോസ്ഫറസ്, വൈറ്റമിന്‍ സി, എ, ക്ലോറോഫില്‍ എന്നിവയടങ്ങിയ ഇത് മുടികൊഴിച്ചില്‍ അകറ്റാനും ഏറെ നല്ലതാണ്.

മാസമുറ

മാസമുറ

സ്ത്രീകളില്‍ മാസമുറസംബന്ധമായ പ്രശ്‌നങ്ങളകറ്റുന്നതിനും ഇത് ഏറെ ഗുണകരമാണ്.

ആസ്തമ, ലംഗ്‌സ്

ആസ്തമ, ലംഗ്‌സ്

ആസ്തമ, ലംഗ്‌സ് സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നതിനും ഏറെ ഗുണകരം.

ഉറക്കക്കുറവ്

ഉറക്കക്കുറവ്

ഉറക്കക്കുറവ് പരിഹരിയ്ക്കുന്നതിനും കൊടിത്തൂവ ഏറെ നല്ലതാണ്.

നെറ്റില്‍ ടീ

നെറ്റില്‍ ടീ

ഇതിന്റെ വേരും തണ്ടും ഇലയും പൂവുമെല്ലാം തന്നെ ഗുണകരമാണ്. ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം. നെറ്റില്‍ ടീ പൊതുവെ അസുഖങ്ങള്‍ക്കുപയോഗിയ്ക്കപ്പെടുന്ന ഒന്നാണ്.

English summary

Health Benefits of Nettle Plant

Health Benefits of Nettle Plant, Read more to know about,
X
Desktop Bottom Promotion