For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടക്കക്കാര്‍ യോഗയില്‍ വരുത്തുന്ന ഗുരുതര പിഴവുകള്‍

|

എല്ലാ അവയവങ്ങള്‍ക്കും വ്യായാമം നല്‍കുന്ന വ്യായാമവും ശ്വസനക്രിയയും ഒരുമിച്ച് ചേരുന്ന പ്രായഭേദമന്യേ എല്ലാവര്‍ക്കും ചെയ്യാവുന്ന ഒന്നാണ് യോഗ. സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്ത് വരെ യോഗ ചെയ്യാവുന്നതാണ്.

എന്നാല്‍ ഏത് കാര്യം തുടങ്ങുമ്പോഴും തെറ്റുകള്‍ പറ്റുന്നത് സ്വാഭാവികമാണ്. യോഗയുടെ കാര്യത്തിലും അത്തരം തെറ്റുകള്‍ നിരവധിയാണ്. യോഗ ചെയ്യുമ്പോള്‍ തുടക്കക്കാര്‍ വരുത്തുന്ന തെറ്റുകള്‍ എന്തൊക്കെയെന്ന് നോക്കാം.

Common mistakes yoga beginners make

കോഴ്‌സ് തിരഞ്ഞെടുക്കുന്ന കാര്യത്തില്‍

യോഗയ്ക്ക് വിവിധ തരത്തിലുള്ള ഘട്ടങ്ങളാണ് ഉള്ളത്. എന്നാല്‍ തുടക്കക്കാര്‍ പോലും പലപ്പോഴും തിരഞ്ഞെടുക്കുന്നത് പ്രാക്ടീസ് സെഷന്‍ ആയിരിക്കും. എന്നാല്‍ അടിസ്ഥാനം മനസ്സിലാക്കാതെ പഠനം തുടങ്ങിയാല്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങലും ഗുരുതരമായിരിക്കും.

Common mistakes yoga beginners make

യോഗ ഡിവിഡി

ടിവിയില്‍ കണ്ട് യോഗ പഠിയ്ക്കാന്‍ ശ്രമിക്കുന്നവരുമുണ്ട്. എന്നാല്‍ ഇത് നീന്തലറിയാത്തയാളെ ആഴക്കടലില്‍ കൊണ്ടിടുന്നതിനു തുല്യമാണ്.

വസ്ത്രധാരണത്തിലെ ശ്രദ്ധ

Common mistakes yoga beginners make

യോഗ ചെയ്യുമ്പോള്‍ ധരിയ്ക്കുന്ന വസ്ത്രത്തിലും ശ്രദ്ധ വേണം. കാരണം ഇടുങ്ങിയ വസ്ത്രം ധരിച്ച് യോഗ ചെയ്യുന്നയാള്‍ക്ക് ശ്വാസോഛ്വാസം കൃത്യമായി നടക്കില്ല. അതു മാത്രമല്ല വിവിധ തരത്തിലുള്ള ആസനങ്ങള്‍ ചെയ്യുമ്പോള്‍ അത് കംഫര്‍ട്ടബിള്‍ അല്ലാത്ത രീതിയിലേക്ക് മാറകയും ചെയ്യും.

അരക്ഷിതാവസ്ഥ തോന്നുന്നത്

പലപ്പോഴും യോഗ ക്ലാസ്സില്‍ തുടക്കക്കാര്‍ക്ക് അരക്ഷിതാവസ്ഥയായിരിക്കും ഉണ്ടായിരുന്നത്. പ്രാക്ടീസ് ചെയ്യുന്നതിലൂടെ മാത്രമേ കാര്യങ്ങള്‍ പെര്‍ഫക്ട് ആവുകയുള്ളൂ.

Common mistakes yoga beginners make

ഭക്ഷണം കഴിച്ച് യോഗ ചെയ്യരുത്

ഭക്ഷണം കഴിച്ച് നിറഞ്ഞ വയറുമായി ഒരിക്കലും യോഗ ചെയ്യരുത്. ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും. ദഹനത്തെ പ്രശ്‌നത്തിലാക്കുകയും ചെയ്യുന്നു.

English summary

Common mistakes yoga beginners make

Yoga has various levels. It is very shocking when beginners start their practice or join the advance level courses as beginners.
X
Desktop Bottom Promotion