For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയര്‍ ചാടുന്നതിന് മൂന്ന് ദിവസം കൊണ്ട് പരിഹാരം

|

വയര്‍ ചാടുന്നതിന് പലരും പരാതി പറയുന്നത് നമ്മള്‍ സ്ഥിരം കേള്‍ക്കുന്നതാണ്. എന്നാല്‍ പലപ്പോഴും വര്‍ ചാടുന്നതിന് പരിഹാരം എന്നോണം മരുന്നും മന്ത്രവുമായി കഴിയുന്നവര്‍ ഒട്ടും കുറവല്ല. ഇത് അഭംഗി വരുത്തുമെന്നതാണ് മിക്കവരുടേയും പ്രശ്‌നം.

പ്രകൃതിദത്ത ആന്റിബയോട്ടിക്‌സുകള്‍ ഇതാ...

എന്നാല്‍ അഭംഗി മാത്രമല്ല കുടവയറിന്റെ സംഭാവന ആരോഗ്യപ്രശ്‌നങ്ങളും ഇതുണ്ടാക്കുന്നു. വയര്‍ ചാടുന്നത് ദിവസങ്ങള്‍ക്കുള്ളില്‍ കുറയ്ക്കാന്‍ ചില എളുപ്പവഴികളുണ്ട്. ഇഞ്ചിയാണ് ഇതിനുള്ള പരിഹാരം. എന്നാല്‍ ഇഞ്ചിയോടൊപ്പം എന്തൊക്കെയോ ചേര്‍ക്കണം. അതെന്തൊക്കെയെന്ന് നോക്കാം.

 ഇഞ്ചിയിലുണ്ട് എല്ലാത്തിനും പരിഹാരം

ഇഞ്ചിയിലുണ്ട് എല്ലാത്തിനും പരിഹാരം

ഇഞ്ചിയുടെ ആരോഗ്യഗുണങ്ങള്‍ എത്ര പറഞ്ഞാലും തീരാത്തതാണ്. തടി കുറയ്ക്കാന്‍ മാത്രമല്ല ഇഞ്ചി ഉപയോഗിക്കുന്നത് ശരിയ്ക്കും ഒരു മൃതസഞ്ജീവനിയാണ് ശരിയ്ക്കും ഇഞ്ചി. ഇഞ്ചി കൊണ്ട് എങ്ങനെ തടി കുറയ്ക്കാമെന്നു നോക്കാം.

 നാരങ്ങയും ഇഞ്ചിയും

നാരങ്ങയും ഇഞ്ചിയും

നാരങ്ങാ നീരും ഇഞ്ചിയും മിക്‌സ് ചെയ്ത് തണുത്ത വെള്ളത്തില്‍ കഴിയ്ക്കുക. ഇത് ആരോഗ്യത്തിന് മാത്രമല്ല ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വയര്‍ കുറയ്ക്കാനും സഹായിക്കുന്നു.

ദഹനത്തിന് സഹായിക്കുന്നു

ദഹനത്തിന് സഹായിക്കുന്നു

ദഹനത്തിന് സഹായിക്കുന്നതിന് ഈ പാനീയം വളരെ നല്ലതാണ്. അതുകൊണ്ട് തന്നെ ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഈ പാനീയം കഴിയ്ക്കുന്നത് നമ്മള്‍ ആഗ്രഹിച്ച ഫലവും ആരോഗ്യവും നല്‍കുന്നു.

കുക്കുമ്പറും ഇഞ്ചിയും

കുക്കുമ്പറും ഇഞ്ചിയും

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഒഴിച്ചു കൂടാനാവാത്തതാണ് കുക്കുമ്പര്‍. എന്നാല്‍ കുക്കുമ്പറിനോടൊപ്പം ഇഞ്ചി കൂടെ ചേരുമ്പോള്‍ കളി മാറുന്നു. കുക്കുമ്പര്‍ ജ്യൂസില്‍ ഇഞ്ചി നീര് ചേര്‍ത്ത് കഴിയ്ക്കുന്നത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വയര്‍ കുറയ്ക്കുന്നു.

 രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് പറ്റിയ ഇത്രയും നല്ലൊരു പാനീയം വേറെ ഇല്ല എന്നത് തന്നെയാണ് കാര്യം. മാത്രമല്ല അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്.

ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നു

ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നു

ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നതിലും ഈ പാനീയം മുന്‍പില്‍ തന്നെയാണ്. ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് എന്നത് തന്നെയാണ് ഇതിനെ മറ്റു പാനീയങ്ങളില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നതും.

ഗ്രീന്‍ ടീയും ഇഞ്ചിയും

ഗ്രീന്‍ ടീയും ഇഞ്ചിയും

ഗ്രീന്‍ ടീ പോഷകങ്ങളുടെ കലവറയാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. വയറു കുറയ്ക്കുന്ന കാര്യത്തില്‍ ഇത്രയധികം സഹായിക്കുന്ന പാനീയം വേറെ ഇല്ലെന്നതു തന്നെ കാര്യം. ഇഞ്ചിനീര് അല്‍പം ഗ്രീന്‍ ടീയില്‍ ചേര്‍ത്ത് കഴിയ്ക്കുന്നത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വയറു കുറയ്ക്കുന്നു.

കൊഴുപ്പ് കുറയ്ക്കുന്നു

കൊഴുപ്പ് കുറയ്ക്കുന്നു

കൊഴുപ്പ് കുറ്ക്കുന്ന കാര്യത്തിലും ഗ്രീന്‍ ടീ മുമ്പിലാണ്. എന്നപം രാവിലെ വെറും വയറ്റില്‍ ഗ്രീന്‍ ടീയും ഇഞ്ചിയും ചേര്‍ത്ത പാനീയം കഴിയ്ക്കുന്നത് തടി കുറയ്ക്കുകയും വയറു ചാടുന്നതില്‍ നിന്ന് നമ്മളെ രക്ഷിക്കുകയും ചെയ്യും.

മുസ്സംബിയും ഇഞ്ചിയും

മുസ്സംബിയും ഇഞ്ചിയും

മുസ്സംബി വേനല്‍ക്കാലത്ത് കഴിയ്ക്കാന്‍ പറ്റിയ പഴമാണ്. എന്നാല്‍ ഇതിനോടൊപ്പം ഇഞ്ചിനീര് കൂടി കലരുമ്പോള്‍ സീന്‍ മാറുന്നു. വയറു കുറയ്ക്കാനും വയറു ചാടുന്നത് തടയാനും ഇത്രയധികം സഹായിക്കുന്ന ജ്യൂസ് വേറെ ഇല്ലെന്നതു തന്നെ കാരണം.

കരളിനെ സംരക്ഷിക്കുന്നു

കരളിനെ സംരക്ഷിക്കുന്നു

കരളിനെ സംരക്ഷിക്കുന്നതില്‍ ഈ പാനീയം പ്രത്യേകം സഹായിക്കുന്നു. ശരീരത്തിലെ ടോക്‌സിനെ നീക്കം ചെയ്യുന്നതു വഴി ആരോഗ്യമുള്ള കരള്‍ ഉണ്ടാവുന്നു.

ബ്ലൂബെറി, ക്യാരറ്റ് ഇഞ്ചി നീര്

ബ്ലൂബെറി, ക്യാരറ്റ് ഇഞ്ചി നീര്

ബ്ലൂബെറിയും ക്യാരറ്റും ഇഞ്ചിനീരും ചേര്‍ന്ന പാനീയവും ഇത്തരത്തില്‍ ആരോഗ്യത്തിന്റെ നിറകുടമാണ്. ഈ ജ്യൂസ് എന്നും രാവിലെ വെറും വയറ്റില്‍ കഴിയ്ക്കുന്നത് വയറു കുറച്ച് നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നു.

ഭക്ഷണത്തോടുള്ള ആര്‍ത്തി ഇല്ലാതാവും

ഭക്ഷണത്തോടുള്ള ആര്‍ത്തി ഇല്ലാതാവും

ഭക്ഷണത്തോടുള്ള ആര്‍ത്തി ഇല്ലാതാവുന്നതിന് ഈ ജ്യൂസ് സഹായിക്കുന്നു. ഈ ജ്യൂസ് ദിവസവും കഴിയ്ക്കുന്നത് ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങളേയും പരിഹരിയ്ക്കുന്നു.

English summary

Burn Stubborn Belly Fat Like Crazy and Get Flat Tummy with These 5 Drinks

How a few simple ingredients can keep you fit and healthy. Why warm water? Because warm water aids digestion. Drink it first thing in the morning and get your digestive system off to a great start.
Story first published: Monday, April 11, 2016, 13:37 [IST]
X
Desktop Bottom Promotion