നിങ്ങള്‍ക്കെന്തു കൊണ്ട് സ്‌ട്രെസ്‌?

Posted By: Staff
Subscribe to Boldsky

ഏത് സമയത്തും നിങ്ങള്‍ മാനസിക സമ്മര്‍ദ്ധം അനുഭവിക്കുന്നുണ്ടോ? നിങ്ങളുടെ മനോഭാവത്തെ കുറ്റം പറയുന്നതിന് മുമ്പ് ജീവിതശൈലിയില്‍ ഒരു അന്വേഷണം നടത്തുക. ഏതാനും കാരണങ്ങള്‍ നിങ്ങള്‍ക്ക് കണ്ടെത്താനാവും.

കാഴ്ച വര്‍ദ്ധിപ്പിയ്ക്കാന്‍ ചില വ്യായാമങ്ങള്‍

പലപ്പോഴും നിങ്ങള്‍ സ്വയമറിയാതെയാവും മാനസികസമ്മര്‍ദ്ദം അനുഭവപ്പെടുക. അബോധപൂര്‍വ്വമായ ചില കാരണങ്ങള്‍ പ്രശ്നങ്ങളിലേക്ക് നയിക്കുന്നുവെന്നതാണ് ഇതിന്‍റെ പിന്നിലെ വസ്തുത. അതിനെ അതിജീവിക്കാന്‍ നിങ്ങളുടെ ജീവിതശൈലി മതിയായ വിധത്തില്‍ ആരോഗ്യകരമാണോ? ഇത് സംബന്ധിച്ച് വ്യക്തമായ ധാരണ ലഭിക്കാന്‍ തുടര്‍ന്ന് വായിക്കുക.

1. ഭക്ഷണത്തിലെ പച്ചക്കറികള്‍

1. ഭക്ഷണത്തിലെ പച്ചക്കറികള്‍

ഗോതമ്പും അരിയും പരിപ്പുമൊക്കെ ചേര്‍ന്നതാണ് നമ്മുടെ ഭക്ഷണങ്ങള്‍. എന്നാല്‍ പഴങ്ങളും പച്ചക്കറികളും ഇതോടൊപ്പം കഴിക്കുന്നില്ലെങ്കില്‍ ഇവ അപര്യാപ്തമാണ്. വിറ്റാമിനുകള്‍, മിനറലുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ സമ്മര്‍ദ്ധമകറ്റാന്‍ സഹായിക്കും.

2. വ്യായാമങ്ങള്‍

2. വ്യായാമങ്ങള്‍

സജീവമല്ലാത്ത ജീവിതം ഒരു പ്രധാന മരണകാരണമാണ്. ഒന്നല്ലെങ്കില്‍ മറ്റൊരു വ്യായാമ രീതി പിന്തുടരുകയും സമ്മര്‍ദ്ദമകറ്റി ജീവനെ സംരക്ഷിക്കുകയും ചെയ്യുക.

3. അടുക്കും ചിട്ടയും

3. അടുക്കും ചിട്ടയും

ക്രമരഹിതമായ ജീവിതം മാനസിക സമ്മര്‍ദ്ധത്തെ പല തരത്തിലും വര്‍ദ്ധിപ്പിക്കും. ചെറിയ കാര്യങ്ങളില്‍ വരെ അടുക്കും ചിട്ടയും പുലര്‍ത്തുക.

4. സമയനിഷ്ഠ

4. സമയനിഷ്ഠ

ഇന്നത്തെ ജീവിതത്തില്‍ സമയനിഷ്ഠയാണ് എല്ലാം. നിങ്ങളുടെ ജോലികള്‍ സമയത്തിന് പൂര്‍ത്തിയാക്കുക. ഉദാസീനത മാനസികസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും.

5. തൊഴില്‍-ജീവിത സന്തുലനം

5. തൊഴില്‍-ജീവിത സന്തുലനം

വ്യക്തി ജീവിതവുമായി ബാലന്‍സ് ചെയ്തില്ലെങ്കില്‍ തൊഴില്‍ പ്രധാനമാകില്ല. രണ്ടിനും തുല്യപ്രാധാന്യം നല്കുക.

6. ബന്ധങ്ങളുടെ ചേര്‍ച്ച

6. ബന്ധങ്ങളുടെ ചേര്‍ച്ച

സമാധാനപരമായ ബന്ധം നിങ്ങള്‍ക്കില്ലെങ്കില്‍ മാനസികസമ്മര്‍ദ്ധം ഇരട്ടിയാകും. പ്രണയത്തെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക.

7. റിലാക്സ്

7. റിലാക്സ്

ധ്യാനം, മസാജ്, ശ്വസന ക്രിയകള്‍ എന്നിവയൊക്കെ സമ്മര്‍ദ്ധം​ കുറയ്ക്കാന്‍ സഹായിക്കും.

8. ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാട്

8. ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാട്

നിങ്ങള്‍ക്ക് ഭാവിയെ സംബന്ധിച്ച് ശരിയായ കാഴ്ചപ്പാടില്ലെങ്കില്‍ ഓരോ ചെറിയ പ്രശ്നങ്ങളും സമ്മര്‍ദ്ദം വര്‍‌ദ്ധിപ്പിക്കും. ഭാവിയെ സംബന്ധിച്ച് ഒരു പദ്ധതി ഉണ്ടാവുകയും അത് ശരിയായി നടപ്പാക്കുകയും ചെയ്യുക.

English summary

Why Are You Stressed

Are you stressed? If so, why are you stressed at work? Are you disorganised or is there any other reason? Read on,
Subscribe Newsletter