For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പങ്കാളിയുടെ കൂര്‍ക്കം വലി നിര്‍ത്താം

By Super
|

കൂര്‍ക്കംവലി കാരണം പങ്കാളിയെ നിങ്ങള്‍ക്ക്‌ രാത്രിയില്‍ വിളിച്ചുണര്‍ത്തേണ്ടി വരാറുണ്ടോ? അതോ നിങ്ങളുടെ കൂര്‍ക്കം വലി അവരുടെ ഉറക്കമാണോ നഷ്ടപ്പെടുത്തുന്നത്‌.

കുറ്റം ആരുടെ തന്നെ ആണെങ്കിലും കൂര്‍ക്കംവലി അവസാനിപ്പിക്കാന്‍ സഹായിക്കുന്ന ചില വഴികളുണ്ട്‌. കൂര്‍ക്കം വലി നിര്‍ത്തി രാത്രിയില്‍ സുഖമായി ഉറങ്ങാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ നോക്കാം. തൈറോയ്ഡ് കാരണങ്ങള്‍ തിരിച്ചറിയൂ

എന്‍എച്ച്‌എസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വിദഗ്‌ധര്‍ പറഞ്ഞിരിക്കുന്നത്‌ ജീവിതരീതിയില്‍ വളരെ ലളിതമായ ചില മാറ്റങ്ങള്‍ വരുത്തി കൊണ്ട്‌ കൂര്‍ക്കവലി നിര്‍ത്താം എന്നാണ്‌ . അതിനുള്ള ചില വഴികള്‍ ഇതാ.

 ആരോഗ്യകരമായ ശരീരഭാരവും ഭക്ഷണവും

ആരോഗ്യകരമായ ശരീരഭാരവും ഭക്ഷണവും

ശരീരഭാരം കൂടുന്നത്‌ കൂര്‍ക്കം വലിക്ക്‌ കാരണമാകും. കഴുത്തിന്‌ ചുറ്റുമുള്ള കൊഴുപ്പ്‌ കോശങ്ങള്‍ ശ്വാസനാളത്തെ അമര്‍ത്തുകയും സ്വതന്ത്രമായ വായു സഞ്ചാരം തടസ്സപ്പെടുത്തുകയും ചെയ്യും.

കിടക്കുന്നതിന്‌ മുമ്പ്‌ മദ്യപിക്കുന്നത്‌ ഒഴിവാക്കുക

കിടക്കുന്നതിന്‌ മുമ്പ്‌ മദ്യപിക്കുന്നത്‌ ഒഴിവാക്കുക

ഉറങ്ങാന്‍ കിടക്കുന്നതിന്‌ മുമ്പ്‌ മദ്യപിക്കുന്നത്‌ ഒഴിവാക്കുക. സാധാരണ രാത്രിയില്‍ ഉറങ്ങുമ്പോഴത്തേതിലും കൂടുതല്‍ പേശികള്‍ അയയാന്‍ മദ്യം കാരണമാകും. പേശികള്‍ കൂടുതല്‍ അയയുന്നത്‌ മൂലം തൊണ്ടയുടെ പിന്‍ഭാഗത്തിന്റെ ബലം കൂടുതല്‍ ക്ഷയിക്കുകയും കൂര്‍ക്കം വലിക്ക്‌ കാരണമാവുകയും ചെയ്യും.

വശം ചെരിഞ്ഞ്‌ കിടന്ന്‌ ഉറങ്ങുക

വശം ചെരിഞ്ഞ്‌ കിടന്ന്‌ ഉറങ്ങുക

മലര്‍ന്ന്‌ കിടന്ന്‌ ഉറങ്ങുന്നതിന്‌ പകരം വശം ചെരിഞ്ഞ്‌ കിടന്ന്‌ ഉറങ്ങാന്‍ ശ്രമിക്കുക. മലര്‍ന്ന്‌ കിടക്കുമ്പോള്‍ നാക്കിന്റെ പിന്‍ഭാഗം, താടി, താടിയ്‌ക്ക്‌ താഴെയുള്ള അധിക കൊഴുപ്പ്‌ കോശങ്ങള്‍ എന്നിവ അയയുകയും വായു സഞ്ചാരം കുറയ്‌ക്കുകയും ചെയ്യും. വശം ചെരിഞ്ഞ്‌ കിടന്നാല്‍ ഇത്‌ ഒഴിവാക്കാന്‍ കഴിയും.

 പുകവലി കുറയ്‌ക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യുക

പുകവലി കുറയ്‌ക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യുക

പുകവലി തീര്‍ത്തും ഉപേക്ഷിക്കുകയോ കുറയ്‌ക്കുകയോ ചെയ്യുക. സിഗരറ്റിന്റെ പുക തൊണ്ടയിലെയും നാസാദ്വാരങ്ങളിലെയും പാളികളില്‍ അസ്വസ്ഥത ഉണ്ടാക്കുകയും നീര്‍ക്കെട്ടിനും കഫത്തിനും കാരണമാവുകയും ചെയ്യും. നാസ്വാദ്വാരങ്ങള്‍ അടയുന്നത്‌ മൂക്ക്‌ വഴിയുള്ള ശ്വസനം തടസ്സപ്പെടുത്തും.

മൂക്ക്‌ വൃത്തിയായി സൂക്ഷിക്കുക

മൂക്ക്‌ വൃത്തിയായി സൂക്ഷിക്കുക

മൂക്ക്‌ വൃത്തിയായി സൂക്ഷിക്കുക. വായില്‍ കൂടി അല്ലാതെ മൂക്ക്‌ വഴി തന്നെ ശ്വസിക്കാന്‍ ഇത്‌ സഹായിക്കും. എന്തെങ്കിലും അലര്‍ജി മൂലം മൂക്ക്‌ അടയുകയാണെങ്കില്‍ ആന്റിഹിസ്‌റ്റാമിന്‍ടാബ്‌ലെറ്റോ നേസല്‍ സ്‌പ്രോയോ പരീക്ഷിച്ച്‌ നോക്കുക. സൈനസൈറ്റിസ്‌ പോലുള്ള അവസ്ഥകള്‍ ശ്വസനത്തെ ബാധിക്കുകയാണെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടുക.

 ഇതരമാര്‍ഗ്ഗങ്ങള്‍

ഇതരമാര്‍ഗ്ഗങ്ങള്‍

തലയിണ, കൂര്‍ക്കവലി കുറയ്‌ക്കുന്ന ഉത്‌പന്നങ്ങള്‍, മൗത്ത്‌-ഗാര്‍ഡ്‌, നേസല്‍ സ്‌ട്രിപ്‌സ്‌, ഡൈലേറ്റര്‍ , മൗസ്‌ ബ്രീത്തിങ്‌ ഡിവൈസ്‌ ഉള്‍പ്പടെ കൂര്‍ക്കം വലി ഒഴിവാക്കാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവന്ന വിവിധ മാര്‍ഗ്ഗങ്ങളുടെ വിശദാംശങ്ങള്‍ ബ്രിട്ടീഷ്‌ സ്‌നോറിങ്‌ ആന്‍ഡ്‌ സ്ലീപ്പ്‌ അപ്‌നോയിയ അസ്സോസിയേഷന്‍ വെബസൈറ്റില്‍ നല്‍കുന്നുണ്ട്‌.

Read more about: sleep ഉറക്കം
English summary

Tips To Help You And Your Partner To Stop Snoring

Here are some tips to help your partner to stop snoring. Read more to know about,
X
Desktop Bottom Promotion