Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
തൈറോയ്ഡ് കാരണങ്ങള്‍ തിരിച്ചറിയൂ
മാറി വരുന്ന ജീവിതചര്യകളും ആരോഗ്യശീലങ്ങളുമെല്ലാം പലപ്പോഴും പല രോഗങ്ങള്‍ക്കും വഴി വയ്ക്കാറുണ്ട്. ചില രോഗങ്ങളും സാധാരണ രോഗങ്ങളുടെ ഗണത്തിലേയ്ക്കു മാറുന്നതിന്റെ ഒരു പ്രധാന കാരണവും ഇതു തന്നെയാണ്.
ഇത്തരത്തില്‍ പെട്ട ഒരു രോഗമാണ് തൈറോയ്ഡ്. ഇന്നത്തെ കാലത്ത് ഇത് പലരേയും, പ്രത്യേകിച്ച് സ്ത്രീകളെ ബാധിയ്ക്കുന്നതായി കണ്ടു വരുന്നു.
തൈറോയ്ഡ് രണ്ടു തരമുണ്ട്, ഹൈപ്പര്‍ തൈറോയ്ഡും ഹൈപ്പോതൈറോയ്ഡും. ഇവയുടെ ലക്ഷണങ്ങളും അനന്തരഫലങ്ങളുമെല്ലാം വ്യത്യസ്തങ്ങളാണെങ്കിലും ഇവയുണ്ടാക്കുന്ന കാരണങ്ങള്‍ പൊതുവാണ്.
തൈറോയ്ഡിനു കാരണമാകുന്ന വിവിധ കാരണങ്ങളെക്കുറിച്ചറിഞ്ഞിരിയ്ക്കൂ,

ഗര്‍ഭനിരോധന ഗുളിക
ചില സ്ത്രീകളില്‍ ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം തൈറോയ്ഡ് വരുത്തി വയ്ക്കുന്നുണ്ട്. ഇവയിലെ ഈസ്ട്രജനാണ് ഇതിന് കാരണമാകുന്നത്. ഇത്തരം ഗുളികകള്‍ ഉപയോഗിച്ച് മൂന്നു മാസത്തിനുള്ളില്‍ തൈറോയ്ഡ് പ്രശ്നങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഗുളികകള്‍ തന്നെയായിരിക്കും ഇതിന് കാരണം.

ടെന്‍ഷന്‍
ടെന്‍ഷന്‍ കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ ഉല്പാദിപ്പിക്കും. ഇത് തൈറോയ്ഡ് പ്രശ്നത്തിന് കാരണമാകുന്നതായി തെളിഞ്ഞിട്ടുണ്ട്.

പാരമ്പര്യം
പാരമ്പര്യം ഒരു പരിധി വരെ തൈറോയ്ഡിനുള്ള ഒരു കാരണമായി പറയാറുണ്ട്.

പുകവലി
പുകവലിയും തൈറോയ്ഡിനുള്ള ഒരു കാരണമാണ്. പുകവലിക്കുന്നത് മാത്രമല്ലാ, പുക ശ്വസിക്കുന്നതും തൈറോയ്ഡ് വരുത്തി വയ്ക്കും.

ബ്രൊക്കോളി, കോളിഫഌവര്‍
അയൊഡിന്‍ കുറവാണ് തൈറോയ്ഡിനുള്ള ഒരു കാരണമായി പറയാണ്. ബ്രൊക്കോളി, കോളിഫഌവര്‍ തുടങ്ങിയ ചില പച്ചക്കറികള്‍ തൈറോയ്ഡ് ഉള്ളവര്‍ ഒഴിവാക്കണം. ഇവ ശരീരം അയൊഡിന്‍ വലിച്ചെടുക്കുന്നതിനെ തടയും

നോണ്‍സ്റ്റിക് പാത്രങ്ങള്‍
കോട്ടിംഗ് പോയ നോണ്‍സ്റ്റിക്
പാത്രങ്ങള്‍ പാചകത്തിന് ഉപയോഗിക്കരുത്. ഇവയിലെ കെമിക്കലുകള്‍ തൈറോയ്ഡ് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ തടയും



Click it and Unblock the Notifications
