വയര്‍ കൂട്ടുന്നത് ഭക്ഷണമല്ല, മറ്റു ചിലതാണ്‌

Posted By:
Subscribe to Boldsky

തടി കൂട്ടുന്നതും വയര്‍ വര്‍ദ്ധിപ്പിക്കുന്നതിനും കാരണം ഭക്ഷണം മാത്രമാണെന്നു വിചാരിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ പലപ്പോഴും ഭക്ഷണത്തേക്കാള്‍ കൂടുതല്‍ ഇതിനു കാരണമാകുന്നത് നമ്മുടെ പല ശീലങ്ങളുമാണ്. ഡയറ്റിംഗ് ഗുണം തരുന്നില്ലേ?

ഇത്തരം ശീലങ്ങള്‍ പലപ്പോഴും നമ്മുടെ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ ബുദ്ധിമുട്ടിലാക്കിയേക്കാം. പലപ്പോഴും നമ്മുടെ ആഹാര ക്രമങ്ങള്‍ തന്നെയാണ് നമ്മുടെ ഇത്തരം ശ്രമങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നത്. പല ആഹാരസാധനങ്ങളും നമ്മള്‍ ഉപേക്ഷിക്കേണ്ടതാണ്. എന്നാല്‍ അതെന്നന്നേക്കുമായി ഉപേക്ഷിക്കണം എന്നല്ല. പക്ഷേ ദിവസേന ശീലമാക്കരുത്. തടി, വയര്‍ കുറയ്ക്കും ഭക്ഷണ ട്രിക്കുകള്

ആഹാരത്തിനു മുന്‍പ് മധുരം കഴിയ്ക്കുന്നത്

ആഹാരത്തിനു മുന്‍പ് മധുരം കഴിയ്ക്കുന്നത്

പലരുടേയും ശീലങ്ങളില്‍ ഒന്നാണിത്. ആഹാരത്തിനു മുന്‍പ് മധുരം കഴിയ്ക്കുന്നത് നമ്മുടെ വിശപ്പിനെ ഇല്ലാതാക്കും. എന്നാല്‍ ഇതിലെല്ലാമുപരിയായി കലോറി കൂടുതലുള്ളതാണ് മധുരം ഇത് കുടവയറിനെ ക്ഷണിച്ചു വരുത്തുന്ന കാര്യത്തില്‍ മിടുക്കനുമാണ്.

പാല്‍ കുടിയ്ക്കുന്നത്

പാല്‍ കുടിയ്ക്കുന്നത്

ആരോഗ്യം സംരക്ഷിക്കാന്‍ പാല്‍ കുടിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ രാവിലെ പാല്‍ കുടിയ്ക്കുന്നത് ഒഴിവാക്കി നോക്കൂ. അതിനു പകരം കിടക്കാന്‍ പോകുന്നതിനു മുന്‍പ് പാല്‍ കുടിയ്ക്കുക. ഇത് കുടവയര്‍ 15 ദിവസത്തിനുള്ളില്‍ തന്നെ കുറയ്ക്കും.

സ്‌നാക്‌സ് എന്ന വില്ലന്‍

സ്‌നാക്‌സ് എന്ന വില്ലന്‍

പലപ്പോഴും നമ്മുടെ വായ വെറുതേ ഇരിക്കില്ല. എന്തെങ്കിലുമായി ഇങ്ങനെ ചവച്ച് ചവച്ചിരിക്കും. എന്നാല്‍ നമ്മുടെ ആഹാരശീലത്തിലെ ഏറ്റവും അനാരോഗ്യകരമായ ഒരു ശീലമാണ് ഇത് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ശരീരഭാരവും വയറും വര്‍ദ്ധിപ്പിക്കാന്‍ ഇത്രയും പ്രശ്‌നക്കാരനായ ഒരു ആഹാര പദാര്‍ത്ഥം ഉരുളക്കിഴങ്ങാണെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ടു തന്നെ എപ്പോഴെങ്കിലും മാത്രം ഉരുളക്കിഴങ്ങ് കഴിയ്ക്കുക, സ്ഥിരം വേണ്ട.

 സ്ഥിരം സമയവും ഭക്ഷണവും

സ്ഥിരം സമയവും ഭക്ഷണവും

ഭക്ഷണം കഴിയ്ക്കുന്നതിന് സ്ഥിരമായി ശൈലിയും സമയവും ഉണ്ടാക്കിയെടുക്കുക. ഇത് നമ്മുടെ ആരോഗ്യത്തെ മാത്രമല്ല അമിതവണ്ണത്തേയും ഇല്ലാതാക്കുന്നു.

 ഇരുന്ന് തന്നെ ഭക്ഷണം കഴിയ്ക്കുക

ഇരുന്ന് തന്നെ ഭക്ഷണം കഴിയ്ക്കുക

ഇരുന്നു കൊണ്ടു തന്നെ ഭക്ഷണം കഴിയ്ക്കാന്‍ ശ്രമിക്കുക. അതും പ്ലെയ്റ്റ് ഉപയോഗിച്ച്. അല്ലാതെ വലിച്ചു വാരിക്കഴിയ്ക്കുന്നതെല്ലാം അനാരോഗ്യം നല്‍കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

 പ്രഭാത ഭക്ഷണം ഒഴിവാക്കരുത്

പ്രഭാത ഭക്ഷണം ഒഴിവാക്കരുത്

പ്രഭാത ഭക്ഷണം എത്ര തടിയുടെ കാര്യം പറഞ്ഞാലും ഒഴിവാക്കരുത് എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. പ്രാതല്‍ കഴിച്ചതു കൊണ്ട് തടി വര്‍ദ്ധിക്കുകയുമില്ല.

English summary

Food Habits That Can Help You Lose Weight

Weight control is all about making small changes that you can live with forever. As you incorporate these minor adjustments into your lifestyle. Here are top 10 habits to help you turn your dream of weight loss into a reality.
Story first published: Friday, December 18, 2015, 14:53 [IST]
Subscribe Newsletter