For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറക്കണോ.. ചീരയിലൊന്ന് പിടിക്കാം

|

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് പല വഴികളുമുണ്ട്. മരുന്നുകളും വ്യായാമങ്ങളും യോഗയും ഡയറ്റ് പ്ലാനുകളുമായി നിരവധി വഴികള്‍. ഭക്ഷണക്രമം പാലിക്കലാണ് ഇതില്‍ പ്രധാന വഴി. മിതമായ അളവില്‍ ആവശ്യമായ പോഷകങ്ങള്‍ ശരീരത്തിലെത്തിക്കുക എന്നതാണ് വണ്ണം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്. ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ കലോറി കത്തിക്കേണ്ടതുണ്ട്. ശരിയായ ഭക്ഷണക്രമവും വ്യായാമവും നിങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഡയറ്റ് പ്ലാന്‍ അനുസരിച്ച് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. അത്തരത്തിലൊന്നാണ് ഏവരുടെയും പ്രിയപ്പെട്ട ചീര.

Most read: വണ്ണക്കൂടുതലോ? ഈ പഴമൊന്നു കഴിക്കൂMost read: വണ്ണക്കൂടുതലോ? ഈ പഴമൊന്നു കഴിക്കൂ

ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രക്രിയ വേഗത്തിലാക്കാന്‍ ചീരയുടെ ഉപയോഗത്തിലൂടെ നിങ്ങള്‍ക്ക് സാധിക്കും. പൊണ്ണത്തടിയുള്ളവര്‍ ഡയറ്റ് പ്ലാനില്‍ ദിവസവും മറക്കാതെ ചീരയെ കൂടി ഉള്‍പ്പെടുത്തുക. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പ്രധാന ഘടകമാണ് ചീരയില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍. യുഎസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം ശരീരഭാരം കുറയ്ക്കാന്‍ ചീര എങ്ങനെ സഹായിക്കുന്നു എന്നു വിലയിരുത്തി. ഇതിനായി കുറച്ച് സ്ത്രീകളെ മൂന്ന് മാസത്തോളം നിരീക്ഷിച്ചു. പഠനത്തില്‍ കണ്ടെത്തിയത് ദിവസവും 5 ഗ്രാം ചീര കഴിക്കുന്ന സ്ത്രീകള്‍ മറ്റുള്ളവരെ അപേക്ഷിച്ച് 43 ശതമാനം ഭാരം കുറയുന്നു എന്നാണ്.

ചീരയുടെ മികവ്

ചീരയുടെ മികവ്

നിങ്ങളുടെ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന മികച്ച സുഹൃത്തായി ചീരയെ പണ്ടേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്, കൂടാതെ എണ്ണമറ്റ പഠനങ്ങളും ഈ വിഷയത്തില്‍ നടത്തിയിട്ടുണ്ട്. ചീരയില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഫൈറ്റോ ന്യൂട്രിയന്റുകള്‍, ല്യൂട്ടിന്‍, ബീറ്റാ കരോട്ടിന്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ഗ്ലൂട്ടത്തയോണ്‍, ആല്‍ഫ ലിപ്പോയിക് ആസിഡ്, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, ബി വിറ്റാമിനുകള്‍, കാല്‍സ്യം, ഇരുമ്പ്, മഗ്‌നീഷ്യം, മാംഗനീസ്, സിങ്ക്, പോളിഫെനോള്‍സ്, ക്ലോറോഫില്‍, വിറ്റാമിന്‍ കെ, ബീറ്റെയ്ന്‍.. അങ്ങനെ എല്ലാംകൂടിച്ചേര്‍ന്നൊരു അത്ഭുത സസ്യമാണ് ചീര.

ശരീരഭാരം കുറയ്ക്കാന്‍ എങ്ങനെ പ്രവര്‍ത്തിക്കും?

ശരീരഭാരം കുറയ്ക്കാന്‍ എങ്ങനെ പ്രവര്‍ത്തിക്കും?

ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ ശരീരത്തിലെത്തിക്കുന്ന കലോറി നിയന്ത്രിക്കേണ്ടതുണ്ട്. ഒരു കപ്പ് ചീരയില്‍ 7 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. ഇതിലെ ലയിക്കാത്ത നാരുകള്‍ നിങ്ങളെ കൂടുതല്‍ നേരം വിശക്കാതെ നിലനിര്‍ത്തുകയും അമിത ഭക്ഷണത്താല്‍ കലോറി ശരീരത്തിലെത്തുന്നത് കുറക്കുകയും ചെയ്യുന്നു. ചീര നിങ്ങള്‍ക്ക് ആവശ്യമായ ഫൈബര്‍ നല്‍കുകയും കലോറികള്‍ നിയന്ത്രിക്കുകയും ചെയ്യും. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഒരു കപ്പ് ചീര ചേര്‍ക്കുക. കുറച്ച് ദിവസത്തിനുള്ളില്‍ നിങ്ങള്‍ക്ക് വ്യത്യാസം കാണാനാകും. അനാരോഗ്യകരമായ ലഘുഭക്ഷണങ്ങളും പഞ്ചസാര പാനീയങ്ങളും ഒഴിവാക്കി പകരം കപ്പ് ചീര പാകം ചെയ്ത് കഴിക്കുക.

തടികുറക്കാന്‍ ചീര കഴിക്കാം

തടികുറക്കാന്‍ ചീര കഴിക്കാം

ചീര അതിന്റെ അസംസ്‌കൃത അല്ലെങ്കില്‍ വേവിച്ച രൂപത്തില്‍ കഴിക്കുന്നത് മികച്ചതാണോ എന്ന ചോദ്യം ഉയരുന്നു. എന്നാല്‍ രണ്ടുതരത്തിലും കഴിക്കാവുന്നതാണ്. പാചകം ചെയ്ത ചീര ബീറ്റാ കരോട്ടിന്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നു. എന്നാല്‍ ചൂട് വിറ്റാമിന്‍ സി, ഫോളേറ്റ് എന്നിവയെ നശിപ്പിക്കുന്നു. വിറ്റാമിന്‍ സി ലഭ്യതയ്ക്ക് അസംസ്‌കൃത ചീര ഉത്തമമാണ്. വേവിച്ചതും അസംസ്‌കൃതവുമായ ചീര കഴിക്കുക.

പോഷക വസ്തുതകള്‍

പോഷക വസ്തുതകള്‍

100 ഗ്രാം അസംസ്‌കൃത ചീരയുടെ പോഷകാഹാര വസ്തുതകള്‍ ഇവയാണ് :

കലോറി: 23,

വെള്ളം: 91%,

പ്രോട്ടീന്‍: 2.9 ഗ്രാം,

കാര്‍ബണുകള്‍: 3.6 ഗ്രാം,

പഞ്ചസാര: 0.4 ഗ്രാം,

നാരുകള്‍: 2.2 ഗ്രാം,

കൊഴുപ്പ്: 0.4 ഗ്രാം

ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം

ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം

നിങ്ങളുടെ ഭക്ഷണത്തില്‍ കൂടുതല്‍ ചീര ഉള്‍പ്പെടുത്താന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. ചീര സാലഡ്, വേവിച്ച ചീര, അസംസ്‌കൃത ചീര, ചീര ജ്യൂസ്, സൂപ്പുകളില്‍ ചേര്‍ത്ത്, ചീര സാന്‍ഡ്വിച്ചുകള്‍, മറ്റേതെങ്കിലും ഭക്ഷണത്തിനൊപ്പം എന്നിങ്ങനെ പല വഴികളുണ്ട്.

പോഷകങ്ങള്‍ നിറഞ്ഞത്

പോഷകങ്ങള്‍ നിറഞ്ഞത്

ആരോഗ്യകരമായ പച്ച ഇലക്കറികളില്‍ ഒന്നാണ് ചീര. അവശ്യ പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ് ഇത്. ഒരു കപ്പ് ചീര നിങ്ങള്‍ക്ക് പ്രോട്ടീന്‍, കാല്‍സ്യം, ഇരുമ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍ എ എന്നിവ നല്‍കും. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ചീര ചേര്‍ക്കുക. ചീര സാലഡ് ആക്കിയോ അല്ലെങ്കില്‍ മറ്റു വിധത്തില്‍ പാചകം ചെയ്‌തോ കഴിക്കാവുന്നതാണ്.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കൈകാര്യം ചെയ്യുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് പൊട്ടാസ്യം. ചീരയിലെ പൊട്ടാസ്യം നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തിന്റെ തോത് കുറയ്ക്കാന്‍ സഹായിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് പ്രധാന കാരണമാകുന്ന സോഡിയത്തിന്റെ പ്രഭാവവും ചീര കുറയ്ക്കുന്നു.

ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു

ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു

ഫൈബര്‍ ദഹനാരോഗ്യത്തെ നിലനിര്‍ത്തുന്നു. ചീരയില്‍ ധാരാളം ലയിക്കാത്ത നാരുകള്‍ അടങ്ങിയിട്ടുണ്ട്, നല്ല ആരോഗ്യം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. നിങ്ങളുടെ ദഹന ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ദിവസം ഒരു കപ്പ് ചീര കഴിക്കുന്നത് ഉത്തമമാണ്.

അസ്ഥികളുടെ ആരോഗ്യം

അസ്ഥികളുടെ ആരോഗ്യം

ചീരയിലടങ്ങിയ വിറ്റാമിന്‍ കെ, കാല്‍സ്യം എന്നിവ ആരോഗ്യകരമായ അസ്ഥികള്‍ക്ക് സഹായിക്കുന്നു. ചീര സ്ഥിരമായി കഴിക്കുന്നവര്‍ക്ക് മികച്ച അസ്ഥി ആരോഗ്യം ലഭിക്കുന്നതാണ്. നിങ്ങളുടെ എല്ലുകള്‍ക്ക് ഒടിവുകള്‍ വരാനുള്ള സാധ്യതയും കുറയുന്നു.

കാന്‍സര്‍ തടയുന്നു

കാന്‍സര്‍ തടയുന്നു

പല പഠനങ്ങളും ചീരയും കാന്‍സറും തമ്മിലുള്ള ബന്ധം കൂടുതലറിഞ്ഞിട്ടുണ്ട്. നിങ്ങള്‍ കൂടുതല്‍ ചീര കഴിക്കുന്നത് എല്ലാത്തരം അര്‍ബുദങ്ങളുടെയും സാധ്യത കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ചീരയില്‍ അടങ്ങിയിരിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകളും സംയുക്തങ്ങളും കാന്‍സര്‍ വികാസത്തിന്റെ തുടര്‍ന്നുള്ള ഘട്ടങ്ങള്‍ തടയുന്നതിന് സഹായിക്കുന്നു. ഇതില്‍ ഗ്ലൂട്ടത്തയോണ്‍, ആല്‍ഫ ലിപ്പോയിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ആന്റിഓക്സിഡന്റുകളാണ്.

രോഗപ്രതിരോധ ശേഷി നല്‍കുന്നു

രോഗപ്രതിരോധ ശേഷി നല്‍കുന്നു

ആരോഗ്യദായിനിയായ ചീര നിങ്ങളുടെ ഡി.എന്‍.എയെ പരിരക്ഷിക്കുന്നു. കേടായ ഡി.എന്‍.എ നന്നാക്കുന്നു. ആരോഗ്യകരമായ സെല്‍ റെപ്ലിക്കേഷന്‍ പ്രോത്സാഹിപ്പിക്കുന്നു. ചീരയിലെ മറ്റൊരു ശക്തമായ ആന്റിഓക്സിഡന്റായ ല്യൂട്ടിന്‍ ശരീരത്തിന്റ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് പ്രവര്‍ത്തിക്കുന്നു. മാത്രമല്ല വയറ്റിലെ കാന്‍സറിനെ തടയുന്നതിനും ഇത് വളരെ ഫലപ്രദമാണ്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും വിട്ടുമാറാത്ത വീക്കം കുറയ്ക്കുകയും ചെയ്യുന്നു.

English summary

The benefits of Spinach For Your Weight Loss

Here we discussing about the benefits of spinach for your weight loss. Read on.
Story first published: Friday, December 20, 2019, 12:36 [IST]
X
Desktop Bottom Promotion