For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫൈവ് ബൈറ്റ് ഡയറ്റ് ഒരാഴ്ച, മാറ്റം പെട്ടെന്നാണ്

|

അമിതവണ്ണവും തടിയും ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഇതിനെ മറികടക്കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്ന കാര്യം പലര്‍ക്കും അറിയുകയില്ല. ഫൈവ്‌ബൈറ്റ് ഡയറ്റിലൂടെ നമുക്ക് ശരീരഭാരം കുറക്കാവുന്നതാണ്. ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ ഒഴിവാക്കാതെ തന്നെ നമുക്ക് അമിതവണ്ണത്തേയും കുടവയറിനേയും ഇല്ലാതാക്കാവുന്നതാണ്. ഭാരം കുറക്കാന്‍ പലരും സര്‍ജറി നടത്തുന്നുണ്ട്. എന്നാല്‍ ഇതെല്ലാം പിന്നീട് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പക്ഷേ ഇതൊന്നും ഇല്ലാതെ തന്നെ ശരീരത്തിലെ കൊഴുപ്പിനേയും അമിതവണ്ണത്തേയും നമുക്ക് ഇല്ലാതാക്കാവുന്നതാണ്.

<strong>Most read: പെണ്‍ സ്വയംഭോഗം; അവളറിയേണ്ട ചില ഗുണങ്ങള്‍</strong>Most read: പെണ്‍ സ്വയംഭോഗം; അവളറിയേണ്ട ചില ഗുണങ്ങള്‍

ഫൈവ്‌ബൈറ്റ് ഡയറ്റിലൂടെ നമുക്ക് ഇത്തരം അവസ്ഥകളെ മറികടക്കാവുന്നതാണ്. പെട്ടെന്ന് ഫലം തരുന്നതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ എങ്ങനെ ഈ ഡയറ്റ് എടുക്കണം എന്ന കാര്യം പലര്‍ക്കും അറിയുകയില്ല. ഡോ. ആല്‍വിന്‍ ലൂയിസ് ആണ് തന്റെ പുസ്തകത്തില്‍ ഫൈവ് ബൈറ്റ് ഡയറ്റിനെക്കുറിച്ച് പറയുന്നത്. എന്നാല്‍ അധികം പ്രയാസമില്ലാത്തതാണെങ്കിലും എന്ത് പുതിയ ശീലങ്ങള്‍ തുടങ്ങുമ്പോഴും നമ്മളെല്ലാവരും വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. അല്ലെങ്കില്‍ അത് നമ്മുടെ ആരോഗ്യ സ്ഥിതിയെ പെട്ടെന്ന് തന്നെ മാറ്റി മറിക്കുന്നുണ്ട്. എന്താണ് ഫൈവ് ബൈറ്റ് ഡയറ്റ് എന്നും എങ്ങനെ ഇത് പിന്തുടരണം എന്നും നമുക്ക് നോക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

ഫൈവ് ബൈറ്റ് ഡയറ്റിലൂടെ നമുക്ക് എങ്ങനെ തടികുറക്കാം എന്ന് നോക്കാവുന്നതാണ്. വയറു കുറക്കുന്ന ശസ്ത്രക്രിയക്ക് വിധേയമായിട്ടുള്ളവര്‍ പിന്തുടരുന്ന ഡയറ്റാണ് തടി കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഫൈവ് ബൈറ്റ് ഡയറ്റിലൂടെ പിന്തുടരേണ്ടത്. ഭക്ഷണം നിയന്ത്രിച്ച് അതിനെ കുറക്കുന്ന അവസ്ഥയിലേക്കാണ് ഇതിലൂടെ ആളുകള്‍ എത്തുന്നത്. പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവും ഇടക്കുള്ള ഭക്ഷണവും എല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു.

ഫൈവ് ബൈറ്റ് ഡയറ്റ് എന്ത്

ഫൈവ് ബൈറ്റ് ഡയറ്റ് എന്ത്

ഫൈവ് ബൈറ്റ് ഡയറ്റ് എന്താണ് എന്ന് പലര്‍ക്കും അറിയുകയില്ല. ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ച് തന്നെ ഈ ഡയറ്റ് തുടരാവുന്നതാണ്. അതിന് വേണ്ടി രാവിലെ ഒരു കട്ടന്‍കാപ്പി കുടിക്കാവുന്നതാണ്. ഉച്ച ഭക്ഷണത്തിനും അത്താഴത്തിനും ഭക്ഷണം ഇഷ്ടപ്പെട്ടത് കഴിക്കാമെങ്കിലും അഞ്ച് പ്രാവശ്യം മാത്രമേ കഴിക്കാന്‍ പാടുകയുള്ളൂ. അതായത് ഫൈവ് ബൈറ്റ് മാത്രമേ വരാന്‍ പാടുകയുള്ളൂ. അല്ലെങ്കില്‍ അത് നിങ്ങളുടെ ഡയറ്റിന് ഫലമില്ലാതാക്കുന്നു. ഉച്ച ഭക്ഷണത്തിനും അത്താഴത്തിനും എന്താണ് നിങ്ങള്‍ക്ക് താല്‍പ്പര്യം എന്ന് വെച്ചാല്‍ അത് കഴിക്കാവുന്നതാണ്. എന്നാല്‍ എന്ത് കഴിക്കണം എന്ന കാര്യം നിങ്ങള്‍ക്ക് നിയന്ത്രിക്കേണ്ടതാണ്. എന്ത് കഴിച്ചാലും അത് ഫൈവ് ബൈറ്റില്‍ ഒതുങ്ങണം എന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം.

പ്രോട്ടീന്‍ അത്യാവശ്യം

പ്രോട്ടീന്‍ അത്യാവശ്യം

ഭക്ഷണം എന്തും കഴിക്കാമെങ്കിലും ശരീരത്തിന് ആവശ്യമായ പ്രോട്ടീനും വിറ്റാമിനും കൊഴുപ്പും എല്ലാം ലഭിക്കേണ്ടത് അത്യാവശ്യമാണ്. നമ്മള്‍ കഴിക്കുന്ന അഞ്ച് ബൈറ്റില്‍ രണ്ട് ബൈറ്റെങ്കിലും പ്രോട്ടീന്‍ ആയിരിക്കണം. എന്നാല്‍ മാത്രമേ തടി കുറയുന്നതോടൊപ്പം ആരോഗ്യവും കൂടി ശ്രദ്ധിക്കാന്‍ സാധിക്കുകയുള്ളൂ. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ഡയറ്റ് ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. ലഘുഭക്ഷണം ഒരു ദിവസം ഒരു ബൈറ്റില്‍ ഒതുക്കാവുന്നതാണ്. പക്ഷേ ശരീരത്തില്‍ നിര്‍ജലീകരണത്തിനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുകൊണ്ട് കലോറി കുറഞ്ഞ പാനീയങ്ങള്‍ കുടിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

വ്യായാമം ഇങ്ങനെ

വ്യായാമം ഇങ്ങനെ

ഫൈവ് ബൈറ്റ് ഡയറ്റില്‍ ചെറിയ വ്യായാമങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കണം. എന്നാല്‍ അതികഠിനമായ വ്യായാമങ്ങള്‍ ചെയ്യുന്നതിന് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് നിങ്ങളില്‍ തളര്‍ച്ചയും ക്ഷീണവും വര്‍ദ്ധിപ്പിക്കുന്നു. പോഷക സമ്പുഷ്ടമായ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ ഇത് പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ. ഏത് അവസ്ഥയിലും ആരോഗ്യ സംരക്ഷണം തന്നെയാണ് ഏറ്റവും അധികം ശ്രദ്ധ വേണ്ട കാര്യം. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങളെല്ലാം കഴിക്കാവുന്നതാണ്.

 ഡയറ്റ് നിര്‍ത്തിയ ശേഷം

ഡയറ്റ് നിര്‍ത്തിയ ശേഷം

ഒരാഴ്ച കഴിഞ്ഞാല്‍ ശരീരഭാരം കുറഞ്ഞതായി അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ ഈ ഡയറ്റിന്റെ ഏറ്റവും വളരെ മോശമായ ഒരു അവസ്ഥയാണ് ഇത് നിര്‍ത്തിയാല്‍ തടി വീണ്ടും വര്‍ദ്ധിക്കുന്നത്. ഇത് വളരെ കൃത്യമായി അറിയേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രതിസന്ധികളെക്കുറിച്ച് ഡോക്ടറെ കണ്ട് കൃത്യമായി മനസ്സിലാക്കേണ്ടതാണ്. എന്ത് കാര്യവും ചെയ്യുമ്പോള്‍ ആ്ദ്യം ഡോക്ടറെ കണ്ട് കൃത്യമായി കാര്യങ്ങള്‍ മനസ്സിലാക്കി അതിലെ അപകടത്തെക്കുറിച്ചും അറിഞ്ഞ ശേഷം മാത്രമേ ചെയ്യാന്‍ പാടുകയുള്ളൂ. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.

<strong>Most read: മാറാത്ത ബിപിക്കുണ്ട് തെച്ചിപ്പൂവില്‍ കിടു ഒറ്റമൂലി</strong>Most read: മാറാത്ത ബിപിക്കുണ്ട് തെച്ചിപ്പൂവില്‍ കിടു ഒറ്റമൂലി

 ഇതിന്റെ ഗുണങ്ങള്‍

ഇതിന്റെ ഗുണങ്ങള്‍

അല്‍പം പ്രതിസന്ധികള്‍ ഉണ്ടെങ്കിലും ഇതിന്റെ ഗുണങ്ങള്‍ ചില്ലറയല്ല. ശരീരഭാരം കുറക്കുക മാത്രമല്ല പല രോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് ഫൈവ് ബൈറ്റ് ഡയറ്റ് ഇത് സന്ധി വേദന കുറക്കുന്നതിനും ഹൃദ്രോഗത്തിന് പരിഹാരം കാണുന്നതിനും ടൈപ്പ് ടു പ്രമേഹത്തിനെ ഇല്ലാതാക്കുന്നതിനും എല്ലം നമുക്ക് ഈ ഡയറ്റ് സഹായകമാവുന്നുണ്ട്. എന്നാല്‍ അല്‍പം ശ്രദ്ധിക്കേണ്ടത് ഇത് തുടങ്ങുന്നതിന് മുന്‍പ് ഡോക്ടറെ കാണണം എന്നുള്ളതാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

 ദോഷങ്ങള്‍ ഇവയാണ്

ദോഷങ്ങള്‍ ഇവയാണ്

എല്ലാ ഡയറ്റിനും ഉള്ളത് പോലെ തന്നെ ഫൈവ് ബൈറ്റ് ഡയറ്റിനും ദോഷങ്ങള്‍ ഉണ്ട്. ഇത് ശരീരത്തിന് ആവശ്യമായ പ്രോട്ടീനും പോഷകങ്ങളും വിറ്റാമിനുകളും ലഭിക്കുന്നതില്‍ നിന്ന് നമ്മളെ പിന്നിലാക്കുന്നുണ്ട്. മാത്രമല്ല ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കുന്ന അവസ്ഥയും പലപ്പോഴും ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് ഒരാഴ്ചയില്‍ കൂടുതല്‍ ഈ ഡയറ്റ് സ്വീകരിക്കരുത്. ഇത് നിങ്ങളുടെ ദൈനം ദിന പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പെട്ടെന്ന് ശരീരഭാരം കുറക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് പറ്റിയ ഏറ്റവും നല്ല ഡയറ്റാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. പക്ഷേ എന്ത് വന്നാലും എവിടെയെങ്കിലും കണ്ടും കേട്ടും മാത്രം ഈ ഡയറ്റ് പരീക്ഷിക്കരുത്. കാരണം കൃത്യമായി ഇതിനെക്കുറിച്ച് മനസ്സിലാക്കി ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം ഇത് ആരംഭിക്കുക.

English summary

Five bite diet plan for weight loss

How does the five bite diet work for weight loss and low calorie. Read on.
Story first published: Wednesday, July 10, 2019, 12:21 [IST]
X
Desktop Bottom Promotion