For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ ഡയറ്റ് 14 ദിവസം,15 കിലോ കുറയ്ക്കാം

ഇന്ത്യന്‍ ഡയറ്റ് അനുസരിച്ച് തടി കുറച്ച് സുന്ദരിയും സുന്ദരനും ആകുന്നതെങ്ങനെ എന്ന് നോക്കാം.

|

തടി വര്‍ദ്ധിക്കുന്നതാണ് ഇന്നത്തെ തലമുറയുടെ പ്രധാന പ്രശ്‌നം. തടി വര്‍ദ്ധിക്കുന്നതും വയറു കുറയ്ക്കുന്നതും മാത്രമാണ് പലരുടേയും ജീവിത ലക്ഷ്യം എന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ പലപ്പോഴും പെട്ടെന്നുള്ള ഫലം ആഗ്രഹിച്ച് അപകടത്തില്‍ ചെന്ന് ചാടുന്നവരും കുറവല്ല. അതുകൊണ്ട് തന്നെ വ്യായാമവും ഭക്ഷണ നിയന്ത്രണവും പലരേയും ആരോഗ്യകരമായി തകര്‍ക്കുന്നു. ക്യാന്‍സര്‍ കോശങ്ങളെ വേരോടെ നശിപ്പിക്കും പാനീയം

എന്നാല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഉള്ള ഡയറ്റിന് പൂര്‍ണമായും തടി കുറയ്ക്കാനും ശരീരം ആരോഗ്യത്തിലേക്ക് നയിക്കാനും സാധിയ്ക്കുന്നു. നോണ്‍വെജിറ്റേറിയന്‍ ആണെങ്കിലും വെജിറ്റേറിയന്‍ ആണെങ്കിലും വിയത്യസ്തമായ ഡയറ്റാണ് ഉള്ളത്. എങ്ങനെയെന്ന് നോക്കാം. മധുരമൊളിപ്പിച്ച് വെയ്ക്കുന്ന കൊലയാളിപ്പഴം

വെജിറ്റേറിയന്‍ കഴിയ്ക്കുന്നവര്‍ക്ക്

വെജിറ്റേറിയന്‍ കഴിയ്ക്കുന്നവര്‍ക്ക്

ദിവസവും 1200 കലോറി വേണമെങ്കില്‍ കുറയ്ക്കാവുന്ന തരത്തിലുള്ള ഡയറ്റാണ് വെജിറ്റേറിയന്‍സിനായി ഉള്ളത്. രണ്ടാഴ്ച സ്ഥിരമായി ഈ ഡയറ്റ് തന്നെ പിന്തുടരുക. മാത്രമല്ല ഇതിനു ശേഷം ഭക്ഷണ നിയന്ത്രണവും ശീലമാക്കാം.

പ്രഭാത ഭക്ഷണത്തിനു മുന്‍പ്

പ്രഭാത ഭക്ഷണത്തിനു മുന്‍പ്

പ്രഭാത ഭക്ഷണം രാവിലെ ഏഴ് മണിയ്ക്ക് തന്നെ കഴിച്ചിരിയ്ക്കണം. തണുത്ത ഒരു ഗ്ലാസ്സ് നാരങ്ങ വെള്ളം ആദ്യം കുടിയ്ക്കാം. അതിനു ശേഷം ഒരു ഗ്ലാസ്സ് പാലും രണ്ട് ബിസ്‌ക്കറ്റും കഴിയ്ക്കാം.

പ്രഭാത ഭക്ഷണം

പ്രഭാത ഭക്ഷണം

ഗോതമ്പ് ചപ്പാത്തിയും അരക്കപ്പ് പനീര്‍ കറിയും ശീലമാക്കാം. അല്ലെങ്കില്‍ ഒരു പ്ലേറ്റ് ബ്രൗണ്‍ ബ്രഡ് ഉപ്പുമാവും ഒരു ഗ്ലാസ്സ് പാലും ശീലമാക്കാം.

 ഉച്ചഭക്ഷണത്തിനു മുന്‍പ്

ഉച്ചഭക്ഷണത്തിനു മുന്‍പ്

ഉച്ചഭക്ഷണത്തിനു മുന്‍പായി 11 മണിയാവുമ്പോള്‍ അരക്കപ്പ് തണ്ണിമത്തന്‍ ജ്യൂസ് കഴിയ്ക്കാം. അല്ലെങ്കില്‍ ഒരു പിടി മുന്തിരി കഴിയ്ക്കാം.

 ഉച്ച ഭക്ഷണം

ഉച്ച ഭക്ഷണം

ഒരു കപ്പ് ബ്രൗണ്‍റൈസ് കൊണ്ടുള്ള ചോറ്, അരക്കപ്പ് വേവിച്ച പച്ചക്കറികള്‍, ഒരു ചെറിയ പാത്രത്തില്‍ സാലഡ് എന്നിവ കഴിയ്ക്കാം.

 വൈകുന്നേരം

വൈകുന്നേരം

ഒരു ഗ്ലാസ്സ് സംഭാരം ശീലമാക്കാം. എന്നും ചായസമയത്ത് സംഭാരം ശീലമാക്കുന്നത് നല്ലതാണ്.

 രാത്രി ഭക്ഷണം

രാത്രി ഭക്ഷണം

രണ്ട് ചപ്പാത്തി, ഒരു കപ്പ് വെജിറ്റബിള്‍ സൂപ്പ്, ഒരു ബൗള്‍ സാലഡ് എന്നിവ തുടരാവുന്നതാണ്.

 നോണ്‍വെജിറ്റേറിയന്‍ കഴിക്കുന്നവര്‍ക്ക്

നോണ്‍വെജിറ്റേറിയന്‍ കഴിക്കുന്നവര്‍ക്ക്

നോണ്‍വെജിറ്റേറിയന്‍ കഴിയ്ക്കുന്നവരാണ് മറ്റൊരു കൂട്ടര്‍. നിയന്ത്രണമില്ലാതെ നോണ്‍വെജിറ്റേറിയന്‍ കഴിയ്ക്കുന്നതിന്റെ ഫലമായി പലപ്പോഴും അമിതവണ്ണവും കുടവയറും ഇവരെ പ്രതിസന്ധിയിലാക്കും. എന്നാല്‍ നോണ്‍വെജിറ്റേറിയന്‍ കഴിയ്ക്കുന്നവര്‍ക്ക് ഉള്ള ഡയറ്റ് നോക്കാം.

 പ്രഭാത ഭക്ഷണത്തിനു മുന്‍പിലായി

പ്രഭാത ഭക്ഷണത്തിനു മുന്‍പിലായി

എന്നും രാവിലെ പ്രഭാത ഭക്ഷണത്തിനു മുന്‍പിലായി നാരങ്ങ വെള്ളം കുടിയ്ക്കാം. ഇതോടൊപ്പം പഞ്ചസാര തീരെ ചേര്‍ക്കാത്ത ഒരു കപ്പ് പാലും രണ്ട് ബിസ്‌ക്കറ്റും ശീലമാക്കാം.

 പ്രഭാത ഭക്ഷണം

പ്രഭാത ഭക്ഷണം

രണ്ട് കഷ്ണം ബ്രൗണ്‍ ബ്രെഡും, രണ്ട് പുഴുങ്ങിയ മുട്ടയും പ്രഭാത ഭക്ഷണമായി കഴിയ്ക്കാവുന്നതാണ്.

 ഉച്ചഭക്ഷണത്തിനു മുന്‍പ്

ഉച്ചഭക്ഷണത്തിനു മുന്‍പ്

ഉച്ചഭക്ഷണത്തിനു മുന്‍പ് 20 മുന്തിരിയോ അല്ലെങ്കില്‍ അരക്കപ്പ് തണ്ണിമത്തനോ കഴിയ്ക്കാവുന്നതാണ്.

ഉച്ചഭക്ഷണം

ഉച്ചഭക്ഷണം

ഉച്ചഭക്ഷണമാണ് മറ്റൊന്ന്. ഒരു കപ്പ് ബ്രൗണ്‍ റൈസ് കൊണ്ടുണ്ടാക്കിയ ചോറും അരക്കപ്പ് വേവിച്ച മിക്‌സഡ് വെജിറ്റബിള്‍സും 100 ഗ്രാം ചിക്കനും ഒരു ബൗള്‍ വെജിറ്റബിള്‍ സാലഡും ശീലമാക്കാം.

 വൈകുന്നേരം

വൈകുന്നേരം

വൈകുന്നേരം ചായയ്ക്ക് പകരം സംഭാരം കഴിയ്ക്കുക. ഇത് ശരീരത്തില്‍ അടിഞ്ഞു കൂടുന്ന അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുന്നു.

 അത്താഴം

അത്താഴം

ഒരു ചപ്പാത്തിയും അരക്കപ്പ് പരിപ്പ് കറിയും 50 ഗ്രാം മീനും ശീലമാക്കാം. ഇതോടൊപ്പം തന്നെ ഒരു ബൗള്‍ സാലഡ് കഴിയ്ക്കുക.

English summary

The Fastest Indian Diet Plan to Lose Weight

The Fastest Indian Diet Plan to Lose Weight, read on to know more about it.
X
Desktop Bottom Promotion