For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മധുരമൊളിപ്പിച്ച് വെയ്ക്കുന്ന കൊലയാളിപ്പഴം

അപകടകരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ലിച്ചിപ്പഴം കഴിയ്ക്കുന്നതിലൂടെ ഉണ്ടാവുന്നത്.

|

കഴിഞ്ഞ ദിവസങ്ങളില്‍ നമ്മള്‍ വായിച്ച വാര്‍ത്തയാണ് അജ്ഞാതരോഗം ബാധിച്ച് ബീഹാറിലും പശ്ചിമബംഗാളിലുമെല്ലാം കുട്ടികള്‍ മരിച്ചു എന്നത്. എന്നാല്‍ ഈ മരണത്തിന് പിന്നില്‍ ലിച്ചിപ്പഴമാണ് എന്നതാണ് പിന്നീട് നടത്തിയ കണ്ടെത്തലിനു പുറകില്‍.

മസ്തിഷ്‌കജ്വരം ബാധിച്ചാണ് കുട്ടികള്‍ മരണപ്പെട്ടത്. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്റ് പ്രിവന്‍ഷനും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് മരണകാരണം ലിച്ചിപ്പഴമാണെന്ന് കണ്ടെത്തിയത്. ഈ പുളിക്കൂട്ട് കരള്‍ കാക്കും മൃതസഞ്ജീവനി

ലിച്ചിപ്പഴം കഴിച്ചിതിനെത്തുടര്‍ന്ന് ഈ മാസം ഏഴിനാണ് ആറ് കുട്ടികള്‍ മരണപ്പെട്ടത്. പലരും ആശുപത്രികളില്‍ ചികിത്സയിലാണഅ. വൈറസ് ആണ് മരണ കാരണം എന്നാണ് നിഗമനം.

മരണത്തിന് കാരണം

മരണത്തിന് കാരണം

ലിച്ചിപ്പഴങ്ങളില്‍ അടങ്ങിയിട്ടുള്ള ഹൈപ്പോഗ്ലൈസിന്‍ എയിലുള്ള

മീഥൈല്‍ സൈക്ലോ പ്രൊപ്പെയിന്‍ ഗ്ലൈസിനാണ് മരണത്തിന് കാരണം എന്നാണ് പറയുനനത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.

 മസ്തിഷ്‌കജ്വരം

മസ്തിഷ്‌കജ്വരം

ഇത്തരത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയുന്നതിന്റഎ ഫലമായി തലച്ചോറിന് ആവശ്യമായ അളവില്‍ ഗ്ലൂക്കോസ് ലഭിയ്ക്കാതിരിയ്ക്കുന്നു. ഇത് മരണത്തിലേക്ക് നയിക്കുന്നു.

 ചൂട് കൂടിയ പഴം

ചൂട് കൂടിയ പഴം

ചൂട് കൂടിയ പഴം എന്നും ലിച്ചിയെ പറയാറുണ്ട്. കാരണം ലിച്ചി കഴിയ്ക്കുന്നതിലൂടെ ഇത് ശരീരത്തിന് ചൂട് വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു.

ഗര്‍ഭം അലസാന്‍

ഗര്‍ഭം അലസാന്‍

ഗര്‍ഭം അലസാന്‍ ലിച്ചി കാരണമാകുന്നു. ലിച്ചി പഴം കഴിയ്ക്കുന്നത് ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയ്ക്കും മുലയൂട്ടുന്ന അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്കും പ്രശ്‌നം ഉണ്ടാക്കുന്നു.

 രോഗപ്രതിരോധ ശേഷി കുറയുന്നു

രോഗപ്രതിരോധ ശേഷി കുറയുന്നു

രോഗപ്രതിരോധ ശേഷി കുറയുന്നതിനും ഇത് കാരണമാകുന്നു. പലപ്പോഴും ശരീരം സ്വന്തം രോഗാവസ്ഥയെ പ്രതിരോധിയ്ക്കാനും കൂടി ശക്തിയില്ലാതായി മാറുന്നു.

അലര്‍ജി ഉണ്ടാക്കുന്നു

അലര്‍ജി ഉണ്ടാക്കുന്നു

അലര്‍ജി ഉണ്ടാക്കുന്നതിനും ലിച്ചി പഴം കഴിയ്ക്കുന്നതിലൂടെ കാരണമാകുന്നു. ത്വക്ക് സംബന്ധമായ പലരോഗങ്ങള്‍ക്കും ഇത് കാരണമാകുന്നു.

English summary

serious Side Effects of Eating Lychees

lychees are great for our health , skin, and hair, but still it is important to eat them in moderation as there are also some danger side effects of eating too many lychees.
Story first published: Saturday, February 4, 2017, 16:22 [IST]
X
Desktop Bottom Promotion