For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ഭക്ഷണ ക്രമീകരണം നിങ്ങളുടെ വയറും കുറയ്ക്കും

അമിതവണ്ണം കുറയ്ക്കാനും കുടവയറിനെ ഇല്ലാതാക്കാനും സഹായിക്കുന്ന ചില ഭക്ഷണ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്

|

വയറും വണ്ണവും തന്നെയാണ് ഇന്നത്തെ കാലത്ത് ചെറുപ്പക്കാരുടെ പ്രധാന പ്രതിസന്ധികള്‍. പലപ്പോഴും വയറും കുറയ്ക്കാന്‍ കഴിയാത്തത് ചെറുപ്പക്കാരില്‍ ആത്മവിശ്വാസം പോലും ഇല്ലാതാക്കുന്നു. എത്രയൊക്കെ വ്യായാമം ചെയ്തിട്ടും കഷ്ടപ്പെട്ടിട്ടും വയറും വണ്ണവും കുറയുന്നില്ല.

പ്രമേഹത്തെ പൂര്‍ണമായും മാറ്റും വ്യായാമം ഇത്പ്രമേഹത്തെ പൂര്‍ണമായും മാറ്റും വ്യായാമം ഇത്

എന്നാല്‍ ഇനി ചില ഭക്ഷണ ക്രമീകരണങ്ങളിലൂടെ നിങ്ങള്‍ക്ക് വയറും വണ്ണവും കുറയ്ക്കാം. അതിനായി താഴെ പറയുന്ന രീതികള്‍ സ്വീകരിക്കാം. വഎറും ചുരുങ്ങിയ ദിവസം കൊണ്ട് വയറു കുറയും എന്ന കാര്യത്തില്‍ സംശയം വേണ്ട.

 നാരടങ്ങിയ ഭക്ഷണങ്ങള്‍

നാരടങ്ങിയ ഭക്ഷണങ്ങള്‍

നാരടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിയ്ക്കുക. പയറു വര്‍ഗ്ഗങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ധാരാളം കഴിയ്ക്കാം. ഇലക്കറികളും ശീലമാക്കാം. ഇത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നു.

പച്ചക്കറികള്‍ ആവിയില്‍ വേവിയ്ക്കാം

പച്ചക്കറികള്‍ ആവിയില്‍ വേവിയ്ക്കാം

പച്ചക്കറികള്‍ ആവിയില്‍ വേവിച്ച് കഴിയ്ക്കാവുന്നതാണ്. ഇങ്ങനെ ഉപയോഗിക്കുന്ന പച്ചക്കറികളില്‍ നിന്നും പോഷകങ്ങള്‍ ഇല്ലാതാവുന്നില്ല. മാത്രമല്ല ശരീരത്തിന് വേണ്ട ഫാറ്റി ആസിഡ് വിറ്റാമിനുകള്‍ എന്നിവയെല്ലാം ലഭിയ്ക്കുകയും ചെയ്യുന്നു.

 കൊഴുപ്പ് കുറയ്ക്കുക

കൊഴുപ്പ് കുറയ്ക്കുക

കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളുടെ അളവ് കുറയ്ക്കാം. പ്രത്യേകിച്ച് സാച്ചുറേറ്റഡ് ഫാറ്റ് അടങ്ങിയ ഭക്ഷണം. ഇറച്ചി, പാല്‍ക്കട്ടി തുടങ്ങിയവ ഉപയോഗിക്കുന്ന കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കാം.

 പഞ്ചസാര വേണ്ട

പഞ്ചസാര വേണ്ട

പഞ്ചസാര പൂര്‍ണമായും ഉപേക്ഷിച്ചില്ലെങ്കിലും പഞ്ചസാരയുടെ അളവ് കുറയ്ക്കുക. കേക്ക് മധുര പലഹാരങ്ങള്‍, ബിസ്‌ക്കറ്റ്, ചോക്ലേറ്റ് എന്നിവ കുറയ്ക്കാം.

 ഉപ്പും അല്‍പം കുറയ്ക്കാം

ഉപ്പും അല്‍പം കുറയ്ക്കാം

ഉപ്പിന്റെ ഉപയോഗവും അല്‍പം കുറയ്ക്കുന്നതാണ് നല്ലത്. ഉപ്പിന് പകരം നാരങ്ങ നീര്, വിനാഗിരി എന്നിവ കൂടുതലായി ഉപയോഗിക്കാം.

സാച്ചുറേറ്റഡ് ഫാറ്റ്

സാച്ചുറേറ്റഡ് ഫാറ്റ്

സാച്ചുറേറ്റഡ് ഫാറ്റ് കൂടുതല്‍ അടങ്ങിയ ഭക്ഷണം പൂര്‍ണമായും ഒഴിവാക്കുക. ഇത്തരം ഭക്ഷണങ്ങളില്‍ കലോറി കൂടുതലാണ്.

മിതമായ വ്യായാമം

മിതമായ വ്യായാമം

അമിത ഭക്ഷണം എന്ന ശീലം ഒഴിവാക്കി മിതമായ വ്യായാമം ശീലമാക്കുക. ഇത് ആരോഗ്യത്തിനും തടി കുറയ്ക്കുന്നതിനും സഹായിക്കുന്നു.

English summary

A Simple Diet Plan To Reduce Belly Fat

Here are some food tips to keep in mind while you’re worrying about your belly fat
Story first published: Saturday, April 29, 2017, 11:56 [IST]
X
Desktop Bottom Promotion