18 മാസം 108 കിലോ അവിശ്വസനീയ കഥയുമായി ആനന്ദ് അംബാനി

Posted By:
Subscribe to Boldsky

അംബാനിമാര്‍ വാര്‍ത്തകളില്‍ നിറയുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ അംബാനി സഹോദരങ്ങളല്ല ഇത്തവണ വാര്‍ത്തയിലെ താരം കോടീശ്വരനായ മുകേഷ് അംബാനിയുടെ ഇളയമകന്‍ ആനന്ദ അംബാനിയാണ് ഇന്ന് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നത്. വയര്‍ ചാടുന്നതിന് മൂന്ന് ദിവസം കൊണ്ട് പരിഹാരം

ഐപി എല്‍ മത്സരങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്ന ആനന്ദിനെ അങ്ങനെ ആരും മറക്കാനിടയില്ല. ആനന്ദ് ശ്രദ്ധേയനായതും അദ്ദേഹത്തിന്റെ തടിയിലൂടെ തന്നെയായിരുന്നു. എന്നാല്‍ ഈ മാസം 9ന് തന്റെ 21-ാമത്തെ പിറന്നാള്‍ ആഘോഷിക്കാനെത്തിയ ആനന്ദ് അംബാനി ഏവരേയും ഞെട്ടിച്ചു കളഞ്ഞു.

എഴുപത് കിലോ ഭാരമാണ് ആനന്ദ് മാസങ്ങള്‍ കൊണ്ട് കുറച്ചത്. എന്താണ് ആനന്ദിന്റെ ഫിറ്റ്‌നസ്സ് സീക്രട്ട് എന്നു നോക്കാം. എങ്ങനെ 18 മാസം കൊണ്ട് 108 കിലോ ഭാരം ആനന്ദ് കുറച്ചതെന്ന് നോക്കാം.

 എത്ര കിലോ ഭാരം കുറച്ചു?

എത്ര കിലോ ഭാരം കുറച്ചു?

18 മാസങ്ങള്‍ക്കുള്ളില്‍ 108 കിലോ ഭാരമാണ് ആനന്ദ് അംബാനി കുറച്ചത്. പെട്ടെന്നുള്ള തടി കുറയ്ക്കല്‍ രോഗപ്രതിരോധ ശേഷിയേയും കാര്യമായി ബാധിയ്ക്കും എന്നുള്ളതിനാലാണ് ഇത്രയും സമയം എടുത്ത് തടി കുറച്ചത്.

 ഗോസ്സിപ്പ് ധാരാളം

ഗോസ്സിപ്പ് ധാരാളം

സര്‍ജറി ചെയ്താണ് ആനന്ദ് തടി കുറച്ചതെന്ന ഗോസ്സിപ്പ് ഇതിനിടെ പരന്നിരുന്നു. എന്നാല്‍ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളുമില്ലാതെ തന്നെ പ്രകൃതി ദത്തമായ രീതിയിലാണ് ആനന്ദ് തന്റെ അമിതഭാരം കുറച്ചത്.

 വ്യായാമം കൃത്യസമയങ്ങളില്‍

വ്യായാമം കൃത്യസമയങ്ങളില്‍

എല്ലാ ദിവസവും ആറ് മണിക്കൂറെങ്കിലും ആനന്ദ് വ്യായാമത്തിനായി നീക്കിവെച്ചിരുന്നു. ദിവസവും 21 കിലോമീറ്ററിലധികം നടക്കും. യോഗയും കാര്‍ഡിയോ വ്യായാമങ്ങളും ആനന്ദിന്റെ ദിനചര്യകളായിരുന്നു.

വെയ്റ്റ് ട്രെയിനിംഗ്

വെയ്റ്റ് ട്രെയിനിംഗ്

ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ ട്രെയിനറാണ് ആനന്ദിന്റേയും തടി കുറച്ചതിനു പിന്നില്‍. വെയ്റ്റ് ട്രെയിനിംഗ് ആണ് ആനന്ദിന്റെ ഈ മാറ്റത്തിനു പിന്നിലെന്ന് നിസ്സംശയം പറയാം. ഭാരം ഉയര്‍ത്തുന്നത് മസിലിനെ ഉറപ്പുള്ളതാക്കി മാറ്റാനും ശരീരത്തിലെ അമിത കലോറിയെ ഇല്ലാതാക്കാനും സഹായിച്ചു.

യോഗ പ്രധാനം

യോഗ പ്രധാനം

യോഗ തടി കുറയ്ക്കാന്‍ മാത്രമല്ല ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ മെച്ചപ്പെടുത്താനും സഹായിച്ചു. മാത്രമല്ല മനസ്സും ശരീരവും ഒരു പോലെ ആരോഗ്യമുള്ളതാക്കി മാറ്റാന്‍ യോഗയ്ക്കു കഴിയും.

സ്ഥിര വ്യായാമങ്ങള്‍ പലതും

സ്ഥിര വ്യായാമങ്ങള്‍ പലതും

സ്ഥിരമായി നമ്മള്‍ ചെയ്യുന്ന വ്യായാമങ്ങള്‍ മുടക്കമില്ലാതെ ചെയ്യുന്നതും ആനന്ദിനെ രുപാട് സഹായിച്ചിട്ടുണ്ട്. കാലിന്റെ മസിലിന് ബലം നല്‍കാനും അമിത കലോറിയും കൊഴുപ്പും ഇല്ലാതാക്കാനും ഈ വ്യായാമം സഹായകമാണ്.

അമിതഭാരത്തിന്റെ കാരണം

അമിതഭാരത്തിന്റെ കാരണം

കുട്ടിക്കാലത്ത് തന്നെ ആസ്ത്മ അലട്ടിയിരുന്ന ആനന്ദ് മരുന്നുകള്‍ സ്ഥിരമായി കഴിച്ചിരുന്നു. അത് തന്നെയാണ് ആനന്ദിന്റെ അമിതവണ്ണത്തിന് കാരണമായത്.

ഭക്ഷണശീലം

ഭക്ഷണശീലം

കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണമായിരുന്നു ആനന്ദിന്റെ ഭക്ഷണശീലത്തിലുണ്ടായിരുന്നത്. മാത്രമല്ല പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണമായിരുന്നു പിന്നീട് തുടര്‍ന്നു പോന്നതും. മാത്രമല്ല മധുരം, ബ്രെഡ്, കൂള്‍ഡ്രിങ്ക്‌സ് തുടങ്ങിയവയ്‌ക്കെല്ലാം ആനന്ദിന്റെ ഭക്ഷണശീലത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Anant Ambani weight loss: How he lost 108 kg in 18 months

    How Anant Ambani lost 108 kg in 18 months! Losing weight is not easy and to lose 108 kilos is a tremendous achievement
    Story first published: Tuesday, April 12, 2016, 10:59 [IST]
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more