For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡയറ്റിംഗിലാണോ, എന്നാല്‍ ശ്രദ്ധിക്കൂ

|

ശാരീരികാസ്വസ്ഥതകള്‍ മാറാനും ആരോഗ്യത്തോടെ ഇരിക്കാനും ശരീരം ഫിറ്റ് ആവാനും ഡയറ്റിംഗ് നല്ലതാണ്. എന്നാല്‍ ഡയറ്റിംഗ് തുടങ്ങുന്നതിനു മുന്‍പ് നമ്മള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആരോഗ്യഭക്ഷണം ഒഴിവാക്കണം

ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ഡയറ്റിംഗ് തുടങ്ങാന്‍ പോകുന്നവര്‍ക്കായാണ് ഇത്. ഡയറ്റിംഗിനു മുന്‍പ് നമ്മളോട് തന്നെ ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. പലര്‍ക്കും കൃത്യമായ ഡയറ്റിംഗിനെക്കുറിച്ച് അറിവില്ലാത്തതും പലപ്പോഴും നമ്മെ അനാരോഗ്യത്തില്‍ കൊണ്ടു ചെന്നെത്തിക്കും. ഇന്ത്യന്‍ ഭക്ഷണം, ആരോഗ്യവസ്തുതകള്‍

തടി കുറയ്ക്കാനും ആരോഗ്യസ്ഥിതി ഉയര്‍ത്താനും പലപ്പോഴും ഡയറ്റിംഗ് നല്ലതാണ്. എന്നാല്‍ അതിന്റെ ശാസ്ത്രീയ വശം അറിഞ്ഞു ചെയ്തില്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രശ്‌നം വളരെ വലുതായിരിക്കും എന്നതാണ് സത്യം. ഡയറ്റിനു മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കലോറിയുടെ കാര്യത്തില്‍ ശ്രദ്ധ വേണം

കലോറിയുടെ കാര്യത്തില്‍ ശ്രദ്ധ വേണം

നമ്മള്‍ ഡയറ്റ് എടുക്കുന്നതിലൂടെ നമുക്ക് ആവശ്യമായ കലോറി ഉത്പാദിപ്പിക്കപ്പെടുന്നുണ്ടോ എന്ന കാര്യത്തില്‍ ശ്രദ്ധ വേണം. അതുകൊണ്ടു തന്നെ അതിനെക്കുറിച്ച് ആദ്യം ആലോചിച്ചിട്ടു വേണം ഡയറ്റ് പ്ലാന്‍ ചെയ്യാന്‍ തന്നെ.

പ്രോട്ടീന്‍ ആവശ്യത്തിന്

പ്രോട്ടീന്‍ ആവശ്യത്തിന്

പ്രോട്ടീന്‍ ഉണ്ടെങ്കിലേ ഡയറ്റ് പൂര്‍ണമാകൂ എന്നത് സത്യം തന്നെയാണ്. എന്നാല്‍ ഡയറ്റിന്റെ പേരു പറഞ്ഞ് പ്രോട്ടീന്‍ അമിതമായ അളവില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് തടി കൂടാന്‍ മാത്രമേ കാരണമാകൂ എന്നതാണ് സത്യം.

ശരീരത്തെ തൃപ്തിപ്പെടുത്തണം

ശരീരത്തെ തൃപ്തിപ്പെടുത്തണം

ഡയറ്റിംഗ് ആണെന്നു പറഞ്ഞ് ശരീരത്തെ അനാരോഗ്യത്തിലേക്ക് തള്ളിവിടുന്ന തരത്തില്‍ ഒരിക്കലും ഡയറ്റ് സ്വീകരിക്കരുത്. അവശ്യമായ പ്രോട്ടീന്‍ ഉള്‍പ്പെടുത്തിയ ഭക്ഷണം തന്നെ കഴിക്കണം എന്നുള്ളതാണ്.

കാര്‍ബോഹൈഡ്രേറ്റിനു പകരം കാര്‍ബോ ഹൈഡ്രേറ്റ്

കാര്‍ബോഹൈഡ്രേറ്റിനു പകരം കാര്‍ബോ ഹൈഡ്രേറ്റ്

കാര്‍ബോ ഹൈഡ്രേറ്റ് മസിലുകളെ ബലപ്പെടുത്തുകയും നമുക്ക് ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം സ്ഥിരമാക്കണം എന്നുള്ളതാണ്.

 ഭക്ഷണ ക്രമം പാലിക്കുക

ഭക്ഷണ ക്രമം പാലിക്കുക

കൃത്യമായ ഭക്ഷണക്രമം ഇല്ലാത്തതാണ് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണം എന്നുള്ളതാണ് സത്യം. അതുകൊണ്ടു തന്നെ കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. ഡയറ്റ് എടുക്കേണ്ടതിന്റെ ആദ്യപടി എന്ന നിലയ്ക്ക് ഇത് കൃത്യമായി പാലിച്ചിരിക്കണം എന്നുള്ളതാണ് സത്യം.

 വ്യത്യസ്തത വേണ്ട

വ്യത്യസ്തത വേണ്ട

ഓരോ ദിവസവും ഓരോ തരത്തിലുള്ള ഭക്ഷണങ്ങള്‍ എന്നുള്ളത് ഡയറ്റിന് രസിക്കുന്ന ഒന്നല്ല. അതുകൊണ്ടു തന്നെ ഒരേ ഭക്ഷണം തന്നെ സ്ഥിരമാക്കാന്‍ ശ്രദ്ധിക്കുക എന്നുള്ളതാണ് ആദ്യം വേണ്ടത്.

 സൂപ്പര്‍മാര്‍ക്കറ്റ് ഭക്ഷണം

സൂപ്പര്‍മാര്‍ക്കറ്റ് ഭക്ഷണം

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ലഭിക്കുന്ന ഭക്ഷണം നല്ലതാണോ എന്ന കാര്യത്തില്‍ ആദ്യം ഉറപ്പ് വേണം. മാത്രമല്ല അതിന്റെ വിലയും നമുക്ക് താങ്ങാവുന്നതില്‍ കൂടുതലാണോ എന്ന് നോക്കണം. ഗുണവും വിലയും ഒരു പോലെ ഒത്തിണങ്ങിയാല്‍ മാത്രമേ ഡയറ്റിംഗും ആരോഗ്യകരമാകൂ.

പെട്ടെന്നെടുക്കുന്ന തീരുമാനമാകരുത്

പെട്ടെന്നെടുക്കുന്ന തീരുമാനമാകരുത്

പെട്ടെന്നെടുക്കുന്ന തീരുമാനത്തില്‍ ഒരിക്കലും ഡയറ്റിഗിലൂടെ തടി കുറയ്ക്കാന്‍ ശ്രമിക്കരുത്. നമ്മള്‍ പെട്ടെന്നെടുക്കുന്ന പല തീരുമാനങ്ങളും നമ്മുടെ ശരീരത്തിന് പെട്ടെന്ന് താങ്ങാനാവുന്നതായിരിക്കില്ല.

പട്ടിണി കിടക്കേണ്ട കാര്യമില്ല

പട്ടിണി കിടക്കേണ്ട കാര്യമില്ല

ഭക്ഷണം കഴിച്ചും തടി കുറയ്ക്കാമെന്നത് സത്യമാണ്. അതിനായി ഒരിക്കലും പട്ടിണി കിടന്ന് ഡയറ്റിംഗ് ശീലമാക്കേണ്ട കാര്യമില്ല എന്നുള്ളതാണ് സത്യം.

English summary

Some Questions To Ask Yourself Before You Start A Diet

How many diets can you name? Based on length, health condition and food composition, there seems to be an endless list of weight loss plans.
Story first published: Thursday, September 10, 2015, 12:01 [IST]
X
Desktop Bottom Promotion