For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വണ്ണമല്‍പം കൂടുതലായാല്‍ ടെന്‍ഷന്‍ വേണ്ട

By Sruthi K M
|

മെലിഞ്ഞാല്‍ സൗന്ദര്യം കൂടും എന്ന തെറ്റിദ്ധാരണ മിക്ക പെണ്‍കുട്ടികള്‍ക്കുമുണ്ട്. ഇതിനുവേണ്ടി പട്ടിണി കിടന്നും കിണഞ്ഞു പരിശ്രമിച്ചും തടി കുറയ്ക്കാനും ഫിറ്റ്‌നസ് നേടാനും ശ്രമിക്കും. എന്നാല്‍ ചിലപ്പോള്‍ ഇതിന്റെയൊക്കെ ഫലം വിപരീതമായിട്ടായിരിക്കും ശരീരത്തിന് ലഭിക്കുക. ഭക്ഷണം ഉപേക്ഷിച്ചുക്കൊണ്ടുള്ള രീതികളൊന്നും ചെയ്യാതിരിക്കുകയാണ് വേണ്ടത്.

കണ്ണിന്റെ ആരോഗ്യത്തിന് കാപ്പി കുടിക്കണം

വണ്ണം അല്‍പം കൂടുതലായാല്‍ ടെന്‍ഷന്‍ വേണ്ട. അല്ലെങ്കില്‍ ആരോഗ്യകരമായ രീതിയിലൂടെ തടി കുറയ്ക്കാന്‍ ശ്രമിക്കുക. വണ്ണം കുറയ്ക്കാനുള്ള ചില മാര്‍ഗങ്ങള്‍ സ്വയം കണ്ടെത്തുരന്നവരാണ് അധികവും. ഒരു ഡോക്ടറുടെ സേവനമാണ് ഈ അവസ്ഥയില്‍ പ്രയോജനപ്പെടുത്തേണ്ടത്. അല്ലെങ്കില്‍ ചിട്ടയായ ഭക്ഷണക്രമീകരണമാണ് ആവശ്യം. ചില കാര്യങ്ങള്‍ വായിച്ചറിയൂ...

ഭക്ഷണക്രമം

ഭക്ഷണക്രമം

ദിവസവും ഒരേ സമയത്ത് ആഹാരം കഴിക്കാന്‍ ശീലിക്കുക. വലിച്ചുവാരി ഭക്ഷണം കഴിക്കുന്ന ശീലവും ഒഴിവാക്കുക. വറുത്തതും പൊരിച്ചതുമായ ആഹാരത്തോടുള്ള ആര്‍ത്തിയും വേണ്ട.

അവളെപ്പോലെയാകണ്ട

അവളെപ്പോലെയാകണ്ട

സിനിമ കണ്ടതിനുശേഷം പെണ്‍കുട്ടികള്‍ മനസിലെങ്കിലും വിചാരിക്കും, അവളെപ്പോലം എനിക്ക് മലിഞ്ഞ് സുന്ദരിയാകണം. അങ്ങനെയാകാന്‍ ശ്രമിക്കുന്നവര്‍ക്ക് പെട്ടെന്ന് മെലിയാന്‍ ആകും. ശാരീരിക അവസ്ഥകളെക്കുറിച്ച് ബോധമുള്ളവരായിരിക്കണം.

ഭാവി ജീവിതം

ഭാവി ജീവിതം

പോഷകാഹാരങ്ങള്‍ കഴിച്ച് വളരെ ശ്രദ്ധിച്ചാല്‍ മാത്രമേ ആരോഗ്യവതിയായി ജീവിക്കാനും വിവാഹശേഷം ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കാനും കഴിയൂ. ഇത്തരം കാര്യങ്ങളില്‍ എന്നും ബോധമുണ്ടായിരിക്കണം.

ഭക്ഷണം കഴിക്കുമ്പോള്‍

ഭക്ഷണം കഴിക്കുമ്പോള്‍

കൗമാരം പോഷകാഹാരപ്രദമായ ഭക്ഷണം കഴിക്കേണ്ട സമയംകൂടിയാണ്. ഇലക്കറികള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

ഭക്ഷണം കഴിക്കുമ്പോള്‍

ഭക്ഷണം കഴിക്കുമ്പോള്‍

ഇറച്ചി, മീന്‍, മുട്ട, ഗോതമ്പ് എന്നിവ അടങ്ങിയ ഭക്ഷണം ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. വണ്ണം കൂടുമെന്ന് പറഞ്ഞ് ഇവ കഴിക്കാതിരിക്കരുത്. കഴിക്കാതിരുന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ പുറകെ വരും.

ആര്‍ത്തവ സമയം

ആര്‍ത്തവ സമയം

ആര്‍ത്തവസമയത്ത് ഭക്ഷണം നന്നായി കഴിക്കാന്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ശരീരം ക്ഷീണിച്ചുപോകും.

സൗന്ദര്യം ലഭിക്കാന്‍

സൗന്ദര്യം ലഭിക്കാന്‍

മെലിഞ്ഞ ശരീരം സൗന്ദര്യസങ്കല്പങ്ങളില്‍ ഒന്നാണ്. ആദ്യം വേണ്ടത് ശരീരത്തിനാവശ്യമായ വെള്ളം കുടിക്കുക. നല്ല ഉറക്കം ശീലമാക്കുകയും വേണം.

സൗന്ദര്യസങ്കല്പങ്ങള്‍

സൗന്ദര്യസങ്കല്പങ്ങള്‍

പഴവര്‍ഗങ്ങളായ പപ്പായ, മാമ്പഴം എന്നിവ ധാരാളം കഴിക്കുക. ഇത്തരത്തിലുള്ള ശരിയായ സൗന്ദര്യപരിപാലനം നിങ്ങലുടെ ശരീരത്തിനേയും മനസിനെയും കൂടുതല്‍ ഭംഗിയുള്ളതാക്കി മാറ്റും.

ഭക്ഷണം നിയന്ത്രിച്ചാലും തടികൂടാം

ഭക്ഷണം നിയന്ത്രിച്ചാലും തടികൂടാം

കൊഴുപ്പേറിയ ഭക്ഷണം, മധുരമേറിയ പാനീയങ്ങള്‍, മദ്യം തുടങ്ങിയവയെല്ലാം ശരീരഭാരം വര്‍ദ്ധിപ്പിക്കുമെന്ന് അറിയാം. എന്നാല്‍ ഇതൊക്കെ പെട്ടെന്ന് ഒഴിവാക്കി ഒന്നും കഴിക്കാതിരുന്നാലും നിങ്ങളുടെ തടി കൂടാം. പതുക്കെ നിങ്ങള്‍ തടി കൂട്ടുന്ന ആഹാരങ്ങളില്‍ നിന്നും മോചനം തേടുക.

മറ്റ് കാരണങ്ങള്‍

മറ്റ് കാരണങ്ങള്‍

ഏറെ ശ്രദ്ധിച്ചിട്ടും തൂക്കം കൂടുന്നതിനു പിന്നില്‍ ഒട്ടേറെ കാരണങ്ങളുണ്ട്. അതിലൊന്നാണ് ഉറക്കക്കുറവ്. ആവശ്യത്തിന് ഉറക്കം കിട്ടാതെ വരുമ്പോള്‍ ശരീരത്തിന് ആയാസം അനുഭവപ്പെടുന്നു. ഇത് അധികം കൊഴുപ്പ് സംഭരിക്കാനും കാരണമാകും.

ഉറക്കക്കുറവ്

ഉറക്കക്കുറവ്

ക്ഷീണിച്ച അവസ്ഥയിലും മനസംഘര്‍ഷമുണ്ടാകുമ്പോഴും ഭക്ഷണം കഴുക്കാനുള്ള പ്രവണത കൂടുതലായിരിക്കും. വൈകിയുറങ്ങുന്നവര്‍ രാത്രിയില്‍ അധികമായി കഴിക്കുന്ന ഭക്ഷണം അനാവശ്യമായ ഊര്‍ജ്ജം ശരീരത്തിലെത്താന്‍ കാരണമാകുന്നു. ഇതെല്ലാം ശരീരഭാരം കൂട്ടുന്നു.

തടി കൂട്ടുന്ന രോഗങ്ങള്‍

തടി കൂട്ടുന്ന രോഗങ്ങള്‍

കാരണമില്ലാതെ തടികൂടുന്നതിന് രോഗങ്ങളും കാരണമാകാം. തൈറോയ്ഡ്ഗ്രന്ഥിയെ ബാധിക്കുന്ന ഹൈപ്പോതൈറോയ്ഡിസം ഇവയിലൊന്നാണ്.

തടി കൂട്ടുന്ന രോഗങ്ങള്‍

തടി കൂട്ടുന്ന രോഗങ്ങള്‍

ക്ഷീണം, മയക്കം, ശരീരത്തില്‍ നീര്, ഉറക്കക്കൂടുതല്‍, കുളിര്, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഹൈപ്പോതൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങളാവാം. ഇത്തരം ലക്ഷണങ്ങളിലൂടെ ശരീരഭാരം കൂടുകയും ചെയ്യും.

ആര്‍ത്തവവിരാമം

ആര്‍ത്തവവിരാമം

ആര്‍ത്തവവിരാമത്തിന്റെ ഭാഗമായുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, വിഷാദം, ഉറക്കക്കുറവ് ഇവയെല്ലാം ശരീരഭാരം കൂടാന്‍ കാരണമാകാം.

ആര്‍ത്തവവിരാമം

ആര്‍ത്തവവിരാമം

ഈസ്ട്രജന്റെ ഉത്പാദനം കുറയുന്നതോടെ സ്ത്രീകളുടെ നിതംബം, തുടകള്‍ എന്നീ ഭാഗങ്ങളില്‍ ഭാരം കുറയുകയും പകരം വയറിന്റെ ഭാഗത്ത് കൊഴുപ്പടിഞ്ഞ് തൂക്കം കൂടാന്‍ കാരണമാകുകയും ചെയ്യുന്നു.

പരിഹാരം

പരിഹാരം

വ്യായാമവും കലോറികുറഞ്ഞതും വിറ്റാമിന്‍ ഡിയുമടങ്ങിയ ഭക്ഷണവും ആര്‍ത്തവവിരാമത്തിനുശേഷമുള്ള ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.

മരുന്നുകളുടെ ഉപയോഗം

മരുന്നുകളുടെ ഉപയോഗം

വിഷാദം, മൈഗ്രെയ്ന്‍, രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് കഴിക്കുന്ന മരുന്നുകള്‍ ശരീരഭരം കൂടാന്‍ കാരണമാകാറുണ്ട്.

മരുന്നുകളുടെ ഉപയോഗം

മരുന്നുകളുടെ ഉപയോഗം

ചിലയിനം സ്റ്റിറോയ്ഡുകള്‍, ഹോര്‍മോണ്‍ ചികിത്സയുടെ ഭാഗമായി കഴിക്കുന്ന മരുന്നുകള്‍, ഗര്‍ഭനിരോധന ഗുളികകള്‍ എന്നിവയും തൂക്കം കൂട്ടും.

English summary

excess fat, don't be tensed

Learn to love how it makes you feel, how delicious it is and remember that a healthy balanced diet and regular exercise are the keys to a healthy lifestyle.
Story first published: Wednesday, June 10, 2015, 13:46 [IST]
X
Desktop Bottom Promotion