ഓഫീസില്‍ നിന്നും വ്യായാമം ചെയ്യാം..

Posted By:
Subscribe to Boldsky

ഓഫീസില്‍ പോയി ഇരുന്നാല്‍ എഴുന്നേല്‍ക്കാന്‍ പറ്റാത്തത്ര ജോലികളായിരിക്കും മിക്കവര്‍ക്കും. ഒരേ ഇരിപ്പ് ഇരുന്ന് ജോലി ചെയ്യുന്നവരാണ് മിക്കവരും. ഇവര്‍ക്കാണെങ്കില്‍ ഇല്ലാത്ത രോഗങ്ങളും ഇല്ല. തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്താല്‍ രോഗങ്ങള്‍ വരാതിരിക്കുമോ? നടുവേദന, പുറം വേദന, തലവേദന, സന്ധിവേദന, ഹൃദ്രോഗം, ശാരീരിക അസ്വസ്ഥത തുടങ്ങി സാധ്യതയുള്ള രോഗങ്ങളുടെ ഒരു ലിസ്റ്റ് തന്നെ ഉണ്ട്.

കസേരയില്‍ ഇരുന്ന് ജോലി ചെയ്യാന്‍ തുടങ്ങിയാല്‍ പിന്നെ എഴുന്നേല്‍ക്കാന്‍ എല്ലാവര്‍ക്കും മടിയാണ്. എന്നാല്‍ നിങ്ങളുടെ ശരീരം ഇത്തരം രോഗങ്ങള്‍ക്ക് വിട്ടുകൊടുക്കണോ? ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വ്യായാമങ്ങള്‍ ചെയ്യുന്നതാണ് നല്ലത്. എന്നാല്‍ വ്യായാമം ചെയ്യാനും സമയമില്ലല്ലോ ആര്‍ക്കും.

നിങ്ങള്‍ ഇരുന്ന ഇരുപ്പില്‍ ജോലി ചെയ്യുന്നയാളോ?

നിങ്ങളുടെ ജോലി സ്ഥലത്ത് നിന്നു കൊണ്ടുതന്നെ വ്യായാമങ്ങള്‍ ചെയ്യാന്‍ പറ്റിയാലോ? അത്തരം വ്യായാമങ്ങള്‍ പറഞ്ഞുതരാം... നിങ്ങള്‍ക്കുണ്ടാകുന്ന സ്‌ട്രെസ്സുകള്‍ അകറ്റി ആശ്വാസം നല്‍കാന്‍ ഇത്തരം വ്യായാമങ്ങള്‍ക്ക് സാധിക്കും...

തോള്‍ കുലുക്കല്‍

തോള്‍ കുലുക്കല്‍

ഈ വ്യായാമം നിങ്ങളുടെ കഴുത്തിനും തോളിനും ഉണ്ടാകുന്ന അസ്വസ്ഥതകള്‍ മാറ്റി തരും. തോള്‍ കൈക്കൊണ്ട് ഉയര്‍ത്തി പിടിക്കുക. അഞ്ച് മിനിട്ട് ഉയര്‍ത്തി പിടിച്ചതിനുശേഷം വട്ടത്തില്‍ കറക്കുക. ഇത് നിങ്ങളുടെ സ്ട്രസ്സുകള്‍ക്ക് ആശ്വാസം പകരാന്‍ സഹായിക്കും.

കൈ വട്ടത്തില്‍ കറക്കാം

കൈ വട്ടത്തില്‍ കറക്കാം

കൈ കൊണ്ടുള്ള വ്യായാമം ചെയ്യാം. നിങ്ങളുടെ ഡെസ്‌ക്കിന്റെ മുന്നിലോട്ടു കൈ നീട്ടി പിടിക്കുക. എന്നിട്ട് നിങ്ങളുടെ കണങ്കൈ വട്ടത്തില്‍ കറക്കുക. ഘടികാര ദിശയിലും എതിര്‍ദിശയിലും അഞ്ച് മിനിട്ട് കറക്കുക.

കാല്‍ നീട്ടല്‍

കാല്‍ നീട്ടല്‍

ജോലി ചെയ്യുന്ന ഇടവേളകളില്‍ എളുപ്പം ചെയ്യാവുന്ന മറ്റൊരു വ്യായാമമാണിത്. ഇരുന്ന് കൊണ്ട് നിങ്ങളുടെ കാല്‍ മുന്നോട്ടു നീട്ടുക. നിങ്ങളുടെ സമാന്തരമായി കാല്‍ നീട്ടി പിടിക്കുക. കാലിന്റെ വിരലറ്റം താഴോട്ടും മുമ്പോട്ടും അഞ്ച് തവണ ചെയ്യുക.

ബാക്ക് ഹഗ്

ബാക്ക് ഹഗ്

നിങ്ങളുടെ കൈകള്‍ ക്രോസ്സായി പിടിക്കുക. എന്നിട്ട് വലത് കൈ ഇടത് തോളില്‍ പിടിക്കുക. അതുപോലെ ഇടത് കൈ വലത് തോളിലും പിടിക്കുക. എന്നിട്ട് ശ്വാസം അകത്തോട്ട് ശക്തിയായി എടുത്ത് അഞ്ച് സെക്കന്‍ഡിനുശേഷം പതുക്കെ പുറത്തേക്ക് വിടുക.

കഴുത്ത് കൊണ്ടുള്ള വ്യായാമം

കഴുത്ത് കൊണ്ടുള്ള വ്യായാമം

ആദ്യം നേരെ ഇരിക്കുക. നിങ്ങളുടെ കൈവിരലുകള്‍ ഉപയോഗിച്ച് കഴുത്ത് പിടിക്കുക. എന്നിട്ട് കഴുത്ത് താഴോട്ടും മുകളിലോട്ടും ചലിപ്പിക്കുക.

കൈ ചലിപ്പിക്കാം

കൈ ചലിപ്പിക്കാം

നിങ്ങളുടെ വാട്ടര്‍ ബോട്ടില്‍ ഇതിനായി ഉപയോഗിക്കാം. വലത് കൈയ്യില്‍ വാട്ടര്‍ ബോട്ടില്‍ പിട്ടിക്കുക. എന്നിട്ട് കൈമുട്ട് മടക്കി പിടിച്ച് തലയുടെ പൊക്കത്തില്‍ ഉയര്‍ത്തിവച്ച് ചലിപ്പിക്കുക. മറ്റോ കൈ കൊണ്ടും ഇത് ചെയ്യുക. നിങ്ങളുടെ ഇരിപ്പിടത്തില്‍ ഇരുന്നുകൊണ്ടു തന്നെ ഇത് ചെയ്യാം.

ഗോവണി കയറി

ഗോവണി കയറി

ഓഫീസിലേക്ക് കയറുമ്പോള്‍ ലിഫ്റ്റ് ഉപയോഗിക്കാതിരിക്കുക. പടികള്‍ കയറിതന്നെ പോകാം. ഇതും മികച്ച വ്യായാമമാണ്.

English summary

simple stretching exercises to release the stress

Does sitting for long hours at work affect your spine or make your back stiff. follow these simple exercises.
Subscribe Newsletter