For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ വെള്ളം കുടിയ്ക്കൂ, കുടവയര്‍ കുറയ്ക്കാം

By Sruthi K M
|

വയര്‍ കൂടാതിരിക്കാനും വയര്‍ ചാടിയവര്‍ക്ക് അത് കുറയ്ക്കാനും സഹായിക്കുന്ന ഒരു ടിപ്‌സാണ് ഇന്നിവിടെ പറയാന്‍ പോകുന്നത്. എങ്ങനെ കുടവയര്‍ കുറയ്ക്കാം എന്നന്വേഷണത്തിലാണ് മിക്കവരും. എല്ലാവരുടെയും ഒരു വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ് കുടവയര്‍. ഇത് ചെറുപ്പക്കാരുടെ ഉറക്കം കെടുത്തുകയാണ്.

ചാടിയവയര്‍ കുറയ്ക്കാന്‍ ഒരു ഗ്ലാസ് ജ്യൂസ്..

ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനും, ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാന്‍ പറ്റാതെയും ആയിരിക്കുന്നു. ഇനി നിങ്ങള്‍ കുടവയര്‍ ഓര്‍ത്ത് ടെന്‍ഷനടിക്കേണ്ട. നിങ്ങള്‍ക്കായിതാ ലളിതമായ പരിഹാരം.. കുടവയറും, അമിതഭാരവും കുറയ്ക്കാന്‍ സഹായിക്കുന്ന ഒരുതരം പാനീയമാണ് ഇന്നിവിടെ നിങ്ങള്‍ പരിചയപ്പെടാന്‍ പോകുന്നത്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇനി ഇത് ശീലമാക്കിയാല്‍ മതി.

വണ്ണം കുറയ്ക്കാന്‍

വണ്ണം കുറയ്ക്കാന്‍

ചെറുനാരങ്ങ, കുക്കുമ്പര്‍, ഇഞ്ചി, പുതിനയില എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ഒരുതരം പാനീയം കുടവയര്‍ കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും.

ചെറുനാരങ്ങ

ചെറുനാരങ്ങ

ചെറുനാരങ്ങ ശരീരത്തിലെ വിഷാംശങ്ങളെയും മാലിന്യങ്ങളെയും പുറംതള്ളി ശരീരത്തെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു. അതുമൂലം ശരീരത്തിലെ കൊഴുപ്പ് നീങ്ങുകയും ശരീരവണ്ണം കുറയുകയും ചെയ്യുന്നു.

കുക്കുമ്പര്‍

കുക്കുമ്പര്‍

കുക്കുമ്പര്‍ ശരീരത്തെ തണുപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കലോറിയും കുക്കുമ്പറില്‍ കുറവാണ്.

തയ്യാറാക്കുന്നവിധം

തയ്യാറാക്കുന്നവിധം

ഒരു ജഗ്ഗില്‍ എട്ട് ഗ്ലാസ് വെള്ളം എടുക്കുക. ഒരു ടീസ്പൂണ്‍ ഇഞ്ചി ചെറുതാക്കി മുറിച്ചതും, കുക്കുമ്പര്‍ കഷ്ണങ്ങളും, ചെറുനാരങ്ങ കഷ്ണങ്ങളും, ഒരു ടീസ്പൂണ്‍ പുതിനയില ചെറുതാക്കി മുറിച്ചതും എടുക്കുക. ഇതെല്ലാം വെള്ളത്തില്‍ ചേര്‍ത്ത് നന്നായി ഇളക്കി ഒരു രാത്രി വെക്കുക.

ഒരു ഗ്ലാസ് വെള്ളം മതി

ഒരു ഗ്ലാസ് വെള്ളം മതി

ഇത് നിങ്ങള്‍ക്ക് ഫ്രിഡ്ജിലും സൂക്ഷിക്കാം. അടുത്ത ദിവസം രാവിലെ പ്രഭാതഭക്ഷണത്തിനുമുന്‍പ് ഒരു ഗ്ലാസ് ഈ പാനീയം കുടിച്ച് ആരംഭിച്ചാല്‍ ഏറെ ഗുണം ചെയ്യും.

ഇങ്ങനെയും കുടിക്കാം

ഇങ്ങനെയും കുടിക്കാം

700 എംഎല്‍ തണുപ്പിച്ച വെള്ളത്തില്‍ കുക്കുമ്പര്‍ വട്ടത്തല്‍ മുറിച്ചതും, അര കഷ്ണം ചെറുനാരങ്ങ വട്ടത്തില്‍ അരിഞ്ഞതും, കാല്‍ ഭാഗം ഓറഞ്ച് ചെറുതാക്കി മുറിച്ചതും കുറച്ച് പുതിനയിലയും ഇട്ട് ഇളക്കിയശേഷം കുടിക്കാ. ഈ പാനീയവും വയര്‍ ഒതുക്കാന്‍ സഹായിക്കും.

ശരീരപ്രവര്‍ത്തനം എളുപ്പമാകുന്നു

ശരീരപ്രവര്‍ത്തനം എളുപ്പമാകുന്നു

കുക്കുമ്പര്‍ ശരീരത്തിലെ ജലാംശം കാത്തു സൂക്ഷിക്കുകയും, ചെറുനാരങ്ങയില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ശരീരത്തെ ശുദ്ധീകരിച്ച് ദഹനപ്രക്രിയയ്ക്ക് സഹായിക്കുകയും ചെയ്യുന്നു.

ഓറഞ്ച്

ഓറഞ്ച്

ഓറഞ്ച് തൊലിയില്‍ അടങ്ങിയിരിക്കുന്ന ഫ്‌ളേവനോയിഡ് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ഫംഗസ് ബാധയില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും. ഇത് കൊളസ്‌ട്രോളിനെ നിയന്ത്രിക്കുകയും ചെയ്യുന്നു.

English summary

very simple method that reduce your belly fat

Belly fat is the most harmful fat in your body, linked to many diseases. Here is how to reduce tummy without exercise.
Story first published: Monday, July 13, 2015, 11:05 [IST]
X
Desktop Bottom Promotion